മനം മയക്കും കുറുമ്പാലക്കോട്ട

മനം മയക്കും കുറുമ്പാലക്കോട്ട

മനം മയക്കുന്ന കാഴ്ചയാണ് വയനാട്ടിലെ കുറുമ്പാലക്കോട്ട മലയിലേത്. മലയില്‍ നിന്നുള്ള സുര്യോദയവും സൂര്യാസ്തമയവും മനഹോര കാഴ്ചയാണ്. വയാനാട്ടിലെ മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ടയെന്ന് പറയുന്നവരുണ്ട്. അത് ശരിയല്ല. എല്ലാ സ്ഥലത്തും വ്യത്യസ്ത കാഴ്ചയാണല്ലോ. പാല്‍കടല്‍ പോലെ പരന്ന് കിടക്കുന്ന മേഘങ്ങള്‍ക്ക് മുകളില്‍ നടക്കുന്ന പ്രതീതിയാണ് മലയില്‍ നിന്നും ലഭിക്കുക.

സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണ കൂടിയാണ് കുറുമ്പാലക്കോട്ട. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാന്‍ ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും താവളമാക്കിയിരുന്നത് മല മുകളിലായിരുന്നു. അവര്‍ ഉപയോഗിച്ചിരുന്ന രണ്ട് ഗുഹകളും ഇവിടെയുണ്ട്. ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ പക്ഷെ, ഇപ്പോള്‍ സംവിധാനമില്ലെന്നത് സങ്കടകരമായ കാര്യമാണെന്ന് മാത്രം.

വയനാട്ടിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രം കൂടിയാണിത്. പുതുഞായര്‍ ദിവസം വിശ്വാസികള്‍ ധാരളമായി മലമുകളില്‍ എത്താറുണ്ട്. ഗൂഗ്ള്‍ മാപ്പ് നോക്കി പോയാല്‍ മലയുടെ താഴ് വാരത്തില്‍ എത്തും. ബാക്കി ദൂരം നടന്ന് കയറേണ്ടി വരും. മലമുകളില്‍ എത്താവുന്ന മറ്റൊരു വഴിയുണ്ട്.

കല്‍പ്പറ്റ – മാനന്തവാടി റൂട്ടില്‍ കമ്പളക്കാട് നിന്നും ഏച്ചോം റോട്ടില്‍ കയറുക. ഏച്ചോം കഴിഞ്ഞ് ഒരു കിലോമീറ്റര്‍ കൂടെ മുന്നോട്ട് പോയാല്‍ ഇടത് വശത്തേക്കുള്ള റോട്ടില്‍ അല്‍പ്പം മുന്നോട്ട്. അവിടെ വലിയൊരു വീടുണ്ട്. കരുണ എസ്‌റ്റേറ്റ്. അതിന്റെ മുന്‍വശത്തിലൂടെയുള്ള റോഡ് മല മുകളിലേക്കാണ്.

COMMENTS

WORDPRESS: 0
DISQUS: 1