ഉയരങ്ങൾ കീഴടക്കിയവരെ നാം കണ്ടിട്ടുണ്ടാവും . എന്നാൽ എല്ലാ വേദികളിലും വ്യത്യസ്‌ത ഇനങ്ങളിലൂടെ അരങ്ങു വാഴുന്നവർ വളരെ കുറവായിരിക്കും. അതും ചെറുപ്പം തൊട്ടാണെങ്കിലോ ?. അത്ഭുതം തന്നെയല്ലേ !. പ്രശസ്തരായ ഒട്ടുമിക്ക വ്യക്തികളെയും ഒന്നെടുത്തു നോക്കിയാൽ അക്കാദമിക് മേഖലയിൽ കഴിവ് തെളിയിച്ചവരോ…. കലാ സാംസ്കാരിക മേഖലയിൽ കഴിവ് തെളിയിച്ചവരോ…..ബിസിനസ് സാമ്രാജ്യങ്ങളിലൂടെ ഉന്നതിയിലെത്തിയവരോ…. ഭരണ ചക്രം കറക്കി ലോകം വാഴ്ന്നവരോ ആയിരിക്കും…. എന്നിങ്ങനെ ഒന്നോ രണ്ടോ അതുമല്ലെങ്കിൽ മൂന്നോ നാലോ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരായിരിക്കും.
എന്നാൽ ഇവരിൽ നിന്നെല്ലാം വിഭിന്നമായ ഒരു കൊച്ചു പയ്യനെ നിങ്ങൾക്ക് മുമ്പിൽ ഞാൻ അവതരിപ്പിക്കുകയാണ്. ഇന്ന് അവനെ ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവന്റെ കഴിവുകളെയും . പരിജയപ്പെടാം നമ്മുക്ക് സാബ്രി റഹ്മാൻ എന്ന പയ്യനെയും അവന്റെ നേട്ടങ്ങളെയും. കഠിനധ്വാനത്തിലൂടെ ശാരീരിക ക്ഷമതയും ആത്മവിശ്വാസവും കൈവരിക്കുകയും അതിലൂടെ രസകരവും, ബുദ്ധിപരവും, മായാജാലവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് അറിയിച്ചു കൊണ്ട് ഓരോ ഇനങ്ങളെയും കൈവെള്ളയിൽ എടുത്ത് അമ്മാനമാടിക്കൊണ്ട് ചെറുപ്പം തൊട്ടേ വിവിധ വേദികളിലേക്ക് വരവറിയിച്ച ഒരു പിഞ്ചു ബാലൻ ഉണ്ട്. അവിടെയാണ് സാബ്രി റഹ്മാൻ എന്ന കൊച്ചു പയ്യൻ മറ്റുള്ളവർക്കിടയിൽ നിന്ന് വ്യത്യസ്തനാവുന്നത്.
ഇന്നവൻ വേദിയായ വേദികളിലൂടെ ഉയരങ്ങൾ കീഴടക്കുമ്പോൾ നമ്മുക്ക് അഭിമാനിക്കാം സാബ്രി ഒരു മലപ്പുറത്ത്‌കാരനായതിൽ. അലൈനിലെ ( അല് ഐനവി ജിം ) ഉടമയായ മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണ സ്വദേശിയും അറിയാപ്പെടുന്ന കരാട്ടെ പരിശീലകനുമായ പച്ചീരി റഫീക്ക് റഹ്മാന്റെയും ഷഹര്ബാന്ബ്രാനിന്റെയും മകനാണ് സാബ്രി റഹ്‌മാൻ. സാബ്രിയുടെ ഇളയ സഹോദരന് ലോഡ്ഫി റഹ്മാനും ഇപ്പോൾ സഹോദരന്റെ പാത പിന്തുടരുകയാണ്.
കരാട്ടെയിൽ ഒട്ടനവധി നേട്ടങ്ങൾ നേടിയിട്ടുള്ള പിതാവിന്റെ ശിക്ഷണവും, പിതാവിനേക്കാൾ ഉയരങ്ങൾ കീഴടക്കാനുള്ള മനോധൈര്യവും പകർന്നു കൊടുക്കുന്നത് വേറെ ആരുമല്ല സാബ്രി റഹ്‌മാന്റെ പിതാവ് റഫീഖ് റഹ്മാൻ പകർന്നു നൽകുന്ന ഊർജ്ജം അതൊന്നു തന്നെയാണ്.
അഭിമാനിക്കാം ഇവന്റെ നേട്ടങ്ങളോരോന്നും ഓരോ മലപ്പുറത്തുകാരനും, അതിലുപരി ഓരോ മലയാളിക്കും, അതിനേക്കാൾ ഏറെ മലയാളി പ്രവാസികൾക്കും അഭിമാനമേകുന്നുണ്ട്.
അൽ ഐനിലെ ഔവ്വർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ ഒരു അസാധാരണനായ വിദ്യാർത്ഥിയാണ് സാബ്രി റഹ്‌മാൻ. വിദ്യാരംഭം കുറിച്ച് വളരെ പെട്ടെന്ന് തന്നെ സാബ്രി റഹ്മാൻ സ്കൂളിലെ അറിയപ്പെടുന്ന ഒരു സകല-കലാ വല്ലഭനായി മാറാൻ അധിക സമയം വേണ്ടി വന്നില്ല . സാബ്രി ഇപ്പോൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു.. നിരവധി അക്കാദമിക് അവാർഡുകളും , പ്രിൻസിപ്പൾ അവാർഡും സാബ്രി കരസ്ഥമാക്കിയിട്ടുണ്ട് .സാബ്രിയുടെ നേട്ടങ്ങളിലേക്കുള്ള ചുവടുവെപ്പ് അഞ്ചാം വയസ്സിൽ തന്നെ തുടങ്ങിയിട്ടുണ്ട് എന്നു വേണം പറയാൻ. ദിവസവും രണ്ട് മണിക്കൂർ കഠിനധ്വാനം ചെയ്യുന്നുണ്ട് ഈ കൊച്ചു പയ്യൻ. അഞ്ചാമത്തെ വയസ്സിൽ അവൻ കരാട്ടെ പഠിച്ചു തുടങ്ങി……വയസ്സ് ഒൻപത് ആയപ്പോഴേക്കും കുറഞ്ഞ വയസ്സിൽ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി.
യു.എ.ഇ.യിലെ വിവിധ പ്രാദേശങ്ങളിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 12 തവണയും , ഇന്റർനാഷണൽ കരാട്ടെ ചാംപ്യൻഷിപ്പിൽ തുടർച്ചയായി ആറ് തവണയും സാബ്രി വിജയിയായിട്ടുമുണ്ട്. ലോക തൈക്ക്വോണ്ടൊ ഫെഡറേഷന്റെ ( WTF ) തൈക്ക്വോണ്ടൊയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട് .
ജപ്പാൻ കരാട്ടെ ഗ്രാൻറ് മാസ്റ്റേഴ്സിന്റെ കീഴിൽ ഇന്റർനാഷണൽ കരാട്ടെ സെമിനാറിൽ അഞ്ചു തവണ സാബ്രി പങ്കെടുത്തതും ശ്രദ്ധേയമാണ്. സാബ്രിയുടെ വ്യക്തിപരമായ ഗുണങ്ങൾ അവന്റെ ബൗധിക നേട്ടങ്ങൾ പോലെ വളരെ ആകർഷകമാണ്. വളരെ സെൻസിറ്റീവും സജിതവുമായ ആൺകുട്ടിയും കൂടാതെ വളരെയധികം മെയ്‌വഴക്കമുള്ളതിനാൽ നൃത്തത്തോട് ശക്തമായ താത്പര്യം പ്രകടനമാക്കുകയും ചെയ്തു . തൻമൂലം ഈ മേഖലയിലൂടെ നിരവധി പുരസ്കാരങ്ങൾ സാബ്രിക്ക് ലഭിച്ചിട്ടുണ്ട്.
യു.എ.ഇ.യുടെ വിവിധ സ്ഥലങ്ങളിൽ നടന്ന ഇന്റർ യു എ ഇ സോളോ , ഗ്രൂപ്പ് ഡാൻസ് മത്സരങ്ങളിൽ 12 തവണ പങ്കെടുക്കുകയും, 2017 ൽ അബുദാബിയിൽ വെച്ചു നടന്ന
ഹോച് പോച് ഡാൻസ് മത്സരത്തിൽ ( ഫെയ്സ് ഓഫ് ദ ഇയർ ) അവാർഡ് ലഭിക്കുകയും ചെയ്തു.
അബുദാബിയിലെ ഷെയ്ഖ് സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര ഐസ് സ്‌കേറ്റിങ് മത്സരത്തിൽ മൈക്കിൾ ജാക്‌സന്റെ നൃത്തചുവടുകൾ സമുന്നയിപ്പിച്ചു കൊണ്ട് ആ വേദിയിൽ നിന്നും സാബ്രി കാണികളുടെ കയ്യടി നേടുകയും കൂടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് മടങ്ങിയത് .
2018 ൽ ദുബായിൽ വെച്ച് നടന്ന JKS കപ്പ് നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 12 വയസ്സിൽ താഴെയുള്ളവരുടെ ഓപ്പൺ ഫൈറ്റിൽ ( കുമിത്തെ ) പോരാട്ടത്തിൽ “മാസ്റ്റർ യംഗ് ചാംപ് “പട്ടവും ലഭിച്ചു. 2016, 2017 വർഷങ്ങളിൽ ദുബൈയിലും ഷാർജയിലും നടന്ന ഇന്റർനാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ഈ ചെറിയ മാസ്റ്റർ ചാമ്പ്യൻ പട്ടം നേടിയെടുത്തിട്ടുണ്ട്.
സ്കൂൾ തലത്തിലും ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിലും അത്ലറ്റിക്കിലും വ്യക്തികത ചാമ്പ്യനായി സാബ്രി മാറി. സ്കൂളുകളും വിവിധ സ്പോർട്സ് ക്ലബ്ബുകളും നടത്തുന്ന വ്യത്യസ്‌ത കായിക പ്രവർത്തനങ്ങളിലുമെല്ലാം സാബ്രി ഇന്ന് ഏവർക്കും സുപരിചിതനാണ്.
അബുദാബിയിലെ മലയാളി സമാജം നടത്തിയ ഇന്റർ യു.എ.ഇ ഖുർആൻ മത്സരത്തിൽ സാബ്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജെംസ് ഇന്റെർസ്കൂൾ ദുബായ്, കെ.എം.സി.സി., ഐ എസ് സി അൽഐൻ എന്നിവയിലും പങ്കെടുത്തു സമ്മാനവും നേടിയിട്ടുണ്ട് .
അബുദാബി സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാരത്തോണിൽ ഒന്നാമനാവുകയും . വിവിധ മത്സരയിനങ്ങളിലൂടെ കഥ, കവിത, ക്വിസ് , ചെസ് മത്സരം എന്നിവയിലെല്ലാം പങ്കുചേർന്നു സമ്മാനങ്ങളും സ്വയത്തമാക്കിയിട്ടുണ്ട്.
“സാബ്രിയുടെ കഴിവുകൾ ഒരിടത്തു മാത്രം ഒതുങ്ങി കൂടുന്നതല്ല… തളച്ചിടാൻ അവനൊരു പ്രതിഭ മാത്രമല്ല ഒരു പ്രതിഭാസം കൂടിയാണ് “. [ കുതിര സവാരി / ജിംനാസ്റ്റിക്സ് / റോളർ സ്കേറ്റിംഗ് / ഹുല ഹൂപ്പ് / ഡ്രംസ് / മാജിക് / തൈക്ക്വോണ്ടൊ / ഡാൻസ് / അബാക്കസ് / ഫുട്ബോൾ / അത്‌ലറ്റിക്‌സ് / ഖുർആൻ പാരായണം / കളരിപ്പയറ്റ് ……………] ഇതൊക്കെ സാബ്രിയുടെ കഴിവുകളിൽ ചിലത് മാത്രം. ലിസ്റ്റുകൾ ഒന്നും അവസാനിക്കുന്നില്ല തുടർന്നു കൊണ്ടിരിക്കുവാണ്. ഏതൊരു മലപ്പുറത്ത്‌കാരുടെയും ആവേശമായ ഫുട്ബോൾ അവൻ നെഞ്ചിലേറ്റുകയും നല്ലൊരു കായികക്ഷമതയ്ക്കു വേണ്ടി കളിക്കുന്ന ലക്ഷണമൊത്ത ലിറ്റിൽ ഫുട്ബോൾ കളിക്കാരൻ കൂടിയാണ് സാബ്രി.
സാബ്രി ഇപ്പോൾ കൊളത്തൂരിലെ വല്ലഭട്ട കളരി പയറ്റിലെ കേരളത്തിന്റെ ആയുധ അഭ്യാസ കലയിലെ അപകടകരമായ ആയുധങ്ങളായ വാൾ പയറ്റ് ,വടി പയറ്റ് , ഉറുമി തുടങ്ങിയ ആയുധങ്ങളിൽ പ്രത്യേക പരിശീലനം നടത്തുന്നു .
ഇതെല്ലാം കൊച്ചു സാബ്രിയുടെ നേട്ടങ്ങളിൽ ചിലത് മാത്രം ഞാനിവിടെ പരാമർശിച്ചിട്ടുള്ളു. ഇനിയുമുണ്ട് അവന്റെ നേട്ടങ്ങളിൽ പലതും. വ്യത്യസ്തനായ സാബ്രിയെ ഞാൻ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിന് മുൻപേ വിവിധ ചാനലുകാരും മാധ്യമ പ്രവർത്തകരും അവനെ കവർ ചെയ്‌തെടുത്തിട്ടുണ്ട്.
ആഗ്രഹങ്ങൾക്ക് പിറകേ സഞ്ചരിച്ച് നേട്ടങ്ങൾ കൊയ്തവർ ചരിത്രത്തിൽ ഒരുപാട് ഉണ്ട്, പക്ഷേ ആഗ്രഹങ്ങളോട് വിട പറഞ്ഞ് ചരിത്രത്തിൽ ഇടം നേടിയ ബുദ്ധനെയാണ് ചരിത്രം നെഞ്ചോട് ചേർത്തതെങ്കിൽ……. ഒന്നുറപ്പാണ് തന്റെ ആഗ്രഹങ്ങൾക്ക് പിറകെ ഉയരങ്ങൾ താണ്ടുന്ന സാബ്രി റഹ്മാൻ എന്ന അത്ഭുത ബാലനെ ഈ ലോകം കാത്തിരിക്കുന്നുണ്ട്,… കൂടെ ഞങ്ങളും.
ഷേക്സ്പിയർ ഒരിക്കൽ പറയുകയുണ്ടായി ഈ ലോകം തന്നെ ഒരു വേദിയാണ് . ഓരോ വ്യക്തികളും അതിലെ അഭിനയേത്രികരാണ്…..അതെ : കഴിവുള്ളവർക്ക് ആശിച്ച വേദിയായ വേദികളിലൂടെയൊക്കെ തകർത്ത് അഭിനയിക്കുക തന്നെ ചെയ്യും……
” സാബ്രി മുന്നേറുക , വേദികൾ നിനക്ക് ആടി തീർക്കാനുള്ളതാണ് !!.
സാബ്രി നീ ശെരിക്കും ഒരു പ്രതിഭയാണ് സംശയമേതുമില്ല. പക്ഷെ പ്രതിഭകൾക്കുള്ള ചില പ്രശ്നങ്ങൾ നിന്നിൻ കാണുവാൻ കഴിയുന്നില്ല, കാരണം നീ തുടങ്ങിയിട്ടേ ഉള്ളൂ കാലം നിന്നിൽ ഗുണപരമായ മാറ്റം കൊണ്ടെത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു..
അസാധാരണ കഴിവുള്ള നിന്നെക്കുറിച്ച് എനിക്ക് എഴുതി മുഴുവിപ്പിക്കാൻ കഴിയുന്നില്ല…. ഒത്തിരി സ്നേഹത്തോടെ, ആശംസകളോടെ….നേരിട്ട് കാണാൻ കഴിയുമെന്ന പ്രതീക്ഷിക്കയോടെ
COMMENTS