വൻവൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും വേരുകളും കുറ്റിക്കാടുമൊക്കെയായി 50 ഏക്കർ വിസ്തൃതിയിൽ ഒരു കാവ്. കാവിനു നടുക്ക് 1200 ഓളം വർഷം പഴക്കമുള്ള ദുർഗ്ഗാദേവി ക്ഷേത്രം ഇതാണ് ഇരിങ്ങോൾ കാവ്.
സുഹൃത്ത് ബെസ്റ്റിയുടെ മംഗല്യം കൂടാനാണ് പെരുമ്പാവൂർ എത്തിയത് ചെറുക്കനും പെണ്ണും പള്ളിയിൽ നിന്നെത്താൻ വൈകുമെന്നറിഞ്ഞപ്പോഴാണ് ഇരിങ്ങോൾകാവിലേക്കു വണ്ടിതിരിച്ചത്, കൂടെ രഞ്ജുവും മനോജും പ്രിയ ചേച്ചിയും ഷബീബും.
നട്ടുച്ചക്ക് പോലും എ സി യുടെ തണുപ്പ് തരുന്ന പ്രകൃതിയൊരുക്കിയ എയർ കണ്ടീഷൻ സിസ്റ്റമാണിവിടെ. പെരുമ്പാവൂർ നഗരത്തിൽ നിന്ന് കോതമംഗലം റോഡിൽ വെറും 4 കിലോമീറ്ററിന്റെ ദൂരം മാത്രമേയുള്ളൂ ഇവിടെയെത്താൻ.
തേക്ക്, ആഞ്ഞിലി, തമ്പകം മുതലായ വൻമരങ്ങളും, കാട്ടു കുരുമുളക് ഉൾപ്പെടെ ഒട്ടനേകം വള്ളികളും, പേരറിയാത്ത എണ്ണമറ്റ പക്ഷികളാലും സമ്പന്നമാണിവിടം.പച്ചപ്പിന്റെ ഭംഗി ആവോളമാസ്വദിച്ചു ഒരുവട്ടം ചുറ്റിനടന്നാൽ മനസ്സും ശരീരവും കുളിരുകോരുമെന്നതിൽ സംശയമില്ല, വിശ്വാസികൾക്ക് ഒരു ക്ഷേത്രദർശനവുമാവാം.
COMMENTS