ചെലവ് ചുരുക്കി കന്യാകുമാരിയിലേക്ക്‌

ചെലവ് ചുരുക്കി കന്യാകുമാരിയിലേക്ക്‌

എത്ര കണ്ടാലും മതിവരാത്ത ചില ഇടങ്ങളുണ്ട് എത്ര തവണ പോയാലും മടുക്കാത്ത ഇടങ്ങള്‍, വീണ്ടും.. വീണ്ടും പോകുവാന്‍ കൊതിക്കുന്നൊരിടം…. അതാണ് കടല്‍ തീരങ്ങള്‍, മനുഷ്യ മനസ്സുകളുടെ സങ്കടങ്ങള്‍ തിരതള്ളി ഒഴുക്കുന്ന കടല്‍ തീരങ്ങളില്‍ കഥകളോത്തിരിയുണ്ട് കടലിനും പറയുവാന്‍ രൗദ്ര ഭാവത്തോട് കൂടെയുള്ള തിരമാലകളില്‍ തീരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന കടലിന്റെ സങ്കടങ്ങള്‍ അറിയുവാന്‍ കോവളം മുതല്‍ ത്രിസംഗമ വേദിയായ കന്യാകുമാരി വരെ ചിലവ് ചുരുക്കി നടത്തിയ ചെറിയൊരു യാത്ര

ഒരിക്കല്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം തലേ ദിവസം ബജറ്റ് ആയി ഒരു ട്രിപ്പ് ഞങ്ങള്‍ പ്ലാന്‍ ചെയ്തു മുഹ്‌സിന്‍, ഷബീര്‍, ജുനൈസ്, ഫഹദ്, പിന്നെ ഞാനും മൊത്തം അഞ്ചുപേര്‍ ട്രെയിന്‍ ഡീറ്റൈല്‍ ഒന്ന് ചെക്ക് ചെയ്തു, രാത്രി 12 മണിക്ക് മാവേലി എക്‌സ്പ്രസ്സ് ഉണ്ടെന്നറിഞ്ഞു സമയം ഒട്ടും വൈകിച്ചില്ല എല്ലാവരും വീട്ടില്‍ പോയി യാത്രക്കുള്ള പാക്കിങ് ചെയ്തു യാത്ര പറഞ്ഞിറങ്ങി, അടുത്ത റെയില്‍വേ സ്റ്റേഷനായ കുറ്റിപ്പുറത്തു നിന്നും തലസ്ഥാന നഗരിയെ ലക്ഷ്യമിട്ട് തെക്കോട്ടേക്കൊരു യാത്ര കോവളം വരെ അതായിരുന്നു പ്ലാന്‍

പന്ത്രണ്ട് മണിക്കുള്ള മാവേലി എക്‌സ്പ്രസ്സ്‌ന് തലക്ക് 90രൂപ വെച്ച് സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് എടുത്തു.. വൈകാതെ ട്രെയിന്‍ എത്തി ഷൊര്‍ണൂര്‍ വരെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഷൊര്‍ണൂര്‍ പിന്നിട്ടമ്പോള്‍ കമ്പാര്‍ട്ട് മെന്റെ പകുതി കാലിയായി ഓരോരുത്തരായി മുകളിലത്തെ ബെര്‍ത്തുകളില്‍ കയറിക്കിടന്നു സുഖമായി കിടന്നുറങ്ങലായിരുന്നു ഉദ്ദേശം ഏഴ് മണിക്കുള്ള അലാറവും മൊബൈലില്‍ സെറ്റ് ചെയ്തു കിടന്നു. ട്രെയിനില്‍ യാത്ര തുടര്‍ന്നു

അലാറം അടിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന ഞാന്‍ നോക്കുമ്പോള്‍ വണ്ടി തിരുവനന്തപുരത്ത് എത്തിയിട്ടില്ല. അര മണിക്കൂര്‍ കൂടെ എടുക്കും . സഹയാത്രികരെയെല്ലാം വിളിച്ചുണര്‍ത്തി.. 7.45 ഓടെ ട്രെയിന്‍ തലസ്ഥാന നാഗരിയിലെത്തി.. ട്രെയിന്‍ ഇറങ്ങി 350 രൂപക്ക് ഫ്രഷ് ആകാനുള്ള റൂമെടുത്തു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് ഒക്കെ തട്ടി കോവളം പോകുന്ന ബസ് തിരക്കി നടന്നു അവസാനം ആനവണ്ടിയിയുടെ ലോ ഫ്‌ലോര്‍ ബസ്സ് കിട്ടി.

പച്ചപ്പും കടലുമായ് ഒരുമിക്കുന്ന അപൂര്‍വ്വമായ ബീച്ച് , ലോക ഭൂപടത്തില്‍ മലയാളിയ്ക്ക് അറബിക്കടല്‍ സമ്മാനിച്ചതും അത് പോലെ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ ബീച്ചാണ് കോവളം ബീച്ച്. ഇന്ത്യയിലെ അന്താരാഷ്ട്ര ബീച്ചുകളില്‍ ഏറ്റവും പ്രശസ്തമായ ‘ കോവളം’.

അനവധി വിദേശികളും , സ്വദേശികളും അവധിക്കാലം ആഘോഷമാക്കാന്‍ കോവളത്ത് എത്താറുണ്ട്. അലയടിക്കുന്ന കടല്‍ത്തിരമാലകളില്‍ മുങ്ങിപ്പൊങ്ങുന്നവരെയും ഒട്ടനവധി കാണാം, ഒരിടത്ത് കച്ചവടം പൊടിപൊടിക്കുമ്പോള്‍ മറ്റൊരിടത്ത് കടല്‍ക്കാറ്റേറ്റ് ഏതോ ലോകങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് ഹണിമൂണ്‍ ആഘോഷിക്കുന്ന ചിലരുമുണ്ട്….

നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിനോദസഞ്ചാരികളുടെ ഇഷ്ട ബീച്ച് ആയ കോവളത്ത് എത്താം. നഗരത്തില്‍ നിന്നും 30 മിനിറ്റില്‍ ഇവിട എത്തുവാന്‍ സാധിക്കും. ഓരൊ 30 മിനിറ്റിലും കെ എസ് ആര്‍ ടി സി ലോ ഫ്‌ലോര്‍ സര്‍വീസ് നടത്തുന്നുണ്ട് ..

മൂന്ന് ബീച്ച് സൈഡുകളാണ് പ്രധാനമായും കോവളത്ത് ഉള്ളത്, തെക്കേയറ്റത്ത് 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ബീച്ച് ആണ് ഇവിടുത്തെ പ്രത്യേകത. അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്. സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) ഏറ്റവും ഇഷ്ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. തിരുവനന്തപുരം തീരത്ത് നിറഞ്ഞിരിക്കുന്ന പാറക്കെട്ടുകള്‍ കോവളത്തെ കടലിനെ പ്രക്ഷുബ്ധരഹിതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപകടസാധ്യത കൂറവയാതിനാല്‍ ഇവിടെ കടല്‍സ്‌നാനത്തിന് ഏറ്റവും അനുയോജ്യമാണ്. 100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും. ഈ ഘടകമാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നത്. തിരുവനന്തപുരത്ത് എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ് കോവളം .

കോവളത്ത് താമസിച്ച് പോകാന്‍ കഴിയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിരവധിയാണ്. ഏറ്റവും അടുത്തുള്ള കോവളം ലൈറ്റ്ഹൗസ് ബീച്ചിലേക്ക് പോയാല്‍ ലൈറ്റ് ഹൗസിന് മുകളില്‍ കയറി കുറച്ച് സമയം പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. താഴെ കടലില്‍ കുളിയുമാകാം. ശംഖുമുഖം കടപ്പുറം, വേളിക്കായല്‍, മ്യൂസിയം, പത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, ബീമാപ്പള്ളി, ആറ്റുകാല്‍ ക്ഷേത്രം എന്നിങ്ങനെ നിരവധി ഓപ്ഷനുകള്‍ പകല്‍ സമയങ്ങളില്‍ തിരഞ്ഞെടുക്കാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും താമസിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സ്‌പോട്ടാണ് കോവളമെന്നതില്‍ സംശയം ആര്‍ക്കുമുണ്ടാകില്ല

പത്തു മണിയോടടുത്തിരിക്കും കോവലത്തെത്തിയപ്പോള്‍ ലൈറ്റ%

COMMENTS