സത്യ

യാത്രകളില്‍ പലഅനുഭവങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം യാത്രക്കിടയില്‍ മാത്രമായിരുന്നു , ആദ്യമായി യാത്ര തീരുന്നിടത്ത് ഇതുവരെ ഒരാണായി അനുഭവപെടാത്ത അനുഭവദിവസം , യാത്രതീരുന്ന നേരം , ബസിലെ ഉറക്കത്തില്‍ എന്റെ നീളന്‍ മുടികള്‍ കണ്ണിനും കാണാന്‍ സഹായിക്കുന്ന കണ്ണാടക്കും ഇടയില്‍ കിടന്ന് കൂടിയാട്ടം കളിക്കുമ്പോള്‍ , പെട്ടന്ന് ഇട്ട ബസ് ബ്രേക്ക് അവിടെയുള്ള എല്ലാത്തിനേം നിശ്ചല മാക്കികൊണ്ട് , നിന്നപ്പോള്‍ ഞെട്ടിയെഴുന്നേറ്റതും ബാംഗ്ലൂര്‍ എത്തിയെന്ന് ഒന്ന് പുറത്തേക്ക് പോലും നോക്കാതെ ഞാന്‍ ഉറപ്പിച്ചിരുന്നു . ചാക്കെന്നു അമ്മ ഓമന പേരിട്ട വിളിക്കുന്ന എന്റെ ബാഗിനെ നെഞ്ചോട് ചേര്‍ത്ത് വച്ച് , തണുപ്പിനെതിരെ ഒടിവെക്കാന്‍ തുടങ്ങി .. എല്ലാ യാത്രയിലും പതിവ് പോലെ ഓഫാകുന്ന രീതി ഫോണ്‍ ആ ദിവസവും മറന്നില്ല ..ബസിന്റെ ഉള്ളില്‍ നിന്ന് ബാംഗ്ലൂര്‍ വീഥികളിലേക്ക് നോക്കുമ്പോള്‍ എന്റെ കണ്ണടയിലെ നിറങ്ങള്‍ എണ്ണിതീരാതെയിരുന്നു … ഉറക്കക്ഷീണത്തിന്റെ ആ ഒരു മന്ദപ്പ് ആകെ വെറുപ്പിച്ച് കൊണ്ടിരിന്നു … കാരണങ്ങള്‍ ഒന്നുമില്ലാതെ സമയവും കാലവും നോക്കാതെ തന്നെ ചായ കുടിക്കുന്ന എനിക്ക് ഒരു ചൂടുചായ കിട്ടിയാല്‍ എന്തോരം ഫ്രഷ്‌നെസ്സ് കിട്ടുമെന്ന് ആലോചിക്കാവുന്നതേ ഉള്ളു …. മാറത്തഹള്ളി ബ്രിഡ്ജില്‍ ബസ് അങ്ങട് നേരത്തെ പോലത്തെ ബ്രേക്ക് ഇട്ടപ്പോ പിന്നിലായിരുന്ന എനിക്ക് മുന്നോട്ട് വരാന്‍ വല്യ സമയം വേണ്ടി വന്നില്ല …. ഞാന്‍ പോലും അറിയാതെ ബസില്‍ നിന്നിറങ്ങി .. തിരക്കേ ഹോ]….??
ചാക്കില്‍ നിന്ന് വെള്ളകുപ്പിയെടുത്ത് ബസ്റ്റോപ്പിലെ മരച്ചുവട്ടില്‍ ഉറക്കത്തിന്റെ എല്ലാ ക്ഷീണവും മാറ്റാന്‍ മുഖവും കാതും കഴുത്തും , കൊറച്ച് തലയിലും ഒഴിച്ച് കുടഞ്ഞ് ,,പിന്നെ തണുപ്പായത് കൊണ്ട് ഒരു ശ്വാസംകൂടെ എടുത്തപ്പോ ഫ്രഷ്‌നെസ്സ് ചാടേന്ന് റീലോഡ്ഡ് … ! ചാക്കെടുത്ത് ഒന്ന് ടൈറ്റായി തോളില്‍ കേറ്റി …
കൈ കുടഞ്ഞ് മാസ്സായി നടക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ എന്റെ ഷൂ ലേസ് തട്ടി ഞാന്‍ തന്നെ വീഴേണ്ടതായിരിന്നു … ദൂരയാത്ര ചെയ്യുമ്പോ ഒരുപാട് സമയം ഷൂ ഇട്ട് നടന്നിട്ട് , പിന്നീട് അഴിക്കുമ്പൊ ഒരു സുഹമുണ്ടാകും , അതിന് വേണ്ടി തന്നെ സോക്‌സ് അഴിച്ച് ഒന്നൂടെ ലേ]സൊക്കെ ടൈറ്റായി കെട്ടുമ്പോള്‍ … എന്നെ ആരോ നോക്കുന്നപോലെ ഇടക്കെ തോന്നിയര്‍ന്നു …ചില സമയം തെറ്റാറുണ്ടെങ്കിലും ഇപ്പ്രാവശ്യം തെറ്റിയില്ല ….. ??????
മുഖത്ത് ഒരു പുഞ്ചിരിയുമായി അവള്‍ നില്‍ക്കുന്നു???? …
മലയാളി ആയതുകൊണ്ടാണോ അതോ ഞാനിങ്ങനെ ആയതുകൊണ്ടാണോ എന്നറീല ,, എന്റെ ബാഗിന്റെയും പാന്റിന്റെയും സിപ്പ് അവളെ കാണാതെ ഒഴിഞ്ഞും മറഞ്ഞും തുറന്നിട്ടുണ്ടോ എന്ന് നോക്കി ,
ഒരു പെണ്ണ് ആണിനെ നോക്കി ചിരിച്ച് കഴിഞ്ഞാല്‍ സാധാരണക്കാരനായ മലയാളിയായ എനിക്ക് പേടിയോ ഞെട്ടലോ ആദ്യം വരുക , ഈശ്വര എന്തേലും പ്രശ്‌നം ഉണ്ടോ ഡ്രെസ്സിലോ മറ്റോ എന്തെങ്കിലും , അതെ പേടിയോടെ പിരി മേലെ പൊക്കി കൊണ്ട് അവളെ നോക്കി …????
അവള്‍ വീണ്ടും ചിരിക്കുന്നു … ?? അവളുടെ ചിരി കവിളില്‍ നിന്ന് കണ്ണിലേക്ക് എത്തുമ്പോഴേക്കും ഞാന്‍ ഒന്ന് നോര്‍മലായി … ??അവള്‍ അടുത്തേക്ക് വരുമ്പോഴേക്കും ബസില്‍ നിന്നറങ്ങിയ തിരക്കെലാം ടൈം എലാപ്‌സ് പോലെ മിന്നി മാഞ്ഞിരിന്നു , ചിലപ്പോള്‍ തോന്നിയതായിരിക്കാം …
എതിരെ നിന്ന് ഡിം ഇടാതെ വരുന്ന കാറുകളുടെ പ്രകാശത്തില്‍ അവളെ മുഴുവനായി കണ്ടു … കൂര്‍മയുള്ള മൂക്കും ചെറിയ ചുണ്ടും വലിയ കവിളും ഇളം ഇരുട്ടിലും അവളുടെ കണ്ണുകളുടെ വെളുപ്പിന് വരെ വല്ലാത്ത പ്രകാശം തന്നെയായിരുന്നു .. നീലയില്‍ മഞ്ഞപ്പൂക്കളുള്ള ടോപ്പും കറുപ്പ് ജീന്‌സും അവളുടെ തൊലിവെളുപ്പിനെ എടുത്ത് കാണിച്ചു … കയ്യില്‍ കുഞ്ഞന്‍ ലെതര്‍ ബാഗും ഒക്കെയായി എന്റെ നേരോട്ട് വന്നപ്പോള്‍ .. ഹൈവേയില്‍ പോകുന്ന കാറുകളെക്കാള്‍ ഹൃദയം ആര്‍ക്കോ വേണ്ടി ഓടിക്കൊണ്ടിരുന്നു …
അവള്‍ വന്നു എന്റെ കണ്ണിലേക്ക് നോക്കി അതെ ചിരിയോടെ ” ഹയ് ”??
പേടി മുഖത്തുണ്ടായിട്ടും കൈ മാത്രം വിറച്ചപ്പോള്‍ ലാലേട്ടനെ കടത്തിവെട്ടി കൊണ്ടുള്ള അഭിനയത്തോടെ
തിരിച്ചൊരു ഹായ് പറഞ്ഞ് …. ??
ഹിന്ദി ഓര്‍ ഇംഗ്ലീഷ് , വാട്ട് യു നോ …????
രണ്ടും എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് റിലാക്‌സായി … ഇനിയങ്ങോട്ട് ഹിന്ദി ഇംഗ്ലീഷും ഒക്കെയാണെങ്കിലും
എഴുത്ത് മലയാളത്തില്‍ തന്നെ തുടരും …????
ബാംഗ്ലൂര്‍ എന്താ പരിപാടി , ജോലി ചെയ്യാണോ അതോ സ്റ്റുഡന്റാണോ , അതോ ട്രാവലര്‍ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തുരു തുരാന്നു വന്നപ്പോള്‍ .. ????
എല്ലാത്തിനും ഒരു വരിയില്‍ ഉത്തരം നല്‍കി മൈ നെയിം ഈസ് സത്യാ , ബേസിക്കലി ആം എ മല്ലു .. ട്രാവലര്‍ ആണോ എന്നെനിക്കറീല ,,അതിന് വേണ്ടി ഇപ്പഴും ശ്രമിച്ചോണ്ടിരിക്കുന്നു , അവസാന 5 വര്‍ഷങ്ങാളായി യാത്രകള്‍ ചെയ്തുകൊണ്ടിരിക്കുന്നു , ബൈ പ്രൊഫെഷന്‍ ആം എ ടെക്കി …. എനിത്തിങ് എല്‍സെന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീരാത്തപ്പോള്‍ അവളുടെ പിരിപൊങ്ങി ….????
അവളുടെ കൈ കാര്‍കൂന്തലിലേക്ക് തടവി മുന്നില്‍ ഇണ്ടായിരുന്ന മുടി പിന്നിലേക്ക് ഇട്ടു …
ആരോടായാലും കണ്ണുകളിലേക്ക് നോക്കി മാത്രം സംസാരിക്കുന്ന എന്നെ ഒരു നിമിഷം ബാക്കി പലയിടത്തേക്കും നോക്കാന്‍ അവളുടെ ശരീര അനക്കങ്ങള്‍ പ്രേരിപ്പിച്ചെങ്കിലും , വീണ്ടും കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ ശ്രമിച്ചു … ????
സംസാരിക്കാന്‍ എനിക്ക് വേറൊന്നും ഇല്ലാത്തത് കൊണ്ട് ഒരു നിമിഷത്തോളം എങ്ങു നിശബ്ദത പോലെ തോന്നുമ്പോഴേക്കും അവള്‍ നേരെ എന്റെ മുഖത്തോട്ട് നോക്കി ,,,
”’സത്യാ എനിക്കറിയില്ല എങ്ങന പറയേണ്ടതെന്ന്, സാധാരണയില്‍ ആണുങ്ങള്‍ ഇത്രേം നേരം സംസാരിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് ഒരു റിപ്ലൈ മാത്രം കൊടുത്ത് കാര്യങ്ങളിലേക്ക് കടക്കാമായിരുന്നു ,
ഇനിയും മനസിലായില്ലേ ആം എ കാള്‍ ഗേള്‍ … cant you understand , am a professional callgirl ””
കേട്ടതും എനിക്ക് ചുറ്റുമുള്ള സകലമാന സാധനങ്ങളും ഞാനും നിശ്ചലമായി , ബാഗില്‍ തൂക്കിയിട്ടിരുന്ന രണ്ടു കൈകളും താഴോട്ട് വീഴുന്നത് വരെ, ഒന്നാമത് ബാംഗ്ലൂരില്‍ തണുപ്പ് സമയം ശരീരം ആകെ ഒന്നൂടെ വിറങ്ങലിച്ച പോലെ … തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു ”വാട്ട് …!!!”’
”’യെസ് കാശിന് വേണ്ടി ബാക്കിയുള്ളോരേ ലൈംഗികമായി തൃപ്തി പെടുത്തുന്നവള്‍ ””
”നിന്നെ കണ്ടാല്‍ പറയില്ല ” എന്ന് ഞെട്ടലോടെ പറഞ്ഞതും
”അതിന് ഇതിന് മുന്‍പ് സത്യാ ആരോടേലും സെക്‌സ് ചെയ്തിട്ടുണ്ടോ ..” എന്ന ചോദ്യത്തോടെ ദാമു ഞെട്ടിയപോലെ ഒരു ഞെട്ടല്‍ കൂടി ബാംഗ്ലൂര്‍ നഗര മധ്യത്ത് സംഭവിച്ചു
നാണത്തോടെയാണോ എന്തോ ഒരു വൃത്തികെട്ട മുഖഭാവത്തോടെ ഞാനില്ലെന്ന് പറഞ്ഞ് …
പിന്നെ എങ്ങനെയാണ് നിനക്ക് ഞങളുടെ സമൂഹത്തെ കുറിച്ചറിയുന്നത് …. മ്മ് ….
അതുപിന്നെ ഡല്‍ഹി റെഡ്‌സ്ട്രീറ്റില്‍,, ഒരു യാത്രയില്‍ അവിചാരിതാമായി കണ്ട കാഴ്ചകള്‍ ,, ചുമന്ന ലിപ്സ്റ്റക്കും
സ്ത്രീകള്‍ക്ക് ആണുങ്ങളെ വശീകരിക്കാന്‍ വേണ്ട എല്ലാ ഭാഗങ്ങളും കാണിച്ച് കൊണ്ട് , നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ,, ആ കാഴ്ചകളില്‍ ഞാന്‍ കണ്ട വേശികള്‍ ,,, അതുമായി തനിക്ക് ഒരു സാമ്യവും ഇല്ല .. പിന്നെ തന്നെ കാണാന്‍ നല്ല ക്യൂട്ടും ആണും , എന്റെ ചിന്തകളില്‍ നീ സംസാരിക്കുന്നതിന് മുന്‍പ് വരെ ഒരു തുള്ളി പോലും തോന്നിയിട്ടില്ല , ചിലപ്പോള്‍ ഞാനിതിന് പുറകെ പോകാത്തത് കൊണ്ടാകാം , പക്ഷെ ഒരു വട്ടം കാമാത്തിപുരയുടെ ഫോട്ടോ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആഴമായി പതിഞ്ഞത് കൊണ്ടായിരിക്കാം ,എല്ലാത്തിനപ്പുറം ഞാന്‍ കണ്ട സിനിമകള്‍ ..!
അല്ല നീ അവിടെന്നെങ്ങാനും ആണോ …!
അവള്‍ അല്പം ദേഷ്യത്തോടെ ””കാമാത്തിപുര അതെവിടെയാണെന്നും എനിക്കറിയില്ല …. എന്റെ വീട് ആന്ധ്രയിലെ നല്‍ഗൊണ്ടയാണ് … പിന്നെ കമത്തിപുരയിലുള്ള സ്ത്രീകള്‍ക്ക് മാത്രമല്ല മൂടും മുലയും ഉള്ളത് എല്ലാ സ്ത്രീക്കള്‍ക്കും ഉണ്ട് … നീ അന്ന് യാത്രകളില്‍ കണ്ട കാഴ്ചകളൊക്കെ കാല കാലങ്ങളായി ഒരുപാട് വേശികള്‍ കൊണ്ട് നടക്കുന്ന രൂപാന്തരങ്ങാളാണ് , ഇതൊക്കെ മാറിയിട്ട് കാലം കൊറേ ആയി , എസ്‌പെഷ്യലി
ബാംഗ്ലൂര്‍ പോലൊരു സ്ഥലത്ത് സെക്‌സിനോടുള്ള അപ്പ്രോച്ച് തന്നെ വേറെയാണ് , പിന്നെ പോലീസ്‌കാരുടെ വെറുപ്പിക്കലൊക്കെ തുടങ്ങിയത് കൊണ്ട് അവര്‍ക്ക് മനസിലാകാതിരിക്കാന്‍ സാധരണ സ്ത്രീകളെപ്പോലെയായിരിക്കും വസ്ത്രധാരണകള്‍… ”
ഇതെല്ലം കേട്ട് പല്ല് ഇറുക്കി , പുല്ല് ചോദികണ്ടാര്‍ന്ന് തോന്നി ….! വിശപ്പും തണുപ്പും വീണ്ടും ഓര്‍മിച്ച് തുടങ്ങി …
പക്ഷെ എന്നോട് മുഖത്ത് നോക്കി ചോയിച്ച് , ഇന്ന് രാത്രി കൂടെ വരാന്‍ തല്പരയം ഉണ്ടോ , ഇല്ലയോ എന്ന്
ദേഷ്യത്തോടെ തന്നെ …
””അയ്യോ ഇല്ലപ്പ ഞാനില്ല ,, എനിക്കതു വരെ സെക്‌സ് കാശ് കൊടുത്തിട്ട് ചെയ്യാനുള്ള മൂടോന്നും വന്നിട്ടില്ല …! മാത്രമല്ല ഒരു പെണ്‍ വസ്ത്രം ഇല്ലാതെ നിന്നാലും എനിക്ക് അവളോട് ഒന്നും തോന്നില്ല , എന്റെ സെക്‌സിനോടുള്ള കാഴ്ചപ്പാട് വേറെയാണ് എന്നോട് എന്തിനാണ് ദേഷ്യ പെടുന്നത് ഞാന്‍ മാന്യമായല്ലേ സംസാരിക്കുന്നത് തന്നെ ഇപ്പഴും ഞാന്‍ ചീപ്പായിട്ട് കണ്ടിട്ടുകൂടിയില്ല ”’
”’ ഉഫ് ആ കഥ വേറെ സത്യാ , ഇന്നൊരുത്തന്‍ ആള്‍റെഡി ബുക്ക് ചെയ്തതായിരുന്നു , അര മണിക്കൂര്‍ മുന്നേ വിളിച്ചിട്ട് ക്യാന്‍സല്‍ മെസ്സേജ് അയച്ചു , അവന്റെ ഭാര്യ ഇന്ന് വീട്ടിലുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് മെസ്സജ് അയച്ചു , ഫോണ്‍ ഓഫാക്കി , സാല ബാന്‍ചോദ് … ചീപ്പ് ആയി കണ്ടാലും എനിക്കൊന്നുമില്ല ””
വിശപ്പും തണുപ്പും വീണ്ടും ഓര്‍മിച്ച് തുടങ്ങി …
”’അതെ ഞാന്‍ എന്താ വിളിക്കേണ്ടത് എന്റെ വയസ് 25 ആണ് , നിന്റെ എത്രയാ ..?? ”’
”എന്നെ ചേച്ചി വിളിച്ചോ പ്രായം 28 ഉണ്ട് ”
”’ഇഹ് ഇതെന്ത് മായം മലയാളം അറിയോ ”
”’സെക്‌സിന് അതിര്‍ത്തികളും ഭാഷ്യയും അങ്ങനൊന്നും ഇല്ലല്ലോ , മലയാളികളും എന്റെ കസ്റ്റമെറായി ഉണ്ടായിരിന്നു .. എന്നേക്കാള്‍ നാല് വയസു പ്രായം കുറഞ്ഞ ഒരുത്തന്റെ കൂടെ കിടന്നപ്പോ കിട്ടിയ അറിവ് മാത്രം ””
എവിടെപ്പോയാലും മലയാളി ഉണ്ടെന്നുള്ള ചൊല്ല് അങ്ങനെ പൂര്‍ണമാകുകയാണ് സൂറത്തുക്കളെ ….
”’ചേച്ചി നല്ല വിശപ്പുണ്ട് ഒരു ചായേം കടിയും കഴിച്ചാലോ ഫ്രീ ആണേല്‍ പോര് ,,നാട്ടില്‍ ആണെങ്കില്‍ ഒരു വേശിടെ കൂടെ കണ്ടാല്‍ ജീവിതം നാട്ടുകാര്‍ തന്നെ ഇല്ലാണ്ടാകും , ഇത് പിന്നെ ബാംഗ്ലൂര് അല്ലെ എന്നെ ആര്‍ക്കും അറിയില്ല , എനിക്ക് വേറെ ആരേം അറിയുകയും ഇല്ല ,, ആരുടെ കാര്യത്തിലും ഇടപെടാനും വരില്ല
ആ ധൈര്യം കൊണ്ട്
വിളിക്കുവാണ് …”’
”’അഹ് എന്തയാലും ഇന്നത്തെ കാര്യത്തില്‍ വല്യ പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് ,, ചായെങ്കില്‍ ചായ , …”’
അങ്ങനെയാണേല്‍ ഇവിടെന്നു നേരെ പാലത്തിന്റെ അവിടെന്നു വലത്തോട്ട് തിരഞ്ഞാല്‍ തലശ്ശേരി ചായക്കടയുണ്ട് പോയാലോ നല്ല അടിച്ച ചായ കിട്ടും , ഫ്‌ളാസ്‌കിലിട്ട ചായ കുടിച്ചാല്‍ എനിക്ക് ചായ കുടിച്ചപോലെ ഉണ്ടാവാത്തില അതാ ..”’
”’ചേച്ചി തലയാട്ടിയതും നടക്കാന്‍ തുടങ്ങി , സംസാരിക്കാന്‍ ഒരുപാടുണ്ടായിട്ടും , അവളുടെ കണ്ണിലേക്ക് മാത്രം നോക്കി ഇടക്കെ ചിരിക്കും, രണ്ടുമിനിറ്റിന്റെ നിശബ്ദത എങ്ങും , അപ്പോഴേക്കും ഹോട്ടലെത്തി പക്ഷെ കടിയൊന്നും ഇല്ല എല്ലാം കഴിഞ്ഞെന്ന് കാഷ്യര്‍ പറഞ്ഞപ്പോള്‍ , ഇനിയിപ്പോ ചായ മാത്രം കുടിച്ച് പോകാമെന്ന് കരുതിയെങ്കിലും , ഓപ്പോസിറ്റുള്ള തലശ്ശേരി കഫേയിലേക്ക് കൈചൂണ്ടി പ്രതീക്ഷ തന്നു ….”’
നേരെ മാറത്തഹള്ളി മേല്‍നടപ്പാലത്തിലൂടെ കഫെയില്‍ എത്തി രണ്ടു ചായേം പരിപ്പ് വടേം ഓര്‍ഡര്‍ ചെയ്ത് അവളേം നോക്കി , അവളെന്തോ അവസാന കുറച്ച് സമയങ്ങാളായി സൈലന്റ് ആയിരിന്നു , അതിനെ ഇല്ലാതാക്കാന്‍ ചായ ഗ്ലാസ് അങ്ങട് മുട്ടിച്ച് കൈയ്യില്‍ കൊടുത്തു .. വിശപ്പുള്ളത് കൊണ്ട് തന്നെ പരിപ്പ് വട വേഗം തീര്‍ത്തു … ഞാന്‌പോഴേക്കും ഒരു ഇറച്ചി പത്തിരി എടുത്ത് വീണ്ടും കഴിച്ച് ,, അപ്പോഴേക്കും ചായേം തീര്‍ന്നു ,, ഒരു ചായകൂടെ പറഞ്ഞ് അവളുടെ അടുത്തേക്ക് വന്നു ചോദിച്ച് ,
”’ എന്തെ ഭയങ്കര സൈലന്റ് , ഇത്രേം നേരം എനിക്കര്‍ന്നു സൈലന്റ് ഇപ്പൊ ചേച്ചിയാണലോ എന്തേലും പ്രശ്‌നം
ഉണ്ടോ…”’
”’ഏയ് ഒന്നൂല്ല രണ്ടുമൂന്നു കാര്യങ്ങള്‍ ആലോചിച്ചത, ഇന്നത്തെ ക്യാഷ് കിട്ടിയിരുന്നെങ്കില്‍ കൊറച്ച് സാധനങ്ങള്‍ മേടിക്കാന്‍ പ്ലാന്‍ ചെയ്താരുന്നു , അതിന്റെ സങ്കടം അത്രേ ഉള്ളു ”’
”’ഒന്ന് വിചാരിച്ചില്ലെങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടേ ”’
പരിപ്പ് വട മുഴുവന്‍ അവളുടെ കവിളുകള്‍ക്ക് വീണ്ടും വലിപ്പം നല്‍കിയപ്പോള്‍ , തലയാട്ടി ചോദിച്ചൊന്നു പറഞ്ഞ്
”’ അല്ല ലോകത്ത് എത്രയോ ജോലിയുണ്ട് എന്ത് കൊണ്ട് ഇങ്ങനെ ആവാന്‍ തീരുമാനിച്ചത് , അതോ വന്ന് പെട്ടതാണോ ”
”’ഏയ് പ്ലസ് ടു മാത്രം പഠിച്ച എനിക്ക് , എന്റെ ആഗ്രഹങ്ങളെയും വീട്ടുകാരുടെയും ആഗ്രഹങ്ങളെയും തൃപ്തി പെടുത്താന്‍ എന്റെ നാട്ടില്‍ നിന്നുള്ള വരുമാനം തികയാതെ വന്നു , കാശാണ് ‘ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ഉത്തരം
എന്ന് മനസിലാക്കിയപ്പോള്‍ ട്രെയിന്‍ കേറി ബാംഗ്ലൂര്‍ ഉള്ള സുഹൃത്തിന്റെ അടുത്തെത്തി ഒരുപാട് ജോലിക്ക് ശ്രമിച്ചു , അവസാനം അവള്‍ ചെയുന്ന ജോലി തന്നെ ചെയ്യാന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിത മാക്കി
എന്ന് മനസിലാക്കി ഇറങ്ങി , വീട്ടിലെ കാര്യങ്ങള്‍ ചിലതൊക്കെ നടന്നു , പക്ഷെ അവര്‍ക്കിപ്പോഴും അറിയില്ല എന്റെ ജോലി ഇതാണെന്ന് , അറിയുന്നവരെയും ഞാനിത് തുടരും ആരോഗ്യം ഉള്ളവരെ കാശുണ്ടാക്കും ”’
.പിന്നെ ചോദിച്ചത് അവളെ ദേഷ്യ പെടുത്തി .
”സെക്‌സില്‍ ആരുടെ കൂടെ ഉള്ളപ്പോഴാണ് തൃപ്തി തന്നത് ”
”’ഇവിടെന്താ ഇന്റര്‍വ്യൂ ആണോ നടക്കുന്നത് ”’
””അയ്യോ അതല്ല ചേച്ചിടെ മാനസിക അവസ്ഥ ചോദിച്ചു എന്നെ ഉള്ളു , പിന്നെ നിങ്ങടെ കഥകേട്ടപ്പോള്‍ വേറെ ഒന്നും ചോദിക്കാനില്ല , സങ്കടപെടുത്തുന്നതിലും ബേദമെല്ലെ ദേഷ്യപ്പെടുത്തുന്നത് എന്ന് കരുതി ചോദിച്ചതാ , എന്തോ ഒരു പൊട്ടാ ധൈര്യത്തില്‍ ചോദിച്ച് പോയത് ”… ഒന്ന് പരുങ്ങി ഞാന്‍
”’ഇട്‌സ് ഒകെ ,, പറയുംപോലെ ഞാന്‍ എന്തിനാ ദേഷ്യ പെടുന്നെ , വിട്ടേക്ക് .. പിന്നെ ‘തേടി വരുന്ന ആള്‍ക്കാരൊക്കെ അവര്‍ക്ക് സുഖം കിട്ടാനാണ് ,അവിടെ എന്റെ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല , മാംസം മാത്രം ഇഷ്ടപെട്ടാല്‍ പോരല്ലോ , മനസുകൂടെ മനസിലാക്കി വരണ്ടെ , ഒരു സ്‌നേഹം തരണ്ടേ , യഥാര്‍ത്ഥ കാമം ജനിക്കുന്നത് ”’
”’ആരേലും പറ്റിച്ചിട്ടുണ്ടോ ”
””പരിപാടി കഴിഞ്ഞ് ഒരുപാട് പേര് ബാര്‍ഗൈന്‍ ചെയുന്നത് അനുഭവിച്ചിട്ടുണ്ട് , വേദനകള്‍ മൊത്തം അനുഭവിച്ചിട്ടും പൈസ തരാതെ ഇരിക്കുമ്പോഴാണ് തകര്‍ന്നു പോകുന്നത് …
പക്ഷെ അനുഭവങ്ങള്‍ സ്‌ട്രോങ്ങ് ആക്കിയതുകൊണ്ട് പിന്നീട് എല്ലാം നന്നായി നടന്നിട്ടുണ്ട് …
ചില വരുടെ കാമപ്രാന്തുകള്‍കള്‍ക്ക് ഞാന്‍ പറഞ്ഞ് തുക തികയാതെ വരും … പുറത്ത് നിഷ്‌കളമായി നടക്കുന്ന ആള്കാര്ക്കാണ് പ്രാന്തുകള്‍ കൂടുതലും എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം ,, നമ്മള്‍ നേരിട്ട് കാണുന്നത് പോലെയല്ല ബെഡില്‍ എല്ലാം വേറെയാണ് … ”’
””സത്യം പറഞ്ഞ സെക്‌സിനെ കുറിച്ച് ഒരാളോടും പോലും ഇത്രക്ക് പച്ചക്ക് ചോദിച്ചിട്ടില്ല , പെട്ടന്ന് കിട്ടിയ ധൈര്യം മാത്രമാണ് ചേച്ചി ”’
”’സത്യാ ഉറപ്പിയിട്ടും ഇന്ന് എന്റെ കൂടെ വരില്ലെന്ന് ഉറപ്പിച്ചോ ”’
”’ചേച്ചി സ്‌നേഹിക്കുന്ന ഒരു പെണ്ണുണ്ട് , ഫോണില്‍ ചാര്‍ജ് ഉണ്ടേല്‍ കാണിച്ച് തന്നേനെ ,, എന്റെ സ്‌നേഹങ്ങളും സന്തോഷങ്ങളും കാമങ്ങളും അവള്‍ക്ക് മാത്രം കൊടുക്കുമ്പോഴല്ലേ പ്രണയം മുഴുവനാകുന്നത് ”’
””ഓഹോ ഇതാണോ നീ കുറച്ച് മൂന്ന് നീ പറഞ്ഞ കാഴ്ചപ്പാട് ,, നന്നായിട്ടുണ്ട്, ആള്ക്കാര് കുറവാണ് നിന്നെ പോലെ , പക്ഷെ അവസാനം വരെയും ഈ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കണം , കല്യാണം കഴിഞ്ഞാലും അതാണ് ഒരാണിന് ആണത്വം കൂട്ടുന്നത് , അതില്ലാത്ത ഒരുപാട് പേര് ഉള്ളതുകൊണ്ടാണ് ഞാനൊക്കെ ജീവിച്ച് പോകുന്നതും ”’
”ഞാന്‍ ശ്രമിച്ചിരിക്കും ജീവിതമല്ലേ എപ്പോ എന്ത് വേണമെങ്കിലും മാറാല്ലോ , ഏഹ് ”
”’ഞാനിതില്‍ ഒന്നും പറയില്ല , ഒരുപാട് പേരുടെ ഭാര്യമാരെ പറ്റിക്കുന്നുണ്ട് , പറയാന്‍ അര്ഹതയിലെങ്കിലും പറയുവാ നിന്റെ സ്‌നേഹം സത്യമെങ്കില്‍ അവളെ പറ്റിക്കരുത് , കാരണം കാമത്തെക്കാള്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതും വിശ്വസിക്കുന്നതും നീ കൊടുക്കുന്ന സ്‌നേഹത്തിലാണ് ”’
””അയ്യോ നമ്മള്‍ രണ്ടുപേരും വല്യ വല്യ കാര്യങ്ങളൊക്കെ സംസാരിക്കുന്നു , നമ്മക്ക് വേറെ എന്തേലും സംസാരിച്ച് ഇരിക്കാം അടുത്ത എന്റെ ബസ് വരുന്നത് വരെ …”’
”’സത്യാ എനിക്കൊരു ഹെല്പ് ചെയ്യാവോ , നമ്മള്‍ വന്ന മേല്‍പാലം ഇല്ലേ അതിന്റെ മേലെ കൊറച്ച് നേരം നിന്നാലോ എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലമാണ് …”’
പിന്നെന്താ പോവാലോ
”ഞാനീ പാലത്തിനെ ഒരു ഫോട്ടോ എടുത്തിട്ടുണ്ട് ഒരു വൈകുന്നേരം , ചെ ഫോണ്‍ ഓഫായി പോയി ”’
ഇതിനിടക്ക് എന്നെ നോക്കി വേറൊരുത്തന്‍ ചിരിക്കുന്നുണ്ടായിരുന്നു …
എന്താണെന്നു മനസിലാകത്തെ ഞാന്‍ ചോയിച്ച് ”’ എന്താ മാഷേ ചിരിക്കണേ , എന്തേലും പറയാനുണ്ടോ , അങ്ങനെയാണേല്‍ ഞാനും ചിരിക്കാം എന്തെ ..????”’
”’ഏയ് ഒന്നൂല്ല ചുമ്മാ ”പതറിയ ശബ്ദത്തോടെ
”’അപ്പൊ ഒക്കെ ”
തോളില്‍ തട്ടി അവള്‍ വിളിച്ചപ്പോള്‍
”സത്യാ ആള്ക്ക് എന്നെ അറിയാം അതോണ്ടാ , ആള്‍ കരുതിക്കാണും നീ എന്റെ കൂടെ ഇന്ന് വരുമെന്ന് അതിന്റെയായിരിക്കും ”’
”അത് ശരി അപ്പൊ ചേച്ചിടെ കൂടെ ആരും നിന്നാലും സെക്‌സിന് വേണ്ടി മാത്രം വരുന്ന ആള്‍ക്കാരയെ കാണൂ
എന്താ അവസ്ഥ ല്ലേ , ചേച്ചിയെ ഒന്നും തൊടുക പോലും ചെയ്യാത്ത ഞാന്‍ അയാളുടെ മുന്നില്‍ കാമപ്രാന്ത്യാനയി .. അഹ് എന്താച്ചാ ആയിക്കോട്ടെ എന്നെ എനിക്കറിയാം അത് മതീന്നെ , മ്മളെ വിശ്വസിക്കുന്നര്‍ ആള്‍ക്കാര് ഒരാളെങ്കിലും കാണുമല്ലോ , എനിക്ക് ജീവിതത്തില്‍ അയാള്‍ മാത്രം ആണെങ്കിലും സന്തോഷായി ജീവിക്കും ”
”’ഇപ്പൊ ഇവിടെ ആരാ വല്യ വല്യ കാര്യങ്ങള്‍ സംസാരിക്കണേ എന്ന് ചിരിച്ചിട്ട് ചോദിച്ച് ”
”’ആയോ സോറി ചേച്ചി ഒരു ഫ്‌ലോ അങ്ങനെ പോയതാണ് . കാര്യാക്കണ്ട ”, രണ്ടുപേരും ചിരിച്ച്
ബാംഗൂരില്‍ മഞ്ഞ് വീഴുമ്പോള്‍ പാലത്തിന് കുറുകെ പോയി കൊണ്ടിരിക്കുന്ന വാഹനങ്ങളെയും നോക്കി കാറ്റും കൊണ്ട് നിന്നും .
”’20 മിനിട്ടോളം കഴിഞ്ഞപ്പോള്‍ ചേച്ചി ഞാന്‍ അന്ന ഇറങ്ങിക്കോട്ടെ , ചേച്ചി എവിടെക്കാ പോണേ , എന്റെ ബസ് വരാറായി , ചേച്ചിക്ക് ഇറങ്ങിക്കൂടെ എന്തേലും സംഭവിക്കരുത്
എന്ന് കൊണ്ട് പറഞ്ഞതാ ”’
”കാമം കാശിന് കൊടുക്കുന്ന എനിക്ക് പീഡിപ്പിക്കുന്നവരെ പേടിയില്ല സത്യാ , ലോകത്ത് പീഡിപ്പിക്കുന്നവര്‍ക്ക് എന്താണ് കാമം എന്ന് മനസിലാകാതെ പോയതുകൊണ്ടാണ് … നീ ഇറങ്ങിക്കോ ഞാന്‍ സേഫ് ആയിരിക്കും ”
”’ജീവിതത്തില്‍ ആദ്യായിട്ടാണ് ഒരു പ്രോസ്റ്റിട്യൂട്ടിന്റെ കൂടെ സംസാരിക്കുന്നത് , അതും ഇത്ര ധൈര്യത്തോടെ , ഇന്നത്തെ ദിവസം എന്നും ഓര്‍ക്കും , ചേച്ചി സോറി ഞാനിപ്പഴും പ്രോസ്ടിട്യൂറ്റ് വിളിച്ച് കൊണ്ടിരിക്കുന്നു , നിങ്ങളതിന്നപ്പുറം ഒരു നല്ല മനുഷ്യനാണ് , you have a good spirit of mind , കൂടുതല്‍ പഠിച്ചിരുന്നേല്‍ നിങ്ങള്‍ ഉറപ്പായും വേറെ എന്തെങ്കിലും ആയി മാറിയിട്ടുണ്ടാകാം …”
””ആയിരിക്കാം, ചിലപ്പോള്‍ ജീവിതം എപ്പോഴേലും മാറുമായിരിക്കാം ആ ഒരു ദിവസം വന്ന് കഴിഞ്ഞാല്‍ സന്തോഷം തന്നെയാണ് സത്യാ ….. ”’
”’ആ ദിവസം വന്നിരിക്കും ചേച്ചി , അല്ലാതെ എവിടെപ്പോകാന്‍ ”’
”സത്യാ ഒരു കാര്യം കൂടെ പറയാനുണ്ട് ”
ചെറിയ മൗനത്തിന് ശേഷം
”ജീവിതത്തില്‍ ആദ്യായിട്ടാണ് ബാംഗ്ലൂരില്‍ വന്നിട്ട് ഈ സമയത്ത് ഒരാണിനെ കണ്ടിട്ടും സെക്‌സ് ചെയ്യാതെ പോകുന്നത് ,,, കാശ് കിട്ടുമ്പഴാണ് ദിവസങ്ങളില്‍ സന്തോഷം കിട്ടിയിരുന്നത് , ഇന്ന് പക്ഷെ കാശില്ലെങ്കിലും സന്തോഷം തന്നെയാണ് കുറച്ചെങ്കിലും , ചായക്ക് താങ്ക്‌സ് .. എന്റെ നമ്പര്‍ നോട്ട് ചെയ്‌തോ എന്തേലും ആവശ്യം ഉണ്ടേല്‍ വിളിച്ചോ ഒരു മടിയും കാണിക്കണ്ട ”’
”’ഇല്ല ചേച്ചി ഫോണ്‍ ഓഫാണ് നമ്മള്‍ കാണാന്‍ ഉള്ളവരാണേല്‍ കണ്ടിരിക്കും ” ചിരിച്ചോണ്ട് പറഞ്ഞ്
””എന്ന അങ്ങനെയാവട്ടെ അതാണ് അതിന്റെ രസം, നീ സേഫ് ആയിട്ട് പോ ”
”’ഒകെ ചേച്ചി ബായ് ” …
പാലത്തിന്റെ രണ്ടു വഴികളിലേക്കും രണ്ടുപേര്‍ പിരിഞ്ഞ് പോയി ….
അന്ന് ആ ദിവസം എനിക്ക് നോര്‍മ്മലായിട്ടാണ് തോന്നിയത് പക്ഷെ സിനിമയിലും , സെക്‌സിന്റെ കാര്യങ്ങള്‍ എവിടേലും കാണുമ്പോഴോ , കേള്‍കുമ്പോഴോ ആദ്യം ഓര്‍മ്മവരുന്ന ദേഷ്യപ്പെട്ട മുഖവും ചിരിച്ച മുഖവും ആ ചേച്ചി തന്നെയാണ്
പിന്നീട് മാറത്തഹള്ളിയില്‍ ബസ് നിര്‍ത്തുമ്പോള്‍ ഞാന്‍ ആ മുഖം തിരയാറുണ്ട് , സെക്‌സിന്
വേണ്ടിയല്ല , ഇത്രക്ക് ഓപ്പണ്‍ ആയി സംസാരിച്ച ആ മനസ് , ബാക്കിയുള്ളവരെ പറ്റിക്കുകയാണെന്ന് ഒരു മടിയും കൂടാതെ പറഞ്ഞ തന്റേടം , അവള്‍ വേശിക്ക് അപ്പുറം വേറെ എന്തോ ആണ്
ഇപ്പൊ ഞാനീ എഴുത്ത് ഇന്ന് രാത്രിയിരിന്നു എഴുതുമ്പോള്‍ ,അവള്‍ അവളുടെ ജീവിതത്തിന് വേണ്ടി
വേദന സഹിച്ച് , ഇഷ്ടപെടാത്ത ഒരാളുടെ കൂടെ കാശിന് വേണ്ടി കിടന്നുകൊടുക്കുന്നുണ്ടാകാം ….!!!
പക്ഷെ ഉറപ്പാണ് അതിനപ്പുറം അവള്‍ കണ്ട ആ നല്ല ദിവസങ്ങള്‍ വരുമെന്ന് ,
യാത്രയില്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ട് , ചിലോരൊക്കെ മാഞ്ഞുപോകും ചിലര്‍ അവിടെ തന്നെ നില്കും , അവള്‍ വേശ്യയെന്ന കാര്യം കൊണ്ട് അറപ്പായിട്ട് മറക്കാതിരിന്നില്ല , ഇപ്പഴും ഓര്‍ക്കാന്‍ കാരണം അവളുടെ ശുദ്ധി ,അവളുടെ മനസ് തന്നെയാണ് ,, അത് കാണാതെ പോകുന്നവര്‍ മാംസത്തിന് വേണ്ടി പോയി കൊണ്ടിരിക്കും , മാംസം തേടിവന്ന് അവളെ മനസിലാക്കുന്ന ഒരാള്‍ വരുകയാണെങ്കില്‍ , സന്തോഷ ദിനങ്ങള്‍ക്ക് തുടക്കമാകും…!
കല്യാണത്തിന് മുന്‍പ് സെക്‌സ് കഴിഞ്ഞിട്ടും , വേറൊരുത്തനെ കെട്ടിയിട്ട് സന്തോഷായി ഇരിക്കുന്നില്ലേ അതുപോലെ ആലോചിച്ചാല്‍ മതി …
ഇതൊക്കെ നടക്കിലായിരിക്കാം നടക്കാം , പക്ഷെ മിറക്കിള്‍ ജീവിതത്തില്‍ എപ്പോ വേണമെങ്കിലും കടന്നു പോകുന്നയൊന്നാണ് എന്ന് വിശ്വസിക്കുന്നൊരാളാണ് … ??
എനിക്കുറപ്പുണ്ട് തലശ്ശേരി ഹോട്ടലിലോ , മറാത്തഹള്ളി പാലത്തോ നമ്മള്‍ കണ്ടിരിക്കും നല്ല സുഹൃത്തുക്കളായി അന്നും ..????
നബി നല്ല മനസോടെ മാത്രം വായിക്കുക , കളിയാക്കുന്ന ലെവലില്‍ ഉള്ള കമെന്റുകള്‍ ഒഴിവാക്കുക..
കാരണം ഒരു ജീവിത അനുഭവമാണ് …
COMMENTS