നിലമ്പൂര്‍ ഡിഎഫ്ഒ ബംഗ്ലാവ് കാണാം

നിലമ്പൂര്‍ ഡിഎഫ്ഒ ബംഗ്ലാവ് കാണാം

നിലമ്പൂരിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് പഴയ ഡിഎഫ്ഒ ബംഗ്ലാവ്. നിലമ്പൂരിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും ഈ കാഴ്ച കാണാതിരിക്കരുത്. ചന്തക്കുന്ന് ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ ഇവിടെയത്താം. ബംഗ്ലാവ്കുന്ന് എന്ന് പേരിലാണ് സ്ഥലം അറിയപ്പെടുന്നത്.

ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ ചാലിയാര്‍ പുഴയുടെ തീരത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1928ല്‍ ബ്രിട്ടീഷുകാരാണ് ഇത് പണി തീര്‍ത്തത്. പ്രധാന ഭാഗങ്ങളെല്ലാം ഈട്ടിയിലും തേക്കിലുമാണ് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ ഹാളുകളും വരാന്തകളുമാണ് ബംഗ്ലാവിന്റെ പ്രത്യേകത. ബംഗ്ലാവിലേക്കുള്ള വഴികളും ചവിട്ടുപടികളുമെല്ലാം മനോഹരമാണ്.

ആകാശനടപ്പാതയാണ് ഇവിടേക്കുള്ള മറ്റൊരു ആകര്‍ഷണം. ആറ് മീറ്റര്‍ ഉയരത്തില്‍ മരങ്ങള്‍ക്കിടയില്‍ കിളികളുടെ ശബ്ദം ആസ്വദിച്ച് ഒരു നടത്തം. നല്ല ഓക്‌സജിന്‍ ശ്വസിച്ച് മനസ്സും ശരീരവും പുത്തനാക്കി നമുക്ക് മടങ്ങാം.

പ്രവേശന ഫീസ് 20 രൂപ. തിങ്കളാഴ്ച അവധിയായിരിക്കും.

വീഡിയോ കാണാം

COMMENTS

WORDPRESS: 1
  • comment-avatar
    P A M SHARIF 7 years

    The film Bhargavinilayam was not shot here.The Bungalow was the official residence of DFO till 1970s.Only after 1970s, the bungalow was remaining unoccupied and as such it was called Bhargavinilayam as in the case of all discarded buildings. The film was in fact shot in 1964.If you watch the film you can see a well in front of the house. It has an important role in the film. But Nilambur DFO’s bungalow has no well anywhere. Please correct the mistake in the video as it is misleading many to think that the film was shot here.

  • DISQUS: 0