കൃഷ്ണഗുഡിയില്‍ ഒരു മഴക്കാലത്ത്

കൃഷ്ണഗുഡിയില്‍ ഒരു മഴക്കാലത്ത്

അതിമനോഹരമായ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ ട്രെയ്‌നില്‍ ഒരു യാത്ര. ജയറാം നായകനായ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് സിനിമയില്‍ കൃഷ്ണഗുഡിയായി മാറിയ മനോഹര ഗ്രാമത്തിലേക്ക്

വീഡിയോ കാണാം

ഇന്ത്യയിലെ ഏറ്റവും മനോഹരമായ, ദൈർഘ്യം കുറഞ ബ്രോഡ്‌ഗേജ്‌ പാതകളിലൊന്നായ ഷൊർണൂർ-നിലമ്പൂർ യാത്ര. മഴയിൽ അലിഞ്ഞ് യാത്ര ചെയ്യാൻ പറ്റിയ ഇടം. നാട്ടുവഴികളിലൂടെ കടന്ന് പോകുന്ന മനോഹരമായ ഒറ്റവരി പാത.

നിലമ്പൂരിൽ നിന്നും തേക്കും ഈട്ടിയും കടത്താൻ ബ്രിട്ടീഷുകാർ നിർമിച്ചതാണിത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒമ്പത് ഏക്കറിലുള്ള തേക്കാണ് ഇവിടെ നിന്നും കടത്തിയത്. ഇരുമ്പ് ആവശ്യമായി വന്നപ്പോൾ റെയിൽ പാളം തന്നെ അവർ മുറിച്ച് കൊണ്ട് പോയി.

കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തില്‍ കൃഷ്ണഗുഡിയായി മാറിയത് അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനായിരുന്നു. മഴയില്‍ അലിഞ്ഞ് നിലമ്പൂരിലെ കാഴ്ചകളും കണ്ട് നമുക്ക് മടങ്ങാം

ട്രെയ്ന്‍ സമയം
………..
ഷൊർണൂർ – നിലമ്പൂർ
6.05 am ( തിരുവനതപുരത്ത് നിന്നും രാത്രി 10.30 ന് എടുക്കുന്ന രാജ്യറാണി)
7.00 ( പാലക്കാട് നിന്നും രാവിലെ 5.55 ന്‌ എടുക്കുന്ന പാസഞ്ചർ )
9.20
11.30 (എറണാകുളത്ത് നിന്നും രാവിലെ 7.25 ന് എടുക്കുന്ന പാസഞ്ചർ )
3.05 pm
5.10
7.30

നിലമ്പൂർ – ഷൊർണൂർ

6.50 am
9.10
11.15
2.55 PM ( എറണാകുളം)
5.05 (പാലക്കാട്)
7.10
8.50 ( തിരുവനന്തപുരം)

COMMENTS

WORDPRESS: 0
DISQUS: 0