സഞ്ചാരികളുടെ സ്വപ്നമാണ് ലഡാഖിലേക്കുള്ള യാത്ര. ലാഡാഖ് യാത്രയെ കുറിച്ചും റൂട്ടിനെ കുറിച്ചും സോബിന് കല്ലം തോട്ടത്തില് എഴുതുന്നു
‘Ladags’ എന്ന ലഡാഖി പദത്തിൽ നിന്നുമാണ് ലഡാഖ് എന്ന പേര് വന്നത്.’la’എന്നാൽ passes എന്നും dags’എന്നാൽ the land of എന്നുമാണ് അർത്ഥം.
പോകാൻ പറ്റിയ സമയം
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഏറ്റവും നല്ല സമയം. യൂറോപ്യൻ ഹോളിഡേ ടൈം ആയ ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ വിദേശസഞ്ചാരികൾ അധികം എത്തുന്നതിനാൽ ആ സമയം തിരക്ക് കൂടുതലായിരിക്കും. തിരക്ക് കുറവുള്ള സമയം ജൂൺ അല്ലെങ്കിൽ സെപ്റ്റംബർ ആയിരിക്കും. ജൂൺ ചെറിയൊരു മഴയുള്ള സമയമാണ്. അതുകൊണ്ട് ഏറ്റവും നല്ല സമയം സെപ്റ്റംബർ എന്ന് തന്നെ പറയാം.
എങ്ങനെ എത്തിച്ചേരാം
പ്രധാന വഴികൾ രണ്ടെണ്ണം
1.ഡൽഹി -പത്തൻകോട് -ജമ്മു -ശ്രീനഗർ -കാർഗിൽ -ലേഹ്
2.ഡൽഹി -മണാലി -കീലോങ് -സെർച്ചു -പാങ് -ലേഹ്
ചില off റോഡുകൾ
1.ഡൽഹി പത്താൻകോട് സച്ച്പാസ് കില്ലർ കീലോങ് സെർച്ചു പാങ് ലേഹ്
2.ഡൽഹി പത്തൻകോട് സച്ച്പാസ് കില്ലർ കിഷ്ത്വാർ അനന്തനാഗ് ശ്രീനഗർ കാർഗിൽ ലേഹ്
Off റോഡും സാഹസികതയും ഇഷ്ടപ്പെടുന്ന ജിബിൻ ജോസഫ് ( Jibin Joseph) നെ പോലെയുള്ളവരുടെ പ്രിയ റൂട്ട്..
മറ്റു ചില ചെറു വഴികൾ
1.ശ്രീനഗർ സോനാമാർഗ് കാർഗിൽ ബറ്റാലിക് ധാ -ഹനു ബസ്ഗോ leh
2.ശ്രീനഗർ കാർഗിൽ mulbukh ലാമയുരു ബസ്ഗോ ലേഹ്
വ്യത്യസ്തമായ മറ്റൊരു വഴി കൂടി.
1.ജമ്മു പട്നിടോപ് കിഷ്ത്വാർ സിന്തൻടോപ് അനന്തനാഗ് ശ്രീനഗർ കാർഗിൽ ലേഹ്.
വാഹനങ്ങൾ
1. സ്വന്തം ബൈക്ക്
ഒന്നുകിൽ കേരള എക്സ്പ്രസ്സ് അല്ലെങ്കിൽ മംഗള എക്സ്പ്രസ്സ് നു ഡൽഹി എത്തിക്കുക. അല്ലെങ്കിൽ സമ്പർക് ക്രാന്തി എക്സ്പ്രസ്സ് നു ചണ്ഡീഗഡ് എത്തിക്കുക. അവിടെ നിന്നും ഓടിച്ചു കൊണ്ട് പോകാം. റൈഡിങ്ങിൽ നല്ല താല്പര്യമുള്ളവർക്ക് നാട്ടിൽ നിന്നും ഓടിച്ചുകൊണ്ടും പോകാം. ബുള്ളറ്റ് വേണമെന്ന് ഒരു നിർബന്ധവുമില്ല. ഡിയോ ഓടിച്ചുകൊണ്ട് ലഡാഖിൽ പോയ നബീൽ ലാലുവിനെ ഒക്കെ അറിയില്ലേ.
2. Rented bike from ഡൽഹി
ഡൽഹിയിൽ നിന്നും വടകക്കെടുത്ത ബൈക്കുമായി ജമ്മു ശ്രീനഗർ വഴി ലേഹ് എത്താം. പക്ഷെ ലേഹ് കാണുവാൻ വീണ്ടും അവിടെനിന്നും bike എടുക്കേണ്ടി വരും. ഡൽഹിയിൽ നിന്നും മണാലി വഴിയാണ് പോകുന്നതെങ്കിൽ മണാലിയിൽ നിന്നും പാസ്സ് എടുക്കേണ്ടി വരും.
Bike rental shops in delhi.
1. Motor cycles rental india, karol bagh : 9871327977
2. Rentrip, gaziabad:9127008800
3. Tony bike centre, karol bagh:9811281681
3.മണാലി നിന്നും ബൈക്ക് എടുക്കാൻ താല്പര്യമുണ്ടെങ്കിൽ
1. Himalayan fly bird: 9816663005, 9816010812
2. Taxi&bike operators union office, manali :01902252450, 252205
4.സ്വന്തം 4 wheeler
നാട്ടിൽ നിന്നും തുടങ്ങി മേല്പറഞ്ഞ ഏതെങ്കിലും റൂട്ട് വഴി ലേഹ് എത്തുക. ലേ യിൽ നിന്നും പെർമിറ്റ് എടുക്കുമ്പോൾ വണ്ടിക്കു കൂടി എടുക്കുക. പെർമിറ്റ് ഡീറ്റെയിൽസ് വഴിയേ പറയാം.
5.റെന്റഡ് 4wheeler ഫ്രം leh
നാലോ അഞ്ചോ ആളുകളുണ്ടെങ്കിൽ ഇതായിരിക്കും better. വണ്ടി എടുക്കുന്ന കടയിലുള്ളവർ തന്നെ പെർമിറ്റും റെഡി ആക്കി തരും.
For bikes&4wheelers from leh.
1.paddle ladakh: 9622000935,9906041830
2.northern range:01982251262,9419178118
3.amazing ladakh:9419218692,9596802987
4.himalayan unicorn :9622957012,9419392143
5.ancient himalaya :9419779037,9596740569
Bike charges
Himalayan =2000
RE classic 500cc=1800
RE standared 500 cc=1500
RE 350cc(classic/thunder bird)=1400
RE 350 cc electra =1100
RE 350 cc standared=1000
Bajaj avenger=1000
Bajaj vikrant/hero impulse=900
Scooty =800
Extra 100 rs for rack/saddle /day
6.റെയിൽ മാർഗം
1.ഹിമസാഗർ എക്സ്പ്രസ്സ്. എല്ലാ വെള്ളിയാഴ്ചയും നാട്ടിൽ നിന്നും ജമ്മു വഴി ഉധംപൂർ വരെ. സ്ലീപ്പർ ടിക്കറ്റ് 980rs.അവിടെനിന്നും ശ്രീനഗറിലേക്ക് ഷെയർ ടാക്സി അല്ലെങ്കിൽ ലോക്കൽ ബസ്സ് കിട്ടും.. Share ടാക്സി 500 മുതൽ 700വരെയാണ് ചാർജ് ചെയ്യുന്നത്. Contact number of udhampur taxi stand:01992273090.
2.സമ്പർക് ക്രാന്തി എക്സ്പ്രസ്സ്. കൊച്ചുവേളി നിന്നും ചണ്ഡീഗഡ് വരെ. അവിടെനിന്നും മുകളിൽ പറഞ്ഞിരിക്കുന്ന ഏതു വഴിയും ലേഹ് എത്താം
3.ഡൽഹി to ജമ്മു ധാരാളം ട്രെയിൻ ഉണ്ട്.
7.ബസ് മാർഗം.
ഡൽഹി to ജമ്മു സ്ലീപ്പർ ബസ് ഉണ്ട്. ഡൽഹി നിന്നും മണാലി വഴി leh പോകുന്ന direct ബസും ഉണ്ട്. 1350രൂപയാണ്. നേരിട്ട് വന്നെടുക്കണം. ഓൺലൈൻ ബുക്കിങ് ഇല്ല. ഉച്ചക്ക് 2.30ആണ് സമയം. കീലോങ് വരെയുള്ള ടിക്കറ്റ് ആണ് കിട്ടുക. പിറ്റേന്ന് വൈകിട്ട് കീലോങ് എത്തും. അവിടെ സ്റ്റേ ചെയ്തു അടുത്ത ദിവസം രാവിലെ 5മണിക്ക് അതെ ബസിൽ leh ടിക്കറ്റ് എടുത്തു leh പോകാം. Leh നിന്നും തിരിച്ചും ഉണ്ട് ഇതെ ബസ്. 5 am nu.വൈകിട്ട് 7മണിക്ക് കീലോങ്. അടുത്ത ദിവസം 6.30നു കീലോങ് നിന്നും. അടുത്ത ദിവസം രാവിലെ 4മണിക്ക് ഡൽഹി.
1.delhi leh direct flight.രണ്ടോ മൂന്നോ മാസം മുൻപേ മുൻകൂട്ടി ബുക്ക് ചെയ്താൽ 2000രൂപയ്ക്കു ടിക്കറ്റ് കിട്ടും.
2.ഡൽഹി ശ്രീനഗർ ഫ്ലൈറ്റ്.. ഏതാണ്ട് ഇതെ റേറ്റ് ഒക്കെ തന്നെ.
കാലാവസ്ഥ
മിക്കവാറും പ്രവചനാതീതം. ശൈത്യകാലത്ത് -30 വരെ പോകാറുണ്ട്. ജൂൺ to സെപ്റ്റംബർ പകൽ സമയം 4- 16, രാത്രി ചിലയിടങ്ങളിൽ മൈനസ് temperature ഉം ആകാറുണ്ട്.
ആവശ്യ വസ്തുക്കൾ
1. നല്ല ഗ്രിപ്പുള്ള ഷൂസ് (ഒരാഴ്ച മുൻപെങ്കിലും ഉപയോഗിച്ച് തുടങ്ങുക )
2. കട്ടിയുള്ള സോക്സ് (woolen)
3. തെർമൽ ഇന്നർ വെയർ.
4. ഫുൾ സ്ലീവ് T. Shirt
5. Sweater
6. Fleece jacket(കാലാവസ്ഥ എപ്പോ വേണേലും മാറാം )
7.rain coat(ജൂണിൽ ചെറിയ മഴക്ക് സാധ്യതയുണ്ട്
8.gloves
9.തൊപ്പി, സൺഗ്ലാസ്, സൺസ്ക്രീൻ (ഉയരം കൂടുതലായതിനാൽ uv rays ന്റെ തീവ്രത കൂടുതൽ ആണ്. ഒരാഴ്ചകൊണ്ട് മുഖം കരുവാളിക്കും. സൺസ്ക്രീൻ തേക്കുന്നത് നല്ലതാണ്. എന്നാലും മുഖം പഴുത്ത തക്കാളി പോലിരിക്കും. ഇനി തേച്ചില്ലെങ്കിൽ ഒരുമാതിരി ചീഞ്ഞ തക്കാളി പോലിരിക്കും. അത്രേയുള്ളൂ.
10.ഒരു water ബോട്ടിൽ (വെള്ളം ഇടയ്ക്കിടെ കുടിച്ചുകൊണ്ടേയിരിക്കുക )
11.chewing gum(ഇടയ്ക്കിടെ ചവച്ചുകൊണ്ടിരിക്കുക. Altitude കൂടുതലുള്ളിടത്തേക്ക് പോകുമ്പോൾ പ്രത്യേകിച്ചും. )
12.സ്ലീപ്പിങ് bag&ടെന്റ് optional, ചിലവ് കുറക്കാനുള്ള ഏറ്റവും എളുപ്പ മാർഗം )
13 map. (എല്ലായിടത്തും മൊബൈലിൽ സിഗ്നൽ ഉണ്ടായിരിക്കില്ല. Map ആയിരിക്കും ഉപകാരപ്പെടുക
14.a torch &penknife
15.ഒരു ഡയറി യും പേനയും (optional)
16.മരുന്നുകൾ
a.Diamox 250 mg(യാത്ര തുടങ്ങുന്നതിനു 2 ദിവസം മുൻപേ കഴിച്ചു തുടങ്ങുക. 90%ams വരാനുള്ള സാധ്യത കുറയ്ക്കും. സൈഡ് എഫക്ട്സും കുറവ്. ഞാൻ കഴിച്ചിരുന്നു. ഒരു ചെറിയ തലവേദന പോലും ഉണ്ടായില്ല )
b.വേദനാ സംഹാരികൾ
1. combiflam (325/400mg) വേദനക്ക് നല്ലതാണ്. ശ്വാസം മുട്ട് ഉള്ളവർ അധികം കഴിക്കരുത്
2.പാരസെറ്റമോൾ 500 mg.( ചെറിയ വേദനകൾക്കും പനിക്കും )
C.Avil 25mg/cetrizine 10mg/allegra 25mg(എല്ലാ അലര്ജി ക്കും )
D.Loperamide (വയറിളക്കം വന്നാൽ തടയാൻ )
E.Move spray (വേദനക്ക് ).
F. Avomine(ബസിലിരുന്നു ഛർദ്ദിക്കുന്നവർക്ക് G.രണ്ടോ മൂന്നോ ബാൻഡ് എയ്ഡ്.
പെർമിറ്റ്
1. ഡൽഹി ജമ്മു ശ്രീനഗർ കാർഗിൽ വഴി leh വരെ എത്തുവാൻ പെർമിറ്റ് വേണ്ട
2. ഡൽഹി മണാലി വഴി leh പോകാൻ മണാലി നിന്നും പെർമിറ്റ് എടുക്കണം
3. Leh എത്തിയാൽ ഖർദുങ് ലാ, നുബ്ര വാലി, turtuk, പാന്ഗോങ്, tso morii എന്നിവിടങ്ങളിലേക്ക് പെർമിറ്റ് എടുക്കണം.
4. Pangong നിന്നും man, merak വഴി (ചൈന ബോർഡർ )tso morii എത്തുന്നൊരു വഴിയുണ്ട്. അതിനു
പ്രത്യേകം പെർമിറ്റ് എടുക്കണം.
5. സ്വന്തം വണ്ടിയുമായി പോകുന്നവര്ക്ക് ഇതോടൊപ്പം വണ്ടിയുടെ പെർമിറ്റ് കൂടി എടുക്കണം.
എവിടെ..? എങ്ങനെ..?
1. Leh ഉള്ള ഡിസി ഓഫീസിൽ നിന്നുമായിരുന്നു പെർമിറ്റ് ഇഷ്യൂ ചെയ്തിരുന്നത്. ഇപ്പോൾ അത് പഴയ ടാക്സി സ്റ്റാൻഡ് നു അടുത്തുള്ള ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസിൽ നിന്നുമാണ് ലഭിക്കുക. രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ അപേക്ഷ കൊടുക്കാനുള്ള ടൈം. 400രൂപയും പിന്നേ ഒരു ദിവസത്തിനു 20 രൂപ എന്ന നിരക്കിൽ 540 രൂപയാണ് charge. 7 ദിവസത്തേക്കാണ് പെർമിറ്റ് കിട്ടുക. ഒറിജിനൽ id കാർഡ് കാണിക്കുകയും ഒരു കോപ്പി കൊടുക്കുകയും ചെയ്യുക. കിട്ടിക്കഴിയുമ്പോൾ ഒരു 10 കോപ്പി എങ്കിലും എടുത്തു വെക്കുക .
2. പെർമിറ്റ് വേണ്ട എല്ലാ സ്ഥലവും ഫോം ഇൽ ഫിൽ ചെയ്യുക.
3. എളുപ്പവഴി… 60 രൂപ എക്സ്ട്രാ കൊടുത്താൽ എല്ലാ കടക്കാരും പെർമിറ്റ് എടുത്തു കൊടുക്കും. Id കാർഡും പൈസയും കൊടുക്കുക രാവിലെ. എന്നിട്ട് leh മുഴുവൻ കണ്ട് മടങ്ങിയെത്തി വൈകിട്ട് പെർമിറ്റ് പോയി വാങ്ങുക. ഒരു ദിവസം ലാഭിക്കാം..
മൊബൈൽ കണക്റ്റിവിറ്റി
1. പോസ്റ്റ് paid bsnl
2. അവിടെ നിന്നുമെടുത്ത പ്രീപെയ്ഡ് airtel or bsnl…
3. എന്നാലും പല സ്ഥലത്തും സിഗ്നൽ ഉണ്ടാവില്ല.. പോകുമ്പോൾ കൃത്യമായി വീട്ടിൽ പറയുക ഈ ദിവസങ്ങളിൽ റേഞ്ച് തീരെ കാണില്ല എന്ന്.
പ്രധാന വഴികൾ രണ്ടെണ്ണമാണെന്നു ആദ്യമേ പറഞ്ഞുവല്ലോ. അതിൽ ശ്രീനഗർ കാർഗിൽ വഴി leh പോകുന്നതാവും ഉചിതം.. ഓരോ പാസ്സുകളിലേക്കുമുള്ള ഉയരം ക്രമേണയാണ് കൂടി വരുന്നത്. ശരീരത്തിന് കാലാവസ്ഥയുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ (acclimatization)കഴിയും. മണാലി വഴി പോകുമ്പോൾ ഉയരത്തിലേക്ക് പെട്ടന്ന് എത്തിച്ചേരുന്നതിനാൽ AMS വരാനുള്ള സാധ്യതയും കൂടുതലാണ്.
യാത്ര തുടങ്ങും മുൻപ് അവിടെയുള്ള പ്രധാന മൊണാസ്റ്ററി കളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും ഒന്നു വായിച്ചിട്ടു പോകുന്നത് നന്നായിരിക്കും. മൊബൈലിൽ പ്ലേ സ്റ്റോറിൽ leh എന്നടിച്ചു കൊടുത്താൽ നിരവധി അപ്പ്ലിക്കേഷൻസ് കിട്ടും. ഒന്നു രണ്ടെണ്ണം ഡൌൺലോഡ് ചെയ്തിരുന്നെങ്കിലും എനിക്ക് ഏറ്റവും ഉപകരിച്ചത് ഫേസ്ബുക്കിൽ നിന്നും ഡൌൺലോഡ് ചെയ്ത ഒരു അപ്ലിക്കേഷൻ ആയിരുന്നു. ശെരിക്കും ഒരു ലഡാഖ് ഗൈഡ് തന്നെ ആയിരുന്നു അത്. മണാലി വഴി പോകാൻ ഇട്ട പ്ലാൻ സെക്കൻഡുകൾ കൊണ്ട് മാറി ശ്രീനഗർ വഴി ആയി. ചെറിയൊരു rough പ്ലാൻ ഉണ്ടാക്കിയതിനെ മാറ്റിമറിച്ചു 14 ദിവസത്തേക്കുള്ളൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി തന്നു. പെർമിറ്റ് details, പാസുകൾ, ഓരോ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം, മിസ്സാക്കരുതാത്ത സ്ഥലങ്ങൾ.. അങ്ങനെ എല്ലാം.. പ്ലേ സ്റ്റോറിൽ കിട്ടില്ലാത്ത ആ ആപ്ലിക്കേഷൻ ന്റെ പേരാണ് സലിൽ സിദ്ദീഖ്.. ( Salil Sidheeque)(thanks a lot bro).
അപ്പൊ ഇനി യാത്ര തുടങ്ങാം.. ഡൽഹി ശ്രീനഗർ കാർഗിൽ leh tso morii, മണാലി ആയിരുന്നു നമ്മുടെ റൂട്ട്. പോയ വഴികളും കണ്ട കാഴ്ചകളും എല്ലാം ഓരോ day to day itinerary ആയാണ് പറയുന്നത്…
Day 1( Delhi to srinagar)24th june 18
——————-
ഡൽഹി ശ്രീനഗർ by ഫ്ലൈറ്റ്. നേരത്തെ ബുക്ക് ചെയ്തതുകൊണ്ട് 2200രൂപയ്ക്കു ടിക്കറ്റ് കിട്ടി. ഒന്നേകാൽ മണിക്കൂർ കൊണ്ട് ശ്രീനഗർ എത്തി. എയർപോർട്ട് to dal lake ടാക്സി 800രൂപ 4പേർക്ക്.
ബഡ്ജറ്റ് hotels in srinagar
1.ഹോട്ടൽ new green view 260 rs for two person
2.new heaven canal guest house.260rs for 2 person
3.lonely guest house 270 rs per bed(dorm)
ഇതുകൂടാതെ ഹൌസ് ബോട്ട് താല്പര്യമുള്ളവർക്ക് അവിടെ ചെന്ന് ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാം. വേറിട്ടൊരനുഭവമായിരിക്കും.
Nearby places,srinagar.
——–
1.dal lake (ഒരു മണിക്കൂർ തോണി യാത്ര 400രൂപ 4പേർക്ക് 1hr, വിലപേശണം. വൈകുന്നേരമാണ് rate കുറവ് )
2.നിഷാത് &ഷാലിമാർ ഗാർഡൻ
3.pari mahal (സബർവാൻ മലനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന 7 നിലകളുള്ള പൂന്തോട്ടം, നഗരത്തിൽ നിന്നും മാറിയ ശാന്തമായൊരിടം.
കൂടുതൽ ദിവസങ്ങളുണ്ടെങ്കിൽ..
1.പഹൽഗാം.. ബേതാബ് വാലി യിലൂടെ ഒഴുകുന്ന ലിഡ്ഡർ നടിയുടെ ഒരമ്മ ചേർന്ന് 90km യാത്ര ചെയ്താൽ ഇവിടെത്താം. എല്ലാ വർഷവും നടക്കുന്ന അമർനാഥ് യാത്ര ഇവിടെ നിന്നുമാണ് ആരംഭിക്കുന്നത്. ട്രെക്കിങ്ങ് താല്പര്യമുള്ളവർക്ക് ആരു വാലി യിലേക്ക് നടക്കാം
2.ഗുൽമർഗ്.. ശ്രീനഗർ നിന്നും 50 km ദൂരെയുള്ള മഞ്ഞിന്റെ ഒരു പൂങ്കാവനം..
3.അഹർബൽ.. കശ്മീരിന്റെ നയാഗ്രാ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം. 75 km ദൂരം.
4.യൂസ്മാർഗ്.. ദൂത് ഗംഗ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പൈൻ, ആൽപ്സ് മരങ്ങൾ നിറഞ്ഞ മനോഹരമായ താഴ്വര. 47 km ദൂരം..
ഇവിടെല്ലാം നേരത്തെ പോയിട്ടുള്ളതിനാൽ ആദ്യദിവസം വൈകുന്നേരം dal തടാകത്തിൽ ഒരു ശിക്കാര റൈഡും നടത്തി പിറ്റേന്ന് രാവിലെ തന്നെ കാര്ഗിലിലേക്കുള്ള യാത്രയും ആരംഭിച്ചു..
Day 2 (srinagar to kargil, 200km), 25th june18.
——————-
പോണ വഴിക്കുള്ള ആദ്യ spot സോനാമാർഗ്, 80km ശ്രീനഗറിൽ നിന്നും. അടുത്തത് സീറോ പോയിന്റ്. പിന്നേ drass (സെക്കന്റ് coldest inhabited place in the world). ഒരിക്കൽ മൈനസ് 60വരെ തണുപ്പെത്തിയ സ്ഥലം. അവിടുന്ന് കാർഗിൽ 60km. കാർഗിലിൽ നിന്നും 12 km മാറി പാകിസ്ഥാൻ ലൈൻ of കൺട്രോൾ നോട് ചേർന്നൊരു ഗ്രാമമുണ്ട്. ഹുൻഡർമാൻ. 1971 വരെ പാകിസ്ഥാനിൽ ആയിരുന്നു ഈ ഗ്രാമം. ആകെ ഒരു home സ്റ്റേ മാത്രമേ ഉള്ളിവിടെ.
കാണേണ്ടവ
—————
1. Sonamarg
2. Zozilla pass
3. സീറോ point
4. drass
5. കാർഗിൽ വാർ മെമ്മോറിയൽ
6. ഹുൻഡർമാൻ
താമസം..
——
സോനാമാർഗ് മുതൽ എവിടെ വേണേലും ടെന്റ് അടിക്കാം.
1. Hotel paradise inn, sonamarg. 700rs
2. Hotel royal sultan. 880 rs
3. Hotel zero miles, kargil 9469240587, 9419899299
4. Hotel siachen, kargil. 01985232221
5. Hotel ruby, kargil. 9419719903
Hunderman home stay mr. Illias. 8082508894
Day 3 (hunderman. Suru valley. Kargil) 26th june 18
———————
Hunderman നു തൊട്ടു മുൻപ് ഒരു ചെക്ക് പോസ്റ്റ് und. അവിടെ ഒറിജിനൽ id കാർഡ് സബ്മിറ്റ് ചെയ്യണം. തിരിച്ചു പോരുമ്പോൾ വാങ്ങാനും മറക്കണ്ട. അവിടുന്ന് കാർഗിൽ. സുരു വാലി ലേക്ക് 80 km ഉണ്ട്. അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ. സൻസ്കർ വാലി യേ കാർഗിലുമായി വേർതിരിക്കുന്നത് സുരു വാലി ആണ്. ഹിമാലയത്തിന്റെ ഇന്ത്യയിലുള്ള ഭാഗങ്ങളിലെ ഏറ്റവും ഉയർന്ന പീക്ക് ആയ nunkun glacier(23218 ft) ഇവിടെ നിന്നും കാണാം. അവിടേക്കുള്ള ട്രെക്കിങ്ങ് ന്റെ ബേസ് ഉം സുരു വാലി ലേ tangul വില്ലേജിൽ നിന്നുമാണ്. Leh നിന്നും കാർഗിൽ സുരു വഴി സൻസ്കർ നു ഒരു ബസ് സർവിസ് ഉം ഉണ്ട്. കാർഗിൽ to സുരു വാലി യും ബസുകൾ ഉണ്ട്.
റൂട്ട്
—-
കാർഗിൽ.trepsone.Sarssa.saliskote.jnu. faroona. Khachan. Lunkarche. Sankoo. Chachesna. Gailing. Panikher. Tangul.
താമസം
———
Trepsone കഴിയുമ്പോൾ ഇടതു വശത്തു സുരു നദിക്കു കുറുകെ ഒരു പാലമുണ്ട്. അതുവഴി കയറിച്ചെല്ലുന്നത് sarssa village ലേക്കാണ്. ടെന്റ് അടിക്കാൻ പറ്റിയ സ്ഥലം.
1. Suru view saba guest house 9419340648, 9419565505
2. Goba guest house, sankoo. 9419819804, 7051611961
3. Malla guest house, lunkarchey. 9419801597, 8491993858
Sankoo village നടുത്തു പാറയിൽ കൊത്തിയ 7 മീറ്റർ നീളമുള്ള ഒരു ബുദ്ധ പ്രതിമയുണ്ട്. കാണാൻ മറക്കണ്ട. അങ്ങനെ മൂന്നാം ദിനം യാത്ര കാർഗിൽ അവസാനിപ്പിച്ചു.
Day 4(കാർഗിൽ to leh)27ത് june18
———————–
റൂട്ട് 1. Kargil. Batalik. Dha. Hanu. Bagzo. Leh
റൂട്ട് 2. Kargil. Mulbukh. Lamayuru. Bagzo. Leh
രണ്ടാമത്തെ വഴിയാണ് ഞങ്ങൾ പോയത്.
Route&places to see
————————
1. Kargil
2. Shangole
3. Mulbukh monastery(ഇടതു വശത്തു വലിയൊരു പാറപ്പുറത്താണ് )
4. ബുദ്ധ statue (അടുത്ത് തന്നെ റോഡിന്റെ വലതു വശത്തു )ഇവിടെയും താമസ സൗകര്യമുണ്ട്. Tso morii restaurant. 01985270016, 9419444210
5. Namik la
6. Heniskote(kargil ഇവിടെ തീരുന്നു
7. basgo palace
8. Moonland(on right side)
9.nimmu(sindhu..zanskar നദി സംഗമം.
10.മാഗ്നെറ്റിക് ഹിൽസ് (മറക്കണ്ട )
താമസം
———-
100 രൂപയുടെ ഡോര്മിറ്ററി മുതൽ 30000ന്റെ suit റൂം വരെ.
1.zostel,leh(കിടിലൻ. 350/bed.01139589006
2.ബസ് സ്റ്റാന്റിനോട് ചേർന്നുള്ള dorm 100രൂപ
3.atisha guest house 400/bed 09906992187
4.greenland hotel.01982253156
5.zaltak guest house.09622584809
6.semnet hotel
7.sangto green.9596746323
അങ്ങനെ നാലാം ദിനം leh യിൽ.
Day 5(leh local)+ permits. 28june 18
*****************
Permit എടുക്കാൻ ആദ്യം കണ്ട കടയിൽ ഏൽപ്പിച്ചു. മുകളിൽ പറഞ്ഞ എല്ലാ ബൈക്ക് കടകളും പെർമിറ്റ് എടുത്തു കൊടുക്കും. ഫുൾ day leh sight seeing
1. Shanti stupa&leh palace
2. Spituk monastery
3.pathar sahib gurudwara
4. Hall of fame
5. Alchi, likir, lamayuru monasteries(ഇത് മൂന്നും കൂടുന്നതാണ് shaam വാലി )
6. Phey village
7. ലോക്കൽ മാർക്കറ്റ് (വൈകിട്ട് വെറുതെ അലഞ്ഞു നടക്കാൻ )
അന്ന് വീണ്ടും leh ഇൽ.
Day 6(leh, khardung la, nubra valley)29th june 18
***************
റൂട്ട്
*** leh. Khardung la. Khardung village. Khalsar. Diskit. Hunder
കാഴ്ചകൾ
————–
1. Khardung la(18380ft. Dont miss to ക്ലിക്ക് a pic)
2. Diskit monastery(നുബ്ര വാലി യുടെ ഏറ്റവും നല്ല view ഇവിടെ നിന്നും കിട്ടും )
3. മൈത്രേയ ബുദ്ധ statue
4. Double humped camel safari in the white sand dunes(200 rs /head)
താമസം
——–
1. Wachan ഗസ്റ്റ് house, hunder.
2. Himalayan eco resort, hunder. 01980200444
3. Goba house. 01980221083
4. Dream land guest house 01982221073
5. Galaxy guest house 01980221054
6. Hunder resort, 01980221048
7. Imperial cottage 980221222, 9469223333
Day 7. Hunder to turtuk(80km. 30th june 18)
——————-
Turtuk. പാകിസ്ഥാൻ ബോർഡർ ലേ ഇന്ത്യൻ village. 1971 വരെ ഇവിടം പാകിസ്താനിലായിരുന്നു. ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും നല്ല ആപ്രികോട് പഴങ്ങൾ ഇവിടെ നിന്നുള്ളതാണ്. 2010 ഇൽ ആണ് ആദ്യമായി turtuk തദ്ദേശീയർ അല്ലാത്തവർക്കായി തുറന്നു കൊടുത്തത്. അവിടെനിന്നും 6 km അകലെ ത്യാക്ഷി village. ബോർഡർ ചെക്ക് പോസ്റ്റ് ഇവിടെയാണ്. ബോർഡർ കാണണമെങ്കിൽ id കാർഡ് submit ചെയ്തു 4km അകത്തുള്ള താങ്ങ് village ഇൽ എത്തണം. അതാണ് last ഇന്ത്യൻ village. 2. 5km അപ്പുറത്തെ ആദ്യ പാക് ഗ്രാമം ‘ഫ്രാനോ ‘. വൈകിട്ട് 4. 30 നു ശേഷം ബോർഡർ ലേക്ക് കടത്തി വിടില്ല.
റൂട്ട്
—–
Hunder. Thoise. skuru. Changmar. Bogdang. Turtuk. Chalunche. Thyakshi. Tang
താമസം
——-
Balti കുടുംബങ്ങളോടൊപ്പം home സ്റ്റയിൽ താമസിക്കാം.
1. Balti home stay 09469269426
2. Ismail home stay 9419300430
3. K2 guest house 01980248126
4. Ashoor guest house01980248104
തങ്ങാൻ താൽപര്യമില്ലെങ്കിൽ തിരികെ ഹുൻഡർ ലേക്ക് മടങ്ങുക.
Day 8 hundar to panamik(1st july18)
—————-
ഏതാണ്ട് 68 km ദൂരം. റൂട്ട്. Hunder. Sumur. Panamik
Leh il നിന്നും siachen ലേക്ക് പോകുന്ന വഴിക്കാണ് panamik. ഇവിടെ നിന്നും 100km ഇൽ താഴെ ദൂരമേയുള്ളൂ siachen ബേസ് ക്യാമ്പിലേക്ക്. ചൂട് നീരുറവ /hot water springs ഉം panamic lake ഉം ആണ് കാണാനുള്ളത്. കട്ട തണുപ്പത് ചൂട് വെള്ളത്തിൽ കിടന്നു കുളിക്കാനുള്ള വിശാലമായ bath tubum ഉണ്ട്. Leh എത്തിയിട്ട് 5 ദിവസം കുളിക്കാതെ നടന്ന ജസ്റ്റിൻ ( Jestin Kallarakkal) എൻട്രി പാസ്സ് 30രൂപ നന്നായി മുതലാക്കി. തിരികെ സുമുറി എത്തി സുമുറി മൊണാസ്ട്രിയും കണ്ട് അന്നത്തെ ദിവസം സുമുറിൽ…
താമസിക്കാൻ
നംഗ്യാൽ വില്ല. 01980223505. 9419887505
Day 9. Sumur to pangong (2nd july 18. 230km).
—————————
റൂട്ട്
……
sumur. Terith. Khalsar. Agham. Shayok. Durbukh(check post). Tangtse. Pangong
Pangong നിന്നും അടുത്ത ഗ്രാമമായ spangmik ലേക്ക് പോവുക. Just 2km. ടെന്റ് അടിക്കാനും അല്ലാതെയുമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അവിടുന്ന് വീണ്ടും 20km കൂടി മുന്നോട്ടു നമ്മുടെ പെർമിറ്റ് വച്ച് യാത്ര ചെയ്യാം. Man, merak. എന്നീ village കളിലേക്കു. പാങ്കോങ്ങിന്റെ അരികുപറ്റി ഒരു yathra. ആദ്യം പറഞ്ഞിരുന്ന സ്പെഷ്യൽ പെർമിറ്റ് എടുത്താൽ അതുവഴി chushul (ചൈന border) വഴി mahe വഴി tso morii എത്താം.
താമസം
……….
1. പാന്ഗോങ് റെസിഡൻസി, tangtse. 9469567990
2. Ladakh kitchen, tangtse. 01981201156
3. Highland camp, pangong. 9419299721
4. Sky camping, spangmik 9469530962
5.himalayan wooden cottage. 09906981700
6. Wonderland camp. 9419306368.
7. Pangong homestay. 9469515696.
Day 10. Pangong to leh(3rd july 18. 160km)
………….
Route
pangong. Sakti. Karu. Stakna. Thiksey. Leh
കാണേണ്ടവ
………
1. Stakna monastery(നദിക്കരയിലെ ഒരു മലയിൽ )
2. Thiksey monastery
3. Rancho school(3idiots movie school)
4. Shey palace
.. തിരിച്ചു leh പോകാൻ താൽപര്യമില്ലെങ്കിൽ karu എത്തി ഒന്നുകിൽ upshi വഴി tso morii അല്ലെങ്കിൽ upshiyil നിന്നും നേരെ മണാലി പോകാം.
Day 11 leh to tso morii(3rd july18. 220km).
……..,.
Route
…….
Leh. Karu. Upshi(checkpost). Likchi. Rani bagh. Hemya. Kiari. Nurnis. Chumathang. Mahe(check post) korzok(check post) tso morii.
മൂന്നിടത് പെർമിറ്റ് കോപ്പി kodukkanam. പാന്ഗോങ് നേക്കാൾ മനോഹരമാണ് tso morii. Leh പോകുമ്പോൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത സ്ഥലം. ചൂടുകാലത്തും തണുപ്പ് മൈനസ് ആകും ഇവിടെ.
താമസം
……..
1. Dolphin guest house(kidilanaanu)
2. Snow leopard guest house. 9469534632
3. Ibex guest house. 9469583616
4. Crane guest house. 9419673332
5 hotel lake view. 9419345362..
Day 12. Tso morii. Tso kar. Pang. Jispa(4th july18. 310km)
…………
80 km ദൂരെയാണ് tso kar എന്ന ഉപ്പുതടാകം. അവിടുന്ന് നേരെ മണാലി ഹൈവേ യിലേക്ക്. പാങ് നു 38km മുൻപ്. പിന്നേ pang, sarchu, ടർച്ച വഴി ജിസ്പ.
കാണുവാൻ
……
1. Tso kar lake
2. Gutta loops
3 baralacha pass
4. Suraj taal
താമസം
…..
1. ജിസ്പ ഗസ്റ്റ് house. 9418721033
2. Villa, jispa. 919418211234
3. Hotel yak. 9418058830
4. Dorje homestay. 9418972813..
Day 12. Tso morii. Tso kar. Pang. Jispa(4th july18. 310km)
…………
80 km ദൂരെയാണ് tso kar എന്ന ഉപ്പുതടാകം. അവിടുന്ന് നേരെ മണാലി ഹൈവേ യിലേക്ക്. പാങ് നു 38km മുൻപ്. പിന്നേ pang, sarchu, ടർച്ച വഴി ജിസ്പ.
കാണുവാൻ
……
1. Tso kar lake
2. Gutta loops
3 baralacha pass
4. Suraj taal
താമസം
…..
1. ജിസ്പ ഗസ്റ്റ് house. 9418721033
2. Villa, jispa. 919418211234
3. Hotel yak. 9418058830
4. Dorje homestay. 9418972813..
Day 13jispa to manali(5th july 18. , 140km)
………..
റൂട്ട്
….
Jispa. Stingri. Keylong. Tandi. Sissu. Kokhsar. Rohtang pass. Marhi. Manali
താമസിക്കാൻ ധാരാളം ബഡ്ജറ്റ് ഹോട്ടൽസ് ഉണ്ട്.
കാഴ്ചകൾ
….
1. Hadimba temple
2. Solang valley
3 mall road
4. Vasisht village..
Day14 manali to delhi(6ത് july18)
Overnight journey. Local and വോൾവോ buses are available.
Day 15. Delhi
ഇനി മണാലി വഴി പോകുന്നവർ റിവേഴ്സ് ഓർഡറിൽ വായിച്ചു നോക്കുക.
NB. പെട്രോൾ എപ്പോഴും കാന്നിൽ കരുതുക. Leh. Diskit. Karu തുടങ്ങി കുറച്ചു സ്ഥലങ്ങളിൽ മാത്രേ കിട്ടുകയുള്ളു. Pinne ഒരു രക്ഷയുമില്ലെങ്കിൽ ബ്ലാക്കിൽ കിട്ടുന്നത് വാങ്ങുക. ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും kittum…
അപ്പൊ ഇനി എങ്ങനെയാ… പോവുകയല്ലേ… Happy journey for all….
പോസ്റ്റിനെ കുറിച്ച് എന്ത് സംശയമുണ്ടെങ്കിലും ചോദിക്കാം. 7042506986. ഇതാണെന്റെ നമ്പർ….
COMMENTS