ഹരിഹര്‍ ഫോര്‍ട്ടിലേക്കൊരു ഏകാന്ത യാത്ര

ഹരിഹര്‍ ഫോര്‍ട്ടിലേക്കൊരു ഏകാന്ത യാത്ര

കാസ – സ്പിറ്റി വാലി യാത്രകഴിഞ്ഞുള്ള തിരിച്ച് വരവില്‍ ഡല്‍ഹിയിലെ കാശ്മീരി ഗേറ്റ് ബസ് ടെര്‍മിനലില്‍ ബസ്സ് ഇറങ്ങിയപ്പോള്‍ ആണ്. എഫ്ബി യില്‍ നിയര്‍ബൈ നോട്ടിഫിക്കേഷന്‍ വരുന്നത്. ചങ്കായ നിസാം അടുത്ത് ഉണ്ട് എന്ന്. എന്നാ പിന്നെ അവനെ വിളിച്ചു. ലഡാക്ക് യാത്ര കഴിഞ്ഞുള്ള തിരിച്ചുവരവില്‍ ആണ് മച്ചാന്‍. പിന്നെ ഒന്നും നോക്കീല ഡല്‍ഹീന്ന് തിരിച്ച് വരാവല്‍ എക്‌സ്പ്രസില്‍ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. നാട്ടിലേക്കുള്ള ട്രെയിനില്‍ കയറിയങ്കിലും എന്റെ മനസ്സ് അപ്പോഴും മുന്‍പോരിക്കല്‍ മോഹിപ്പിച്ച സ്ഥലമായ ഹരിഹര്‍ ഫോര്‍ട്ടില്‍ ആയിരുന്നു. പോയാലോ എന്ന് നിസാമിനോട് ചോദിച്ചു. അവന് നാട്ടില്‍ എത്തീട്ട് എന്തോ മീറ്റിങ്ങ് ഉണ്ടെന്ന്. നമുക്ക് മറ്റൊരു ദിവസം ഒരുമിച്ച് പോകാം എന്ന് അവന്‍ പറഞ്ഞെങ്കിലും എന്റെ മനസ്സില്‍ ഉറപ്പിച്ചതിനാല്‍ പിന്നെ പിന്‍മാറാന്‍ മനസ്സില്ലായിരുന്നു.

എഴുത്തും ചിത്രവും മുഹമ്മദ് അക്കീല്‍ എ മായന്‍

പന്‍വേലില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഞാന്‍ അവിടെ ഇറങ്ങി. അന്ന് വൈകുന്നേരം തന്നെ നാസികിലേക്ക് ട്രെയിന്‍ കയറി. ചെലവ് ചുരുക്കിയുള്ള യാത്ര ആയതിനാല്‍ നാസിക് റെയില്‍വെയില്‍ തന്നെ രാത്രി അന്തിയുറങ്ങി. നല്ല വൃത്തിയുള്ള ബാത്ത് റും സൗകര്യം ഒക്കെയുണ്ട്. എന്നാലും രാത്രി മേഷ്ട്ടാക്കളുടെ ശല്ല്യം നന്നായി ഉണ്ട്. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ അണ്ടര്‍വെയര്‍ വരെ അടിച്ച് കൊണ്ട് പോകും. രാവിലെ നേരത്തേ തന്നെ നാസികില്‍ നിന്ന് Trimbakeshwar എന്ന സ്ഥലത്തേക്ക് വണ്ടി കയറി നാസിക്കില്‍ നിന്ന് 36 കിലോമീറ്റര്‍ ഉണ്ട്. Trimbakeshwar യാത്രയില്‍ അടുത്തിരുന്ന യാത്രികനോട് ഹരിഹര്‍ ഫോര്‍ട്ടിനെ കുറിച്ച് അന്വേക്ഷിച്ചു. അദ്ദേഹം ആ വഴിക്കാണ് പോകുന്നത് എന്നെ ഹരിഹര്‍ ഫോര്‍ട്ടിന്റെ അടുത്ത് ഡ്രോപ് ചെയ്യാം എന്ന് പറഞ്ഞു.

Trimbakeshwar ല്‍ അയാളുടെ ഒരു പഴയ മോഡല്‍ സ്‌കൂട്ടറില്‍ ഏത് കമ്പനിയുടെ വണ്ടി ആണെന്ന് അറിയില്ല. ആ സ്‌കൂട്ടറില്‍ പച്ചപ്പ് മാത്രം നിറഞ്ഞ ഗ്രാമങ്ങളിലൂടെ ഒരു സവാരി. കൂട്ടിന് ഒരു ചാറ്റല്‍ മഴയും ഉണ്ട്. പര്‍വ്വതനിരകള്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു feel. ഞാന്‍ ഇത് മഹാരാഷ്ട്രയില്‍ തന്നെയാണോ എന്ന് സ്വയം ചോദിച്ച് പോയ നിമിഷം. അദ്ദേഹം എന്നെ നിര്‍ഗുണപാട എന്ന സ്ഥലത്ത് ഇറക്കി. Trimbakeshwar ല്‍ നിന്ന് 22 km അകലെയാണ് നിര്‍ഗുണപാട സ്ഥിതി ചെയ്യുന്നത്.

Trimbakeshwar ല്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ഹരിഹര്‍ ഫോര്‍ട്ടിലേക്ക് മറ്റൊരു ട്രക്കിങ് പാത്ത് തുടങ്ങുന്ന സ്ഥലം ഉണ്ട്. ആ റൂട്ടില്‍ കുറച്ച് ദൂരം ട്രക്ക് ചെയ്താല്‍ മതി ഹരിഹര്‍ ഫോര്‍ട്ടിന്റെ താഴ്വാരത്തില്‍ എത്താന്‍. എന്നാലും Trimbakeshwar ല്‍ നിന്ന് ഇവിടെക്ക് എത്തിപ്പെടാനും പ്രയാസം ആണ്. മറ്റു വാഹനസൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ഓട്ടോറിക്ഷ അല്ലെങ്കില്‍ ടാക്‌സി വിളിക്കണം. വലീയ തുക നല്‍കുകയും വേണ്ടിവരും. എനിക്ക് ഒറ്റക്ക് ഇത്ര വലിയ തുക നല്‍കിയുള്ള യാത്ര ചെയ്യാന്‍ പറ്റാത്തതിനാല്‍. കിട്ടിയ മാര്‍ഗ്ഗത്താല്‍ എത്തേണ്ടിടത്ത് എത്തിപ്പെടുക ഇതായിരുന്നു എന്റെ രീതി.

Trimbakeshwar ല്‍ നിന്ന് നിര്‍ഗുണപാടയിലേക്കും വാഹന സൗകര്യം കുറവാണ്. ശ്രീലാല്‍ എന്ന യാത്രികന്റെ ഹരിഹര്‍ ഫോര്‍ട്ട് യാത്രയില്‍ igathpuri യില്‍ നിന്ന് നിര്‍ഗുണപാടയിലേക്ക് ബസ്സ് ഉണ്ടെന്ന് അറിയാന്‍ സാധിച്ചിരുന്നു. എന്നാലും ഞാന്‍ മറ്റൊരു റൂട്ടില്‍ മറ്റൊരു മാര്‍ഗ്ഗത്താല്‍ നിര്‍ഗുണപാട എത്തി. നിര്‍ഗുണപാടയിലെ ഒരു ചായക്കടയില്‍ എന്റെ ബാഗും ടെന്റും എല്ലാം അവിടെ വെച്ച് ഒരു റെയിന്‍കോട്ടും ഇട്ട് ട്രക്കിങ് തുടങ്ങി.

ആദ്യം നിര്‍ഗുണപാടയിലെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍താണ്ടി വേണം കാടുകയറാന്‍. ഒറ്റക്ക് ചുറ്റിലും ഒരു നിശബ്ദത feel ചെയ്തു. എന്തോ ഉള്ളില്‍ ചെറീയ ഒരു ……….. എയ് ഭയം ഒന്നും അല്ല എന്ന് സ്വയം പറഞ്ഞു. കാരണം എത്ര നടന്നിട്ടും എത്തുന്നില്ല. ഒരു മനുഷ്യ കുഞ്ഞ് പോലും ആ വഴിയില്‍ വന്ന ലക്ഷണം ഇല്ല. കുട്ടിന്ന് ഒരു ചാറ്റല്‍ മഴയും മുകളിലേക്ക് ചെലും തോറും കോടമഞ്ഞില്‍ കുളിച്ച മലനിരകള്‍ താണ്ടി ട്രക്ക് ചെയ്യുമ്പോള്‍ ഉള്ളില്‍ എന്തോ നേടി എടുക്കാന്‍ ഉള്ള ആവേശം ആയിരുന്നു. അവസാനം മുകളില്‍ എത്താറായപ്പോള്‍ ആളുകളുടെ സൗണ്ട് കേള്‍ക്കുന്നുണ്ട്. അത് ലക്ഷ്യം വെച്ച് നടന്നു. ഞാന്‍ ലക്ഷ്യത്തില്‍ എത്താന്‍ ആയിരിക്കുന്നു.

ഞാന്‍ മുകളില്‍ പറഞ്ഞ ട്രക്കിങ് റൂട്ടില്‍ ചെന്ന് മുട്ടി. ഒരു കാര്യം മനസ്സിലായി പ്രധാന ട്രക്കിങ് റൂട്ട് ഞാന്‍ വന്നതല്ല. എന്നാലും ഞാന്‍ വന്ന റൂട്ടില്‍ വ്യത്യസ്തത ഉണ്ട് കൂടുതല്‍ ദൂരം ഉണ്ട്, കുറച്ച് സാഹസികത, വെള്ളച്ചാട്ടങ്ങള്‍, കാടിന്റെ വന്യത ഇതോക്കെ പോരെ മനസിനെ കുളിരണിയിക്കാന്‍ ഒപ്പം കോടമഞ്ഞും. ഹരിഹര്‍ ഫോര്‍ട്ടില്‍ പോകുന്നവര്‍ ഈ റൂട്ടില്‍ Trek ചെയ്യാന്‍ കഴിയുന്നതും ശ്രമിക്കുക വെറുതെയാവില്ല. എത്തിപ്പെടാന്‍ പ്രയാസം ആണെന്ന് അറിയാം എന്നാലും പറഞ്ഞതാണ്.

ഇനിയങ്ങോട്ടാണ് ശരിക്കും സാഹസീക ട്രിക്കിങ്. കോട നിറഞ്ഞ് മുകളിലേക്ക് കാണാന്‍ കഴിയാത്ത വിധം ഹരിഹര്‍ കോട്ട കോട്ടമഞ്ഞിനാല്‍ കുളിച്ചിരുന്നു. മുകളിലേക്ക് കയറുമ്പോള്‍ കൈകാലുകള്‍ ശരിയായ വിധം ഓരോ അടിയും മുന്നോട്ട് വെക്കണം. നല്ല ചാറ്റല്‍ മഴയും ഉണ്ട്. പടികളിലൂടെ വെള്ളം ഒഴികി വരുന്നുണ്ട്. വഴുക്കല്‍ ഉണ്ടെന്ന് നമുക്ക് തോന്നും എന്നാലും ധൈര്യം ആയി മുന്നോട്ട് പോകാം. കൈകാലുകളുടെ ഓരോ മുന്‍പോട്ടുള്ള ചലനവും ശ്രദ്ധിച്ച് വെക്കുക.( വീണ്ടും ഓര്‍മിപ്പിക്കുകയാണ് ) ഒരിക്കലും താഴെക്കോ സൈഡിലേക്കോ നോക്കരുത്. നോക്കിയാല്‍ ഒരു ചെറീയ ഭയം വരും എനിക്ക് വന്നത് കൊണ്ട് പറഞ്ഞതാ. അത് പോലെ തന്നെ താഴേക്ക് ഇറങ്ങുമ്പോഴും.

കയറിയത് പോലെ തന്നെ ഇറങ്ങുക. ഞാന്‍ അങ്ങനെയാണ് ഇറങ്ങിയത്. ശക്തമായ കാറ്റുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശക്തമായ കാറ്റും ഒപ്പം മഴയും കാരണം 10 മിനിറ്റ് എനിക്ക് ഒരു സ്ഥലത്ത് ഹോള്‍ഡ് ചെയ്ത് നില്‍കേണ്ടി വന്നു. തിരിച്ച് നിര്‍ഗുണപാടയില്‍ നിന്ന് Trimbakeshwar ലേക്ക് കുറെ ദൂരം നടന്ന് ഒരു വിധം അവശനായാണ് തിരിച്ച് നാസിക്കില്‍ എത്തിയത്. ശരിക്കും ബുദ്ധിമുട്ടി എന്ന് പറയാം ശരീരം ശരിക്കും തളര്‍ന്ന ഒരു ഫീല്‍. നാളെ വീട് പിടിക്കണം കുറച്ച് ദിവസങ്ങള്‍ ആയി വീട്ടീന്ന് ഇറങ്ങീട്ട്.

NB :- ശരിക്കും സാഹസീകമായ ട്രക്ക് തന്നെയാണ്. ഓരോ മുന്നോട്ടുള്ളഅടിയും ശ്രദ്ധയോടെ വെക്കണം. ട്രക്ക് ചെയ്ത് പരിജയം ഇല്ലാത്തവര്‍ കഴിയുന്നതും ഒറ്റക്ക് പോകാതിരിക്കുക. സംഭവം സംപിള്‍ ആണെന്ന് തോന്നും എങ്കിലും എന്റെ ഉള്ളില്‍ ആദ്യമായി ഭയം തോന്നിയ ട്രക്ക് ഇതായിരുന്നു.

COMMENTS

WORDPRESS: 0
DISQUS: 0