മനസ്സ് നിറക്കുന്ന  പാത്രക്കടവ്

മനസ്സ് നിറക്കുന്ന പാത്രക്കടവ്

ചൂടു കാറ്റടിക്കുന്ന പകലില് ശരീരത്തെ തണുപ്പിക്കാനും മനസ്സിനെ കുളിര്പ്പിക്കാനും
“നല്ല തണുത്ത വെള്ളത്തിൽ ചാടി കുളിക്കണം, എവിടെയാ നല്ല സ്ഥലം? ”
ലീവായതുകൊണ്ട് ക്ലബ്ബിൽ Dominos കളിച്ചോണ്ടിരിക്കുന്ന ആഷിക്കിന്റെ ചോദ്യം കേൾക്കേണ്ട താമസം ഉസ്മാൻ അടുത്തുള്ള ഒന്ന് രണ്ട് പഞ്ചായത്ത്‌ കുളത്തിന്റെ പേര് നിരത്തി. അല്ലെങ്കിലും ക്ലബ്ബിൽ വെറുതെ ഇരിക്കുമ്പോൾ ഒന്നെങ്കിൽ തിന്നാൻ പോകണം അല്ലെങ്കിൽ കറങ്ങാൻ പോകണം എന്നാണ് പല്ലവി.അപ്പോഴാണ് ഫസൽ നമ്മുടെ ബെൻസും കൊണ്ട് എത്തിയത്.അടുത്തുള്ള കുളവും പുഴയും ഒക്കെ കണ്ടും കേട്ടും മടുത്തത് കൊണ്ട് പാത്രക്കടവ് പിടിക്കാം എന്ന് ഫസലിന്റെ നിർദ്ദേശം.

ഗൾഫിൽ നിന്ന് ലീവിന് വന്ന ആഷിക്കിന് പെണ്ണ് കാണാൻ പോകാനുണ്ടായതിനാൽ മലപ്പുറത്തിന്ന് അത്രയും ദൂരം പോയി വരുമ്പോഴേക്കും നേരം ഇരുട്ടാവും. പരിപാടി തീരുമാനം ആവാത്തത് കൊണ്ട് ഫിറോസും മുസ്തഫാക്കയും zomato യിൽ നിന്ന് 10 ജ്യൂസ്‌ ഓഡർ ചെയ്തു. അത് തീർത്തു സമയം നോക്കിയപ്പോ 12.30കഴിഞ്ഞിട്ടുണ്ടായിരുന്നു. കറങ്ങാൻ പോകത്തത് കൊണ്ട് അടുത്ത പാർട്ട്‌ തിന്നാനുള്ള ഘട്ടത്തിലേക്ക് നീങ്ങി. മലപ്പുറം samco ഹോട്ടലിൽ നിന്നും നല്ല പൊറാട്ടയും മീൻകറിയും കിട്ടും എന്ന് ഫസൽ പറഞ്ഞു, അവിടെ ഉള്ള ബാക്കി ആരെയും കാണാതെ ഫസലിന്റെ ബെൻസിലേക്ക് ആഷികും ഉസ്മാനും ഞാനും കയറി ഇരിക്കുമ്പോൾ നാസ്ഥക്ക് പോകാനെന്നു മനസ്സിലാക്കി മുസ്‌തഫാക്ക നേരത്തെ വണ്ടിയിൽ സീറ്റ്‌ ഉറപ്പിചിരിക്കായിരുന്നു. അഞ്ചു പേരും കൊണ്ട് വണ്ടി മലപ്പുറത്തേക് നീങ്ങി ഫുഡും കഴിച്ചു ഇറങ്ങി ഫസൽ വണ്ടി നേരെ പെരിന്തൽമണ്ണ ഭാഗത്തേക്ക് തിരിച്ചു. വീട്ടിൽ വൈഫ് കാത്തു നിന്ന മുസ്തഫാക്കക്കും പെണ്ണ് കാണാൻ പോകേണ്ട ആഷിക്കും അവിടെ ഇറങ്ങിയാലോ എന്ന് മനസ്സിൽ പറയുന്നത് കേൾക്കാമായിരുന്നു. ലീവ് ആക്കിയ എനിക്കും ഉസ്മാനും ഫസലിനും എങ്ങോട്ടേലും പോയ മതി എന്നായി. എന്തായാലും മുങ്ങി കുളിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് നേരെ വെച്ചു പിടിച്ചു 60km ദൂരത്തുള്ള പാത്രക്കടവിലേക്ക്…….

അപ്രതീക്ഷിത യാത്രകൾ മനസ്സിനു കുളിരു പകരുന്നതാണ്.പശ്ചിമ ഘട്ടത്തിന്റെ പച്ചപ്പുകൾ നിറഞ്ഞ് നിൽക്കുന്ന സൈലൻറ് വാലിയുടെ താഴ്ഭാഗത്താണ് പാത്രകടവ് .മലപ്പുറത്ത് നിന്നും ഒരു മണിക്കൂർ സമയം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.. കല്ലട എം ഇ എസ് കോളേജിന്റെ ജംഗഷനിൽ നിന്നും തിരിഞ്ഞ് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ഈ മനോഹര താഴ്വാരത്തിൽ എത്താം.ദൂരം പോകുന്തോറും റോഡിന് വീതികുറവും ഗ്രാമീണതയുടെ സൗന്ദര്യം കൂടിവരുന്നതും കണ്ടുതുടങ്ങി.മലയോര കാര്ഷിക പ്രദേശമാണിവിടം, കുടിയേറ്റ കര്ഷകരുടെ നാട്.3മണിയോടെ ഞങ്ങൾ പാത്ര കടവിൽ എത്തിച്ചേർന്നു.

ഔദ്യോഗികമായ ഒരു ഫീസും അവിടെ ഇതു വരെ തുടങ്ങിയിട്ടില്ല.എന്നാൽ സ്വകാര്യ സ്ഥലത്തു പാർക്കിങ് സൗകര്യമൊരുക്കി നിർബന്ധിതമല്ലാത്ത നമ്മുടെ ഇഷ്ടം പോലെ ഒരു ചെറിയ സംഖ്യ നാട്ടുകാരായ ഒരാൾ പിരിക്കുകയും അവർ സന്ദർശകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതായും ശ്രദ്ധയിൽ പെട്ടു. സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽസ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം. നീലഗിരിക്കുന്നുകളിൽ നിന്നുൽഭവിച്ചു തൂതപ്പുഴയുടെ ഒരു കൈവഴിയായി ഒഴുകിയവസാനിക്കുന്ന കുന്തിപ്പുഴയിലാണ് ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഈ പ്രകൃതി സുന്ദരമായ വെള്ളച്ചാട്ടം..ചാഞ്ഞിറങ്ങുന്ന പുൽമേടുകളും , താഴവരയിലെ മരക്കൂട്ടങ്ങളും ,വന്യ നിഗൂഢമായ കൂറ്റൻ പാറക്കെട്ടുകളും നിറഞ്ഞ ഈ നിശബ്ദ താഴ്‌വരയിലൂടെ ഒഴുകി വരുന്ന സ്ഫടിക സമാനമായ ഈ വെള്ളത്ത്തിൽ നിന്നാണ് വനത്തിൽ കഴിയുന്ന ആനയും ,കടുവയും ,പുലിയുമടക്കമുള്ള നിരവധി ജീവജാലങ്ങൾ ദാഹമകറ്റുന്നതു.

ഇടതിങ്ങിയ വനത്തിലൂടെ കിലോമീറ്ററുകളോളം മനുഷ്യ സ്പർശമേൽക്കാതെ പാറക്കൂട്ടങ്ങളിൽ തുള്ളിക്കളിച്ചു വരുന്ന കുളിരു കോരുന്ന വെള്ളത്തിലെ നീരാട്ട് സന്ദർശകർക്ക് ഹൃദ്യമാവും എന്നുള്ള കാര്യത്തിൽ സംശയമില്ല.അതുപോലെ അവിടെ വെച്ചു തന്നെ ചിലയാളുകൾ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതായും ശ്രദ്ധയിൽപെട്ടു.പുഴയും വനവും മലിനമാക്കാതെ ശ്രദ്ധിച്ചു കുളിയും ഭക്ഷണവുമൊക്കെയായി ആസ്വദിക്കാവുന്നവർക്കു തീർച്ചയായും പറ്റിയ ഒരു സ്ഥലമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.ചൂടില് വെന്തുരുകുന്ന ഒരു നട്ടുച്ചക്ക് ഒളിച്ചോടാന് പറ്റിയ ഒരിടം ഇതല്ലാതെ വേറെയില്ല.ചില അപകടങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട് എന്നുള്ളതിനാൽ വെള്ളത്തിലിറങ്ങുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.പാറകളിലെ വഴുക്കലും കുഴികളും ശ്രദ്ധിക്കാതെ പുഴയിലിറങ്ങിയാൽ അപകടങ്ങൾക്കു സാധ്യതയുണ്ട്.നിരോധിത മേഖലകളിൽ കയറാൻ ശ്രമിക്കുന്നത് വനം പരിസ്ഥിതി നിയമപ്രകാരം ശിക്ഷാർഹമാണ്.വനപാലകർ അവധി ദിവസങ്ങളിൽ അവിടെ ഉണ്ടാവാറുണ്ട്.

കുളിക്കാനുള്ള തോർത്തും ട്രൗസറും വഴിയിൽ നിന്ന് വാങ്ങി നേരെ ഡ്രസ്സ്‌ മാറ്റി. സംഗതി കളറായി വലിയ പാറക്കെട്ടുകൾ നിറഞ്ഞ തെളിഞ്ഞ വെള്ളം ഞങ്ങളെ മാടി വിളിക്കുന്നുണ്ടായിരുന്നു.. ഒട്ടും വൈകിച്ചില്ല ,വേനൽ ചൂടിന്റെ കാഠിന്യത്തിൽ നിന്നും പാത്ര കടവിന്റെ തണുത്ത നീരുറവയിലേക്ക് ഊളിയിട്ടു… വേനലിന്റെ പാരമ്യത്തിലും അവിടെ വെള്ളമുണ്ട്… പാറക്കെട്ടുകളിലൂടെ മുകളിലേക്ക് കയറിപ്പോകാൻ തുടങ്ങി… അപകടം പിടിച്ച ഇടം കൂടിയാണ്, നല്ല വഴുപ്പുള്ള പാറക്കെട്ടുകളിലൂടെ ശ്രദ്ധിച്ച് വേണം നടക്കാൻ……..

മരം കോച്ചുന്ന തണുപ്പാണ് ഇൗ വെള്ളത്തിെൻറ പ്രത്യേകത. ചൂടിനെ പ്രതിരോധിക്കാനായി കാട്ടുചോലയിൽ കുളിക്കുകയെന്ന ലക്ഷ്യത്തിലാണ് കൂടുതൽ പേരും ഇവിടെയെത്തുന്നത്. എന്നാൽ, ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള മണ്ണാണിത്. സൈരന്ധ്രിയെന്ന് വിളിപ്പേരുള്ള സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പാത്രക്കടവ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകിയെത്തുന്നതാണ് ഇൗ ജലാശയം. പശ്ചിമഘട്ടമലനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശത്തിലൂടെയാണിതിൻെറ പ്രയാണം. ഇൗ വെള്ളത്തിൻെറ തണുപ്പനുഭവിക്കാൻ ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഇവിടം പ്രകൃതിഭംഗികൊണ്ടും ശ്രദ്ധേയമാണ്. കൂടുതലാളുകളും ഇവിടെയെത്തുന്നത് പാത്രക്കടവ് വെള്ളച്ചാട്ടം പ്രദേശം എന്ന തെറ്റിദ്ധാരണയിലാണ്. എന്നാൽ, കുരുത്തിച്ചാലിൽനിന്ന് ഏറെ ദൂരം വനത്തിലൂടെ സഞ്ചരിക്കണം പാത്രക്കടവിലേക്ക്. ഇവിടേക്ക് എത്തിപ്പെടുകയെന്നത് ശ്രമകരമാണ്.

 

നിഗൂഢത നിറഞ്ഞ ഇൗ പ്രദേശം അടുത്തുനിന്ന് കണ്ടവരായി ആരുമിെല്ലന്നും അടുത്തുള്ള ഒരാളോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.ഇതു കാണേണ്ട ഒരു കാഴ്ച തന്നെയാണു .ഹിമാലയൻ താഴവരകളിൽ പോയ പ്രതീതി. ഇന്ത്യയിലിന്നിപ്പോള് ഹിമാലയത്തിനു തെക്ക് കുന്തിപ്പുഴപോലൊരു പുഴ വേറെയില്ല.പശ്ചിമഘട്ടനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശം കുന്തിപ്പുഴക്കു മാത്രം സ്വന്തം. പന്ത്രണ്ടു കിലോമീറ്ററോളം പുഴയുടെ തീരം കുത്തനെ ചരിഞ്ഞാണ്‌ പോകുന്നത്‌.

മുകളിൽ നിന്ന് താഴെ വരെ വെള്ളത്തിന്റെ ഒപ്പം ഞങ്ങളും പകുതി വരെ എത്തി. ചുഴിക്കുഴികളും, പാറയിടുക്കുകളും ധാരാളം ഉണ്ട്, ശ്രദ്ധ പിഴച്ചാൽ കാല് കുടുങ്ങിപ്പോകും. രണ്ട് മണിക്കൂറോളം ആ തെളിനീരിൽ തിമിർത്തു.ഒരു ഒഴിവു ദിനം ചിലവഴിക്കാൻ പറ്റിയ സ്ഥലം. കണ്ണാടി പോലുള്ള വെള്ളം… പുഴയുടെ മുഖകുരുക്കൾ പോലെ പാറക്കഷ്ണങ്ങൾ. ഇടയിലൂടെ അലതല്ലിയൊഴുകുന്ന പുഴ.കുരുതിചാലിൽ വേനൽക്കാലത്ത് പൊതുവെ വെള്ളം കുറവാണ് പാറക്കൂട്ടങ്ങളാൽ നിറഞ്ഞ ഈ പ്രദേശം മഴക്കാലത്ത് വളരെ അപകടകരമാണ്.

കാലം ചെത്തി മിനുക്കി ഉരുട്ടിയെടുത്ത കല്ലുകൾക്കിടയിലൂടെ കുന്തിപ്പുഴ വളരുന്നത് കണ്ടിരിക്കുന്നവർക്ക് അങ്ങനെയിരിക്കാം, ശരീരത്തിനൊപ്പം മനസ്സുംതണുക്കണമെന്നുള്ളവർക്ക് അപകടമില്ലാത്തിടത്ത് വെള്ളത്തിലിറങ്ങാം, കല്ലുകൾക്കിടയിലൂടെ താഴോട്ട് പതിക്കുന്ന ചെറു വെള്ളച്ചാട്ടങ്ങൾക്ക് താഴെ പുറം വെച്ച് ബോഡീമസാജിംഗ് ആസ്വദിക്കാം. മഴക്കാലത്ത് പാത്രക്കടവിന് ഒടുക്കത്തെ ഗ്ലാമറാണ്, പക്ഷേ വെള്ളത്തിലിറങ്ങാൻ കഴിയില്ലെന്ന് മാത്രം. എവിടെയും വലിയ ആഴമില്ല, ഓരോരുത്തർക്കും കുളിക്കാൻ വ്യത്യസ്ഥ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. കടലും മരുഭൂമിയും മാത്രമല്ല അനന്തമെന്ന് മലനിരകളെ നോക്കി, കല്ലുകൾ ചാടിക്കടന്ന്, പാത്രക്കടവിന്റെ അറ്റം തേടിയിറങ്ങിയാൽ മനസ്സിലാകും. എല്ലായിടവും ഒരു പോലെ. പക്ഷേ, ഒരുപാട് മുകളിൽ പോകുന്നതും അപകടമാണ്.വന്യജീവികൾ ഉണ്ടായേക്കാം.ആനയിറങ്ങുമെന്നും പറയപ്പെടുന്നു.

പാത്രക്കടവിലെ പ്രധാന ആകർഷണം പാറക്കെട്ടുകളും വെള്ളവുമാണെങ്കിൽ അതു തന്നെയാണ് പ്രധാന വില്ലനും. തീരെ പ്രതീക്ഷിക്കാത്ത നേരത്ത് വെള്ളം കുതിച്ച് വരും, ഉരുണ്ട് മിനുത്ത പാറക്കൂട്ടങ്ങൾക്കിടയിൽ പിന്നെ നിലനിൽപ്പ് അസാധ്യമാണ്… മരണം പതിയിരിക്കുന്ന ചാൽ ആയതു കൊണ്ടുതന്നെയാവണം കുരുതിച്ചാൽ എന്ന പേരും വന്നത്.കൂടുതലും മലപ്പുറം ജില്ലയിൽ ഉള്ളവരാണ് എത്തുന്നത്….. കുന്തിപ്പുഴ ആദ്യമായി മനുഷ്യ സ്പർശം ഏൽക്കുന്നത് കുരുത്തിച്ചാൽ എന്നറിയപ്പെടുന്ന ഈ പ്രദേശത്താണ്… ബഫർസോൺ മേഖലയിൽ സ്ഥിതിചെയ്യുന്നു എന്നതിനാൽ തന്നെ വികസന പദ്ധതികൾ ഒന്നും തന്നെ നടന്നിട്ടില്ല… ആയതിനാൽ തന്നെ പ്രകൃതിയുടെ തനിമ ആസ്വദിക്കാൻ സാധിക്കുന്നതാണ്…..

അവിടെന്ന് ഇറങ്ങി വാട്സാപ്പിൽ സ്റ്റാറ്റസ് കണ്ടതോടെ മണ്ണാർക്കാട് ചങ്ക് ഫാസിൽ അവന്റെ തൊട്ടടുതാണു ഇതെന്ന് മെസ്സേജ് വന്നു. എല്ലാവരുടെയും മനസ്സും നിറഞ്ഞു മലപ്പുറത്തേക്ക് തിരിച്ചു

Root – palakkad-mannarkkad- mes kalladi college(via) – mailampadam (kuruthichal 6 km)

Malappuram-perinthalmanna- aryambavu-mes kalladi clg(via)- mailampadam(kuruthichal) 6km

COMMENTS

WORDPRESS: 3
  • comment-avatar
    Mansoor P 6 years

    😍

  • comment-avatar
    SabikVT 6 years

    ഐവ….

  • DISQUS: 0