അങ്ങനെ ഞാനും ഹരിഹര്‍ ഫോര്‍ട്ടില്‍ പോയി

അങ്ങനെ ഞാനും ഹരിഹര്‍ ഫോര്‍ട്ടില്‍ പോയി

‘നീ മുംബൈ അല്ലേ പഠിക്കുന്ന്. എന്നിട്ടും ഹരിഹര്‍ ഫോര്‍ട്ടില്‍ പോയില്ലേ ?’, ഈ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേകാലമായി. ചോദിക്കുന്നവര്‍ക്ക് അറിയില്ലല്ലോ മുംബൈയ്ക്ക് അടുത്ത് ഹരിഹര്‍ ഫോര്‍ട്ട് മാത്രമല്ല് ട്രെക്കിങ്ങിനുള്ളതെന്ന്. പിന്നെ ഫോര്‍ട്ട് എന്ന വാക്ക് കണ്ട് മുംബൈയില്‍ ട്രെക്കിങ്ങിനു പോയാല്‍ പണികിട്ടും. രണ്ട് കല്ല് അട്ടിക്കിട്ടാല്‍ അതിനും ഇവിടെ ഫോര്‍ട്ട് എന്നു പറയും. എന്നാലും പോകാന്‍ വിചാരിച്ചു, കൂട്ടിന് അനീഷ് ഏട്ടനും.

ശനി (2018 August 4) രാവിലെ സെന്‍ട്രല്‍ ലൈനിലെ ഫസ്റ്റ് ട്രെയിനില്‍ ഞങ്ങള്‍ യാത്ര തുടങ്ങി(ഉറക്കവും). CSTയില്‍ നിന്ന് രാവിലെ 4:15ന് എടുക്കുന്ന ഈ ട്രെയിന്‍ 7 മണിയോടെ കസറ സ്‌റ്റേഷനില്‍ എത്തും. കസറയാണ് സെന്റട്രല്‍ ലൈനിലെ അവസാന സ്‌റ്റോപ്പ്. അതുവരെ മാത്രമേ സബര്‍ബണ്‍ ട്രെയിന്‍(മുംബൈ ലോക്കല്‍) ഉള്ളു. കസറയില്‍ നിന്ന് 18 KM പോയാല്‍ ഇഗാത്പുരി എത്തും. ഇഗാത്ുരിയില്‍ നിന്ന് രാവിലെ 8.30ന് തൈറംബകേശ്വറിലേക്ക് (തൈറംബക്) ഒരു ബസ് ഉണ്ട്. ഈ ബസ് നിര്‍ഗുഡ്പാട വഴിയാണ് പോകുന്നത്. നിര്‍ഗുഡ്പാടയില്‍ നിന്നാണ് ഹരിഹര്‍ ഫോര്‍ട്ട് ട്രക്കിങ്ങ് തുടങ്ങുന്നത്.

കൃത്യം 7 മണിക്ക് തന്നെ ഞങ്ങള്‍ കസറയില്‍ എത്തി. ഇനി ഒന്നര മണിക്കൂറിനുള്ളില്‍ ഇഗാത്പുരി എത്തണം. കസറയില്‍ നിന്ന് ഇഗാത്പുരിയിലേക്കുള്ള ആദ്യ ബസ് 8 മണിക്കേ പുറപ്പെടുകയുള്ളു. ഇവിടെ നിന്ന് നാസിക്, ഗോട്ടി, ഇഗാത്പുരി എന്നിവിടങ്ങളിലേക്കും മറ്റും ശയര്‍ ടാക്‌സി ഉണ്ട്. ഇഗാത്പുരിയിലേക്ക് കുറച്ച് ശയര്‍ ടാക്‌സിയേ ഉള്ളു, സീറ്റ് ഫുള്‍ ആകാതെ അവര്‍ പുറപ്പെടുകയും ഇല്ല് കസറ സ്റ്റേഷന്റെ വലത് സൈഡിലാണ് ടാക്‌സികള്‍ നിര്‍ത്തിയുടുന്നത്. ഇഗാത്പുരിയിലേക്കുള്ള ഒരു ടാക്‌സിയില്‍ ഞങ്ങളും കയറി. പക്ഷെ, സീറ്റ് ഫുള്‍ ആയിരുന്നില്ല. അത്‌കൊണ്ട് തന്നെ അടുത്ത ലോക്കല്‍ ട്രെയിന്‍ വന്നിട്ടേ ടാക്‌സി പുറപ്പെടുകയുള്ളു. ഗോട്ടിയിലോട്ട് ധാരാളം ടാക്്‌സി ഉണ്ട്, അതൊന്നും ഇഗാത്പുരി വഴിയല്ല പോകുന്നത്. സകല പ്ലാനിങ്ങും ഇവിടെ നിന്ന് തെറ്റാന്‍ തുടങ്ങി. അവസാനം 8 മണിക്കുള്ള ഇഗാത്പുരി ബസില്‍ കയറി സീറ്റ് പിടിച്ചു. അടുത്ത ലോക്കല്‍ വന്നതിന് ശേഷം 8.15ന് ബസ് കസറയില്‍ നിന്ന് എടുത്തു. ഇഗാത്പുരി എത്തുമ്പോഴേക്കും അവിടെ നിന്നുള്ള തൈറംബകേശ്വര്‍ ബസ് പോയിക്കാണും. വേറെ വല്ല വണ്ടിയിയും കിട്ടുമോ എന്ന് നോക്കണം.

ഒരു മണിക്കൂര്‍ ബസ് യാത്രക്ക് ശേഷം 9.15ന് ഞങ്ങള്‍ ഇഗാത്പുരി എത്തി. സ്റ്റാന്റില്‍ ബസ് എത്തിയപ്പോള്‍ ഇന്നത്തെ ആദ്യ ലഡു പൊട്ടി. 8.30ന് ഇഗാത്പുരിയില്‍ നിന്ന് നുര്‍ഗുഡ്പാട വഴി തൈറംബകേശ്വറിലേക്കുള്ള ബസ് അതാ ട്രാക്കില്‍ കിടക്കുന്നു. കണ്ടക്ടറോഡ് ചോദിച്ചപ്പോള്‍ 9.30ന് പുറപ്പെടും എന്ന് പറഞ്ഞു. ഇഗാത്പുരിയില്‍ നിന്ന് തൈറംബകേശ്വറിലേക്ക്് ധാരാം ബസ് ഉണ്ട്. പക്ഷെ അതൊന്നും നുര്‍ഗുഡ്പാട വഴിയല്ല പോകുന്നത്. കൃത്യം 9.30ന് ബസ് അവിടെ നിന്നും പുറപ്പെട്ടു. 15 മിനിട്ടുനുള്ളില്‍ ബസ് 7 KM അകലെയുള്ള ഗോട്ടി ബസ് സ്‌റ്റേഷനില്‍ എത്തി. അവിടെ നിന്ന് ബസ് 9.45ന് പുറപ്പെട്ടു. ഇവിടെ നിന്ന്് നുര്‍ഗുഡ്പാടയിലേക്ക്് 44 KM യാത്ര ഇനിയും ബാക്കിയുണ്ട്. 2 KM ന് ശേഷം ബസ് മുംൈബ ആഗ്ര ഹൈവെയില്‍ നിന്ന് നിര്‍ഗുഡ്പാട റൂട്ടിലോട്ട് തിരിഞ്ഞു. ഇവിടെ നിന്നുള്ള യാത്രയാണ് ട്രെക്കിങ്ങിലേറെ ഞാന്‍ ആസ്വദിച്ചത്. പച്ച വിരിച്ച് കിടക്കുന്ന താഴ്്‌വാരം. ബസില്‍ നിന്ന് നോക്കിയാല്‍ എങ്ങും പച്ചപ്പ് മാത്രം. അങ്ങിങ്ങായി കുറച്ച് ഗ്രാമങ്ങളും.

ബസ് പുറപ്പെട്ട് കുറച്ച് കഴിഞ്ഞ ഉടനെ തന്നെ കണ്ടകറോട് കമ്പനിയായി. സിമ്പിള്‍ ടെക്‌നിക്. അവരുടെ മുമ്പില്‍ വെച്ച് കുറച്ച് മലയാളം പറയുക. അപ്പോള്‍ എവിടെ നിന്നാണെന്ന് ചോദിക്കും. ഉത്തരം കേരളം. ഏത് വീഴാത്തവും വീഴും. ബസ് നിര്‍ഗുഡ്പാട എത്തുന്നത് വരെ, പിന്നെ ഞാന്‍ ബസിലെ കിളിയും മൂപ്പര് ഞമ്മളെ ഗൈഡും. പോകുന്ന സ്ഥലം എല്ലാം വിശദീകരിച്ച് തന്നു. ഈ ബസ് എന്നും ലൈറ്റായിട്ടാണ് പുറപ്പെടാറ്. ബസ് 11 മണിക്ക് നിര്‍ഗുഡ്പാട എത്തും. തൈറംബകേശ്വറില്‍ തിരിച്ച് വരുമ്പോള്‍ വൈകുന്നേരം 4 മണിക്ക് ബസ് നിര്‍ഗുഡ്പാട എത്തും. 3.30 ആണു സമയം, എന്നാലും 4 മണിയാകും. അത് കൊണ്ട് 5 മണിക്കൂര്‍ കൊണ്ട് ട്രക്കിങ്ങ് കഴിഞ്ഞ് വരാന്‍ പറഞ്ഞു.

 

ഗോട്ടിയില്‍ നിന്ന് 13 KMന് ശേഷം ബസ് സാതുര്‍ലി എത്തി. ഇനിയുള്ള യാത്ര വൈതര്‍ണ ഡാമിന്റെ ഓരം ചേര്‍ന്നാണ്. പലയിടങ്ങളിലായി ഡാമിന്റെ ഷട്ടര്‍ ബസില്‍ നിന്ന് കാണാം. അത്രയും വലുതാണ് വൈതര്‍ണ ഡാം. അങ്ങനെ ഒന്നര മണക്കൂര്‍ ബസ് യാത്രക്ക് ശേഷം 11 മണിക്ക് ഞങ്ങള്‍ നിര്‍ഗുഡ്പാടയില്‍ ബസ് ഇറങ്ങി. ഒരു എട്ടിന്റെ പണി കിട്ടുയിട്ടുണ്ട്. പ്രകൃതി ഭംഗി ആസ്വദിച്ച് ബസില്‍ നിന്ന് ഇറങ്ങിയ ഞാന്‍ ക്യാമറ സ്റ്റാന്റ് ബസില്‍ നിന്ന് എടുക്കാന്‍ മറന്നിരിക്കുന്നു. ബസ് പോയി 5 മിനുട്ട് കഴിഞ്ഞാണ് അത് ഓര്‍മ വരുന്നത്. അത്രക്കും ആസ്വാദകരമാണ് അവിടെ നിന്നുള്ള കാഴ്ചകള്‍. ഹരിഹര്‍ ഫോര്‍ട്ട് ഇവിടെ നിന്ന്് തന്നെ കാണാം. മുകള്‍ ഭാഗം കോടമൂടിയിരിക്കുന്നു. ചുറ്റുമായി പേരറിയാത്ത പല മലകളും. കോട മഞ്ഞ് കൊണ്ട് ഒന്നിന്റെയും മുകള്‍ ഭാഗം കാണാന്‍ കഴിയുന്നില്ല. ക്യാമറ സ്റ്റാന്റ്് എന്തായാലും തിരുച്ച് കിട്ടണം. ബസ് തിരിച്ച് വരുമ്പോള്‍ കിട്ടിയിട്ട് കാര്യമില്ല. വീഡിയേ ഷൂട്ടിങ്ങ് പണി പാളും. പുറകില്‍ വന്ന ഒരു ബൈക്കിന് കൈ കാണിച്ചു, ബസിന്റെ പുറകെ വി്ട്ടു. അവിടെ നിന്ന് തൈറംബകേശ്വറിലേക്കുള്ള റോഡ് നല്ലതാണ്. ബസ് നല്ല പോക്കും. ചുരുക്കി പറഞ്ഞാല്‍ 11 KM പോയിട്ടാണ് ബസില്‍ നിന്ന് സാധനം കിട്ടിയത്. ബൈക്കുകാരന് താങ്ക്‌സും പറഞ്ഞ് തിരിച്ച് നിര്‍ഗുഡ്പാടയിലെത്താന്‍ വീണ്ടും വണ്ടികള്‍ക്ക് കൈ കാണിക്കാന്‍ തുടങ്ങി. 10 മിനുട്ട് കഴിഞ്ഞ് ഒരു കൊട്ട ജീപ്പ് കിട്ടി. അങ്ങനെ 12.30ന് തിരിച്ച് നിര്‍ഗുഡ്പാടയില്‍ എത്തി. അനീഷ് ഏട്ടന്‍ അതുവരെ അവിടെ കട്ട പോസ്റ്റ്ായിരുന്നു. 3.30 മണിക്കൂര്‍ കൊണ്ട് ട്രെക്കിങ്ങ് കഴിഞ്ഞ് വരല്‍ ബുദ്ധിമുട്ടാണ്. വരുന്നിടത്ത് വെച്ച് കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ നടത്തം തുടങ്ങി.

ആദ്യ 1.5Km ഒരു പാട വരമ്പിലൂടെ നടക്കണം. രണ്ട് വെള്ളെ ചാലുകള്‍ ഇതിനിടയില്‍ മുറിച്ചു കടക്കാനുണ്ട്. ഷൂവില്‍ വെള്ളം കയറാതെ തന്നെ, പൊന്തി നില്‍ക്കുന്ന് കല്ലില്‍ ചുവട്ടി മുറിച്ചു കടക്കാം. വഴുക്കി വീഴാതെ സൂക്ഷിക്കണം. പിന്നീടങ്ങോട്ട് മല കയറാന്‍ തുടങ്ങും. ദൂരെ നിന്ന് തന്നെ ഹരിഹര്‍ ഫോര്‍ട്ട് കണ്ട് തുടങ്ങും. ഫോര്‍ട്ട് നിങ്ങളുടെ വലതു ഭാഗത്ത് വരുന്ന് രീതിയില്‍ ഇടതു വശത്തേക്ക്് ഒരു മലകയറണം. അവിടെ നിന്ന് ഫോര്‍ട്ടിന് അഭിമുഖമായി വീണ്ടും കയറാനുണ്ട്. വഴിയില്‍ ധാരാണം ചെറു വഴികള്‍ കാണാം. എല്ലാതും അങ്ങിങ്ങായി പ്രധാന ട്രക്കിങ്ങ് പാതയിലേക്ക് ചേരും. ഏകദേശം 1.5 മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഫോര്‍ട്ടിന്റെ ചുവട്ടില്‍ എത്തി. ഇവടെ രണ്ട് മൂന്ന്് ചെറിയ ചായക്കടകളുണ്ട്. ചായയും നിംമ്പു പാനിയും (നാരങ്ങ വെള്ളം) ബിസ്‌കറ്റുകളും കിട്ടും. ഇനിയാണ് ഫരിഹര്‍ ഫോട്ട് ട്രക്കിങ്ങിന്റെ ഏറ്റവും പ്രശസ്തമായ ഭാഗം, മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വലിയ പാറയില്‍ കൊത്തിയെടുത്ത പടികള്‍ കയറാനുണ്ട.് ഏകദേശം 80 ഡിഗ്രി ചെരുവാണ് പാറക്കുള്ളത്. കൃത്യമായി ആകൃതിയിലിള്ള പടികള്‍ ഉള്ളത്. വളരെ സൂക്ഷിച്ചുവേണം കയറാന്‍. വീക്കെന്റുകളില്‍ ധാരാളം ആളുകള്‍ വരും. അത്‌കൊണ്ട് ചുവട്ടില്‍ കുറച്ച് നേരം കാത്തുനില്‍ക്കേണ്ടി വന്നു, മുകളില്‍ നിന്ന് ഒരു ഗ്രൂപ്പ് താഴെ ഇറങ്ങുന്നത് വരെ. 60 മീറ്റര്‍ ആണു കയറാനുള്ളത്. അതില്‍ ആദ്യ പകുതി, പാറയുടെ പുറത്തുകൂടെ വെട്ടിയെടുത്ത പടികളികളാണ്. അടുത്ത പകുതി പടികള്‍ പാറയുടെ അകത്തുകൂടെയാണ്. ചില ഭാഘങ്ങളില്‍ പടികള്‍ നന്നായി വഴുക്കുന്നുണ്ട്. പേടിക്കാനില്ല, പാറയില്‍ പിടിക്കാന്‍ അങ്ങിങ്ങായി ചെറിയെ പൊത്തുകള്‍ കൊത്തിയെടുത്തിട്ടുണ്ട്. ഏകദേശം അര മണിക്കൂറിനുള്ളില്‍ മുകളില്‍ എത്തി. സെറ്റുപ്പുകള്‍ 15 മിനുട്ട് മാത്രമേ ആവശ്യമുള്ളു. മുകളില്‍ ഒരു ചെറിയ ചായക്കടയുണ്ട്്. അവിടെ നിന്ന് ഒരു ചായയും ഗൈഡര്‍ ബിസ്‌കറ്റും കഴിച്ച് അവിടെ കുറച്ച് നേരം ഇരുന്നു. മുകളില്‍ നല്ല കാറ്റുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ഇടക്ക് മഞ്ഞ് കോടആകെ മൂടും, പിന്നീട് ക്ലിയര്‍ ആകും. തൊട്ടടുത്തുള്ള മലകളിലുള്ള വെള്ളചാട്ടങ്ങള്‍, കൊട മഞ്ഞ്, ശീത കാറ്റും, ഒരു ഒന്നൊന്നര ഫീലിങ്ങാണ് മുകളില്‍.

ഹരിഹര്‍ ഫോര്‍ട്ടിന്റെ മുകളില്‍ നിന്ന് 200 മീറ്റര്‍ നടന്നാല്‍ അവിടുത്തെ ഏറ്റവും ഉയര്‍ന്ന ഭാഗം എത്തും. അവിടെ കാറ്റ് വളരെ ശക്തമാണ്. പിന്നെ കോടമഞ്ഞ് നന്നായി മൂടിയിരുന്നു. 20 മീറ്ററിനപ്പുറത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയുള്ള ഒരു പാറയുടെ മുകളില്‍ കയറി കുറച്ചു ഫോട്ടോ എടുത്ത് വേഗം താഴെ ഇറങ്ങി. ഫോര്‍ട്ടിന്റെ മുകള്‍ ഭാഗത്ത് പാറ ചതുരത്തില്‍ വെട്ടി ചെറിയ കുഴികള്‍ ഉണ്ടാക്കി വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ട്. അതില്‍ ഒന്ന് വളരെ വലുതാണ്. പലരും നീന്തി കളിക്കുന്നുണ്ട്. സമയം കുറവായതിനാല്‍ അവിടെ നിന്ന് പെട്ടെന്ന് തിരിച്ച് നടക്കാന്‍ തുടങ്ങി. തിരിച്ചിറങ്ങുമ്പോള്‍ പടികള്‍ വളരെ ശ്രദ്ധിക്കണം. വഴുക്കാനുള്ള സാധ്യത വളരെ കൂടുടതലാണ്. ഫോര്‍ട്ടിന്റെ ചുടവട്ടില്‍ നിന്ന് പിന്നെ ഒരു നോണ്‍സ്‌റ്റോപ്പ് ട്രക്കെിങ്ങായിരുന്നു നിര്‍ഗുഡ്പാടവരെ. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് നിര്‍ഗുഡ്പാട എത്തി. തിരിച്ച് താഴെ എത്തിയപ്പോഴേക്കും പ്രതീക്ഷിച്ചത് പോലെ ഇഗാത്പുരിയിലോട്ടുള്ള ബസ് പോയിരുന്നു. ചുറ്റും അന്വേഷിച്ചപ്പോള്‍ കൊടാലയിലേക്ക് 6.30ന് ഒരു ബസ് ഉണ്ടെന്നും, കൊടാലയില്‍ നിന്ന്് കസറയിലേക്ക് വണ്ടി കിട്ടുമെന്നും അറിയാന്‍ കഴിഞ്ഞു. 6.30ന്റെ കൊടാല ബസ് ലൈറ്റായി 7 മണിക്ക് നിര്‍ഗുഡ്പാട എത്തി. 8 മണിയോടെ ഞങ്ങള്‍ കോടാലയെത്തി. അവിടെയെത്തിയപ്പൊഴാണ് ആ നഗ്ന സത്യം ഞങ്ങള്‍ അറിഞ്ഞത്. കൊടാലയില്‍ നിന്ന് കസറിയിലോട്ട് 5 മണിക്ക് ശേഷം ഒരു വണ്ടിയും ഇല്ല. ഒരു മണിക്കൂര്‍ കസറയ ഭാഗത്തേക്കുള്ള റോഡില്‍ കാത്തു നിന്നു. പക്ഷെ ഒരു വണ്ടിപോലും ആ ഭാഗത്തേക്ക് പോകുന്നില്ല. വീണ്ടും 8ന്റെ പണി. അവസാനം വേറെ വഴിയില്ലാത്തതിനാല്‍ കസറ വരെ സ്‌പെഷ്യല്‍ ടാക്‌സി വിളിച്ച് പോന്നു. കൊടാലക്കും കസറക്കും ഇടയില്‍ 30Km ഉണ്ട്. അതില്‍ 25KM ദുരവും വണ്ടി കാട്ടിലൂടെയാണ് പോന്നത്. അതുകൊണ്ടാണ് ആ ഭാഗത്തുകൂടി രാത്രി വണ്ടി കിട്ടാന്‍ പ്രയാസം. ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ കസറ എത്തി, അവിടെ നിന്ന് 10.05PMനുള്ള ലാസറ്റ് ലോക്കലില്‍ മുംൈബയിലേക്ക് യാത്രതിരിച്ചു.

പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്.
മുംബൈയില്‍ നിന്ന് ട്രെക്കിങ്ങിന് ആദ്യ കസറ ട്രെയിനിന്‍ വരുന്നവര്‍, കസറയില്‍ നിന്ന് രാവിലെ ഇഗാത്പുരിയിലേക്ക് ശയര്‍ ടാക്‌സി കിട്ടിയില്ലെങ്കില്‍ വേഗം ഗോട്ടിയിലോട്ടുള്ള ശയര്‍ ടാക്‌സിയില്‍ പോവുക. കാരണം, 8.30ന് ഇഗാത്പുരിയില്‍ നിന്ന് പുറപ്പെടുന് ബസ് 8.45ന് ഗോട്ടി ബസ് സ്‌റ്റേഷനില്‍ വരും. ഇഗാത്പുരിയില്‍ (ഗോട്ടിയില്‍) നിന്ന് നിര്‍ഗുഡപാട വഴി ആകെ ഒരു ബസ് മാത്രമാണ് ഉള്ളത്. 8.30ന്് പുറപ്പെടുന്ന് ഈ ബസ് വൈകുന്നേരെ 3..30ന് തിരിച്ച് നിര്‍ഗുഡ്പാട എത്തും. ടൈം ടേബിളില്‍ ബസ് സമയം 8.30 ആണെങ്കിലും ബസ് 9.30 മാത്രമേ ഇഗാത്പുരിയില്‍ നിന്ന് പുറപ്പെടുകയുള്ളു. തിരുച്ചു വരുമ്പോള്‍ 3.30ന് പകരം 4 മണി എന്തായാലും കഴിയും. ഏകദേശം 5 മണിക്കൂര്‍ നിര്‍ഗുഡ്പാടയില്‍ കിുട്ടും. അതുനുള്ളില്‍ ട്രക്കിങ്ങി കഴിഞ്ഞു വരാന്‍ ശ്രദ്ധിക്കുക. നിര്‍ഗുഡ്പാടയില്‍ നിന്നുള്ള 3.30 (4 മണി)ക്കുള്ള ബസ് കിട്ടിയില്ലേല്‍ കൊടാല വഴി പോരാന്‍ ശ്രമിക്കരുത്. പകരം തൈറംബകേശ്വറിലേക്ക് പോവുക. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ ബസ് കിട്ടും. ശയര്‍ ടാക്‌സി എപ്പോഴും ഉണ്ടാകും. അവിടെനിന്ന് നാസികിലോട്ട് ബസ് എപ്പോഴും ഉണ്ട്. നാസികില്‍ നിന്ന് മുംബൈ വരെ ജനറല്‍ ട്രെയിന്‍ കിട്ടും. എല്ലാ ട്രെയിനുകള്‍ക്കും നാസിക്കില്‍ സ്‌റ്റോപ്പുണ്ട്. മറ്റൊരു മാര്‍ഗം തെറംബകേശ്വറില്‍ നിന്ന് ഗോട്ടി (ഇഗാത്പുരി) വഴി കസറയാണ്. നേരിട്ട് ബസ് വൈകുന്നേരം ഉണ്ടാവില്ല. മാത്രമല്ല, കസറയില്‍ 10.05നു മുമ്പ് എത്തിയാലേ അവസാനത്തെ ലോക്കല്‍ കിട്ടുകയുള്ളു. അതിലും നല്ലത് നാസിക് വഴി വരുന്നതാണ്.

കേരളത്തില്‍ നിന്ന് വരുന്നവര്‍
1. മുകളില്‍ പറഞ്ഞ ആദ്യ മൂംബൈ-കസറ ട്രയിനില്‍ കിട്ടുമോ എന്നു നോക്കുക. കേരളത്തില്‍ നിന്ന് വരുമ്പോള്‍ CST, താനെ, അല്ലേല്‍ കല്യാണില്‍ ഇറങ്ങാം.
First Mumbai-Kasara local train timing –
Mumbai CST: 04:15 AM. Thane: 05:09 AM
KALYAN JN: 05:42 AM. KASARA: 06:52 AM

2. നാസിക് വഴി. കേരളത്തില്‍ നിന്നുള്ള ഡെല്‍ഹി ട്രെയിനുകള്‍ നാസിക് വഴിയാണ് പോവുക. നാസികില്‍ നിന്ന് തൈറംബകേശ്വറിലേക്ക് രാവിലെ 4 മണി മുതല്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ ബസ് ഉണ്ട്. തൈറംബകേശ്വറിന്‍ നിന്ന് നിര്‍ഗുഡ്പാടയിലേക്ക് ബസ് കിട്ടും, ശെയര്‍ ടാക്‌സിയും ഉണ്ട്.

ഗ്രൂപ്പായി വരുകയാണെങ്കില്‍ തൈറംബകേശ്വറില്‍ നിന്ന്് ഹരേഷ് വാടിയിലേക്ക് ടാസ്‌കി വിളിക്കുക (13 KM). നിര്‍ഗുഡ്പാട വരേണ്ടതില്ല. ഹരിഹര്‍ ഫോര്‍ട്ടിന്റെ മറു വശത്തുള്ള ഗ്രമാമാണ് ഹരേശ് വാടി. അവിടെ നിന്ന് വളരെ എളുപ്പത്തില്‍ ഫോര്‍ട്ട് എത്താം. തിരിച്ചു പോകുമ്പോള്‍ ബസിനു പോകാം.

Transportation expenses:
Kanjurmarg to Kasara by local train : 30.00
Kasara to Igatpuri by bus : 30.00
Igratpuri to Nirgudpada by bus: 60.00

Nirgudpada to Khodala by bus: 30.00
Khodala to Kasara by taxi: 1100.00
Kasara to Kanjurmarg by local train: 30.00

 

ലേഖകനെ ബന്ധപ്പെടാം

https://facebook.com/theindiantrails

youtube.com/c/TheIndianTrails

COMMENTS

WORDPRESS: 0
DISQUS: 0