ഗോപാലസ്വാമി മലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ?

ഗോപാലസ്വാമി മലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ?

മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന മലയും ക്ഷേത്രവും അതാണ് ‘ഹിമവദ് ഗോപാലസ്വാമി ബെട്ട’. ഹിമവദ് എന്നാല്‍ മൂടല്‍മഞ്ഞ്, കൃഷ്ണ ഭഗവനാണ് ഗോപാലസ്വാമി. ബെട്ട എന്നാല്‍ കുന്ന് എന്നാണര്‍ഥം.

എഡി 1315ല്‍ ചോള രാജാവായ ബല്ലാലയാണ് ക്ഷേത്രം പണി കഴിപ്പിച്ചത്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ഉയരം കൂടിയ പ്രദേശം. സമുദ്ര നിരപ്പില്‍ നിന്നും 1454 മീറ്റര്‍ ഉയരത്തില്‍. ഗുണ്ടല്‍പേട്ട് , ശ്രീ ഹംഗളയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരം. മലയുടെ താഴ്‌വാരത്ത് നിന്നും ബസ് കയറി വേണം ഇവിടേക്ക് പോകാന്‍. രാവിലെ 8.30 മുതല്‍ വൈകീട്ട് 4 വരെയാണ് സര്‍വീസ്. 20 രൂപയാണ് ചാര്‍ജ് മലബാറില്‍ ഉള്ളവര്‍ക്ക് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ദൂരം മാത്രം. ദിലീപും കാവ്യാ മാധവനും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചിത്രീകരിച്ച് ഇവിടുത്ത ഗ്രാമത്തിലാണ്.
..
ഗൂഡല്ലൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ ഗുണ്ടല്‍പേട്ട് എത്തുന്നതിന് മുമ്പ് ശ്രീഹംഗളയില്‍ നിന്നും ഇടത്ത് തിരിയുക. ഗുണ്ടല്‍പോട്ട് ടൗണ്‍ കഴിഞ്ഞ് വരുന്നവര്‍ ഊട്ടി റോഡില്‍ അല്‍പ്പം പോയാല്‍ ശ്രീഹംഗളയില്‍ എത്തും.

ഏത് സമയത്തും വിളിക്കാം, മെസേജ് അയക്കാം
9947585562

COMMENTS

WORDPRESS: 0
DISQUS: 0