മഞ്ഞോര്‍മയേകും കക്കാടംപൊയിലേക്ക്

മഞ്ഞോര്‍മയേകും കക്കാടംപൊയിലേക്ക്

അഖില്‍ സുരേന്ദ്രന്‍ അഞ്ചല്‍

യാത്രികനായ ഞാന്‍ ഓരോ പ്രാവിശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വര്‍ണ്ണിക്കാന്‍ കഴിയാത്ത അനുഭവ സമ്പത്താണ് എനിക്ക് കിട്ടുന്നത്. അതാണ് സ്‌നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും . കണ്ണ് വേഗത്തില്‍ മുന്നോട്ട് സഞ്ചരിക്കുന്നതും , മനസ്സ് അതിവേഗത്തില്‍ ഓര്‍മ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്.

കൊല്ലം സഞ്ചാരിക്കൊപ്പം കോഴിക്കോടിന്റെ മണ്ണിലേക്ക് മറക്കാന്‍ കഴിയാത്തതും വര്‍ണ്ണനാതീതവുമായ , പ്രകൃതി രമണീയവുമായ കാണാകാഴ്ചകള്‍ കാണാന്‍ , മഞ്ഞ് ഓര്‍മ്മയേകും നീര്‍ മധുരത്തെ നുകരാനും കക്കാടംപൊയിലേക്കൊരു മനോഹരമായ ഒരു ട്രക്കിങ് യാത്ര. 50 അന്‍മ്പത് പേരടങ്ങുന്ന യാത്ര സംഘം ഒത്തുരുമ്മയോടെയും , ഒരേ മനസ്സോടെയും, സ്‌നേഹ പങ്ക് വെക്കലുമായും , കൂട്ടായ്മയോടെയും , കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന അര്‍ത്ഥവത്തായ പഴഞ്ചൊല്ല് സൂചിപ്പിക്കുന്ന കൊല്ലത്ത് നിന്ന് ഞങ്ങള്‍ യാത്ര ആരംഭിച്ചു.

കോഴിക്കോട് എന്ന ജില്ലയെക്കുറിച്ച് എനിക്ക് ഓര്‍മ്മ വരുമ്പോള്‍ കോഴിക്കോടന്‍ ഹല്‍വ ആണ് മനസ്സിലേക്കും നാവിലേക്കും ഓടി എത്തിച്ചേരുന്നത് . മല നിരകള്‍ കാവല്‍ നില്‍ക്കുന്ന കക്കാടംപൊയിലേക്കുള്ള ട്രക്കിങ് യാത്ര സാഹസികമാണ് . ഈ മല മുകളിലെ പ്രകൃതി രമണീയമായ വിസ്മയങ്ങള്‍ വര്‍ണ്ണനാതീതമാണ് . കോടമഞ്ഞ് പുതപ്പണിയിപ്പിച്ച പച്ച പരവതാനികള്‍ , ഇളം കാറ്റിലിന്റെ ഹൃദയ സ്പര്‍ശമായ തലോടലുകളും , ചാറ്റല്‍ മഴയും , മഞ്ഞ് തുള്ളികളുടെ ആസ്ലേശനവും , മേഘങ്ങള്‍ പരസ്പരം കഥ പറയുന്നതും , മല മുകളിലെ വെള്ളച്ചാട്ടം ചന്നം ചിന്നം ചിതറി കുതിച്ച് പോക്കുന്നത് കാണാനും , സൂര്യന്റെ പൊന്‍ പ്രഭയില്‍ മിന്നി തിളങ്ങുന്ന കക്കാടംപൊയിലേക്കുള്ള മണ്‍സൂണ്‍ യാത്രയിലേക്കാണ് പ്രിയ സഞ്ചാരി സ്‌നേഹിതരെ നിങ്ങളെയും കൊണ്ടു പോക്കുന്നത് .

തികച്ചും അപ്രതീക്ഷിതമായി കൈവന്ന ഒരു സൗഭാഗ്യം ആയിരുന്നു ഈ യാത്രയും ഈ യാത്രയില്‍ കണ്ട് മുട്ടിയ യാത്രികന്‍ Junu Chullakkattil ഇക്കയും . അദേഹം അതിരുകളില്ലാത്ത ലോകത്തേക്ക് ഞങ്ങള്‍ യാത്രികരെ കൈപ്പിടച്ച് നേര്‍ വഴിയിലേക്ക് പാറി പറക്കാന്‍ കൊണ്ടുവാന്‍ തുടങ്ങി . രണ്ട് ദിവസത്തെ യാത്രയായതിനാല്‍ ആദ്യം ദിവസത്തെ യാത്ര കോഴിപാറയിലേക്കായിരുന്നു . കോഴിപ്പാറയിലേക്ക് ഉള്ള ട്രക്കിങ് ജീപ്പിലായിരുന്നു . കുറച്ച് ദൂരം കഴിഞ്ഞ് യാത്രികര്‍ ഞങ്ങള്‍ നടന്നാണ് വെള്ളച്ചാട്ടത്തിന് അടുത്ത് എത്തുന്നത് . ജുനു ഇക്കയും , അബ്ദുല്‍ ഗഫൂര്‍ ഇക്കയും ഒപ്പം മാര്‍ഗ്ഗ നിര്‍ദേശവും , വഴികാട്ടിയുമായി ഞങ്ങളുമായി മുന്നേറി , ഏലയ്ക്കായും, കൊക്കോയും, ജാതിക്കായും , കൊടമ്പുളിയും , പ്രകൃതിയുടെ വിഭവ സമ്പത്ത് തന്നെയാണ് ഇവിടം എന്ന് പറയാം , പേരറിയാത്ത കാട്ട് പൂക്കളും , പക്ഷികളുടെ ശബ്ദകോലഹലങ്ങളും , വര്‍ണ്ണ പകിട്ടാര്‍ന്ന ചിത്രശലഭങ്ങളും അതിശയവും , അത്ഭുതവും തോന്നിയ സമയവും നിമിഷങ്ങളും ഓര്‍ത്തെടുക്കുന്നു .

കോഴിപ്പാറ വെള്ളച്ചാട്ടം ദ്യശ്യം വശ്യമാണ് . ചന്നം ചിന്നം പാറകളുടെ ഇടുക്കുകളിലൂടെ വെള്ള പളങ്കു മുത്ത് മണികള്‍ നമ്മുടെ മനസ്സിനെയും, ശരീരത്തെയും ഒരേ പോലെ വശീകരിക്കും . വെള്ളച്ചാട്ടത്തില്‍ ആടി പാടി കുളിച്ച് തിമിര്‍ത്തു . ഔഷധ ഗുണമുള്ള വെള്ളമാണത്ര കോഴിപ്പാറയിലേത് . ഷിബിന്‍ ഏട്ടന്റെ മമ്മിയും , അസ്ബറ ഉമ്മച്ചിയും , ആര്യ ശ്യാം ചേച്ചിയമ്മയെയും എനിക്ക് പേടി ഉള്ളത് കൊണ്ട് പെട്ടെന്ന് വെള്ളത്തിലെ തക തിമിര്‍ത്തി നിറുത്തി ഒരു വിധം ഞാന്‍ , കൊളയട്ടയുടെ ഈ പ്രാവശ്യത്തെ ആക്രമണം അരുണ്‍ രാധാകൃഷ്ണന്‍ അനിയനോട് അന്യായമായി തന്നെ അവര്‍ ആ ക്രൂരത നടത്തി . പക്ഷേ അരുണ്‍ അട്ടക്കളെ തുരത്തി ഓടിച്ചു . പ്രകൃതിയുടെ മനോഹര ചിത്രം ക്യാമറകളില്‍ പകര്‍ത്തി എന്നോടൊപ്പം നമ്മുടെ ചാത്തനൂരിലെ അപ്പു ചേട്ടനും , ഡെന്‍സില്‍ ജോസ് ഇച്ചായനും , സനോജ് ഇക്കയും , ആനന്ദ് ഏട്ടനും , സാഹിര്‍ ഷാന്‍ , മനുചന്ദ്രന്‍, ഉത്തരഖണ്ഡില്‍ നിന്ന് വന്ന നകുലും ,ശശാങ്കനും കെട പിടിച്ച് ഒപ്പം യൂട്യൂബ് ബ്ലോഗര്‍ ഇബിനും , Hilar Ahammed ഇക്ക എന്തെങ്കിലും കണ്ട് പിടിക്കാന്‍ ആണോ എന്തോ , കോഴിപ്പാറയില്‍ അലഞ്ഞ് തിരഞ്ഞ് നടക്കുന്നത് കാണാമായിരുന്നു . തല്ക്കാലം കോഴിപ്പാറ വെള്ളച്ചാട്ടത്തിനോട് യാത്ര പറഞ്ഞ് തിരികെ കോടമഞ്ഞ് പച്ച പുതുപ്പിനുള്ളിലേക്ക് തുളച്ച് കയറുന്ന സ്വര്‍ഗ്ഗ തുല്യമായ കക്കാടംപൊയിലേക്കായിരുന്നു !!

ജീവിതം അത് മനോഹരമാണ് കഴിഞ്ഞുപോകുന്ന ഒരു ദിവസം, ഒരു മണിക്കൂര്‍, അല്ലെങ്കില്‍ ഒരു മിനുട്ട് ഈ ജീവിതകാലം മുഴുവന്‍ നമുക്ക് തിരിച്ചു കിട്ടില്ല, ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെയെല്ലാം ജീവിതം തന്നെയാണ്. അടുത്ത നിമിഷം നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാതെ ഓരോ പകലും രാത്രിയും നമ്മള്‍ സഞ്ചരിക്കുകയലേ എന്ന വിളിച്ചുണര്‍ത്തല്ലില്‍ കോടമഞ്ഞിന്റെ ആസ്ലേശനം ഞങ്ങള്‍ ഓരോത്തരും ഏറ്റു വാങ്ങി , ജുനു ഇക്ക നോക്കി നടത്തുന്ന റിസോട്ടിലേക്ക് പേര് ആയിട്ടില്ല റിസോട്ടിന് ഉടനെ പേര് റീലീസ് ആവുമത്ര , എല്ലാവരും ഒന്ന് ഫ്രഷപ്പ് ആയി ഫുഡ് തട്ടി അകത്താക്കി നേരെ പുല്‍ മേട്ടിലെ ഫുട്‌ബോള്‍ കളി തട്ടിലേക്ക് , ക്രിക്കറ്റും , കാല്‍ പന്ത് കളിയുമായി അരങ്ങ് തകര്‍ക്കുമ്പോള്‍ പ്രകൃതി പോലും ഞങ്ങളുടെ ശബ്ദകോലാഹങ്ങളില്‍ അസൂയലുക്കള്‍ ആയി കാണും . മാമലകള്‍ക്കപ്പുറത്ത് സൂര്യാസ്തമനം കാണാന്‍ കഴിഞ്ഞില്ല അസ്തമയ സൂര്യനെ മൂടല്‍ മഞ്ഞ് ഒളിപ്പിച്ച് വെച്ചിട്ട് പ്രകൃതി പ്രകൃതിയുടെ കാണാകാഴ്ചകള്‍ ഞങ്ങള്‍ക്ക് നുകര്‍ന്ന് തന്നു . കളിയും ചിരിയും പക്ഷേ അസ്തമിച്ചു. റിസോട്ടിലേക്ക് എത്തും വഴി കോഴിക്കോടിന്റെ മധൂരമൂറുന്ന ബിരിയാണിയുടെ മണം ഇളം കാറ്റില്‍ പാറി പറന്ന് വന്നു നാവില്‍ കൊതിയൂറാപ്പിച്ചൂ …. മതിയാവോളം ബിരിയാണി ഉള്ളിലൊതുക്കി എന്റെ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്ക് ഒപ്പം പാട്ടും ആട്ടവുമായി രാത്രിയെ ശുഭരാത്രി ആക്കി മാറ്റി .

പുലര്‍ മഞ്ഞ് വന്ന് മാടി വിളിച്ചു ഒരു സൂര്യന്റെ നാളമേക്കാനായി പക്ഷേ വിരഹം നിറഞ്ഞ വാക്കുകളാണ് എനിക്ക് പറയാനുള്ളത് സൂര്യോദയം കാണാന്‍ പറ്റിയില്ല . പക്ഷേ കോടമഞ്ഞ് മാമലക്കളെയും , മേഘപാളികളെയും കീറി മുറിക്കുമ്പോള്‍ എന്റെ ഓരോ ശ്വാസവും കോടമഞ്ഞില്‍ അലിഞ്ഞ് പോയി കാണും . അതാ നിറ സൂര്യന്‍ ജുനു ഇക്ക ഞങ്ങളെ കൊണ്ട് പറന്ന് ഉയരനായി മാമലയുടെ സൗന്ദര്യം നുകരനായി അതായത് പ്രഭാത ട്രക്കിങ് കക്കാടുംപൊയിലേ പുല്ല് മലയിലേക്ക് .

കുന്നിന്‍ മേച്ചില്‍ പുറങ്ങള്‍ തേടി സഞ്ചാരികള്‍ ഒരേ മനസ്സോടെ ഒത്തുരുമ്മയോടെ ട്രക്കിങ് തുടങ്ങി , ചങ്ങണ പുല്ല് ഇവിടുത്തെ മനോഹാരിത കൂട്ടുന്നു അതിനോടൊപ്പം ഓരോത്തരെയും മാമലകളുടെ ഉയരം കീഴടക്കാന്‍ പ്രോസാഹനം നല്‍കി കൊണ്ടെയിരിക്കും ഈ പുല്ല് നാമ്പുകള്‍ . മഞ്ഞും , ഇളം വെയിലും , ഇളം കാറ്റും , ചാറ്റല്‍ മഴയും , പ്രകൃതി ഞങ്ങളെ പുല്ല് മലയിലേക്ക് കൂട്ടി കൊണ്ട് പോയി , കുഞ്ഞാണി ഇക്കയുടെയും , ഷാഫി ഇക്കയുടെയും, ജുനു ഇക്കയുടെയും ട്രക്കിങ് സാഹസികത കണ്ട് നിന്ന നിമിഷം , മായാജാലക്കാരാനായ ജുനു ഇക്ക കക്കാടുംപൊയിലിന്റെ രഹസ്യം എന്റെ കാതില്‍ മന്ത്രിച്ചതും ഓര്‍മ്മയിലും , ഹൃദയത്തിലും സൂക്ഷിക്കുന്നുണ്ട് അപ്പോഴും ഇപ്പോഴും.

ഭൂതക്കണ്ണാടിയുമായി പ്രക്യതി മുന്‍ നിരയില്‍ നമ്മള്‍ ഓരോത്തരും കാടിനെ അറിയണം , സ്‌നേഹിക്കണം , ആ തലോടല്‍ ഏറ്റ് വാങ്ങണം പ്രകൃതിയെ സ്‌നേഹിച്ചാല്‍ പ്രകൃതി തിരിച്ച് തരുന്ന സ്‌നേഹത്തിന്റെ അളവിന് അളവു കോല്‍ ഇല്ല .ഇനിയൊരു ജന്മമുണ്ടെങ്കില്‍ കാടിന്റെ മകനായി ജനിക്കണം എനിക്ക് , മെഡിറ്റേഷനും , റിലാക്‌സിങ്ങിനും പറ്റിയിടം , അഞ്ച് മിനിറ്റ് കണ്ണും , കാതും കൂര്‍പ്പിച്ച് മല മുകളിന്റെ മടിത്തട്ടില്‍ ഇരുന്ന് പതുക്കെ നമ്മുടെ മിഴികള്‍ പതുക്കെ തുറന്നാല്‍ ത്വാഴ്‌വാരങ്ങളിലെ വര്‍ണ്ണനാതീതമായ ദൃശ്യ മനോഹരമായ കാഴ്ചകള്‍ കണ്ണിലൂടെ ഹൃദയത്തിലാണ് നമ്മുടെ പതിയുന്നത് . പ്രകൃതി ഒരുക്കിയ ക്യാന്‍വാസ് അതിശയം നല്‍കി , കോടമഞ്ഞിന്റെ പുതപ്പുനുള്ളില്‍ ചില നേരം അകപ്പെടുമ്പോള്‍ സ്‌നേഹിതരെ കാണാതെ ഒറ്റയ്ക്കും , തനിച്ചു മാക്കുന്ന സമയം പ്രകൃതി ഒരു സുഹൃത്താവാന്‍ ശ്രമിക്കുന്നതായി കാണാം . പ്രിയപ്പെട്ടവര്‍ വീഡിയോയും , ഫോട്ടോകളും എടുക്കാന്‍ ഓടി നടക്കുന്നു.

കൂടെ ഞാനും ,ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം, ആകാശത്തിലെ കാര്‍മേഘങ്ങള്‍ തമ്മില്‍ പരസ്പരം നോക്കി സംസാരിച്ച കഥകള്‍…… എന്താണെന്ന് അറിയണം , കിലോമീറ്ററുകള്‍ താഴെയായി പച്ച പുതച്ച താഴ്‌വര വശ്യ സുന്ദരമായ പ്രകൃതി വീണ്ടും വീണ്ടും കാട്ടി തരുകയാണ് പ്രകൃതിയുടെ മനോഹാരിതയിലെ കണ്ണാടിയിലൂടെ ഞങ്ങള്‍ കയറിയ മലനിരകളുടെ ചുവടുഭാഗം മാത്രം. പ്രകൃതി മനോഹരമായ കാഴ്ചകള്‍ ഏതൊരു ക്യാമറ പകര്‍ത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകള്‍ പകര്‍ത്തി എന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു . പുതിയ സൗഹൃദങ്ങള്‍ ഈ യാത്രയിലും മതിയാവോളം കിട്ടി ആരുടെയും പേര് എടുത്ത് പറയുന്നില്ല കാരണം എല്ലാവരും എന്റെ ഹൃദയത്തിലാണ് . മഞ്ഞില്‍ മൂടും വിണ്ണിന്‍ ശ്വാസം, മലകള്‍ തന്‍ ജീവാംശമായ് , ദൂരങ്ങള്‍ നീങ്ങവേ, യാമങ്ങള്‍ മറയവേ ………………………………… നിറമേകിടും തണുവായിടും …………………………. യാത്രകള്‍ക്ക് എന്നും അഴകായി ചേര്‍ന്നിടും ………………………………… ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം
ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ
സ്ഥലങ്ങള്‍ പോലും നാം ശരിക്ക് കണ്ട് തീര്‍ക്കാറില്ലല്ലോ.
നമ്മുടെ നാട്ടില്‍ തന്നെ കാണാന്‍ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങള്‍ അനേകം
വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലില്‍ സഞ്ചാരം തുടരുന്നു …………………..

COMMENTS

WORDPRESS: 0
DISQUS: 0