500 രൂപക്ക് മൂന്നാറില്‍ ഒരു ദിവസം

500 രൂപക്ക് മൂന്നാറില്‍ ഒരു ദിവസം

ഷബീബ് കാര

മൂന്നാറില്‍ നല്ല തണുപ്പാണെന്ന് അറിഞ്ഞാണ് ഇത്തവണ യാത്ര മൂന്നാറിലേക്കാവാം എന്ന് തീരുമാനിച്ചത്… കൊടുങ്ങല്ലൂരില്‍ നിന്ന് ഞങ്ങള്‍ യാത്ര തുടങ്ങുമ്പോള്‍ സമയം ഏതാണ്ട് രാത്രി 9 മണി ആയിക്കാണും…. മൂന്നാറിലെ കുളിരും തണുപ്പും ആസ്വദിച്ചൊരു സൂര്യോദയം എന്നല്ലാതെ വേറെ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു യാത്ര പുറപ്പെടുമ്പോള്‍… രാത്രിയായതിനാലും തണുപ്പിന് ഒട്ടും കുറവില്ലാത്തതിനാലും ഇടക്കെ പ്പൊഴോ അറിയാതെ ഒന്ന് മയങ്ങി…


ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോള്‍ മുന്നില്‍ ഒരു ആന…. അല്ല ഒന്നല്ല.. പൂരത്തിന് എഴുന്നള്ളിച്ചതു പോലെ എട്ടെണ്ണം…
അവയങ്ങനെ എഴുന്നള്ളി നിക്കണത് കാണാന്‍ നല്ല ശേലാണ്… അര മണിക്കൂറോളം ഞങ്ങള്‍ക്ക് മുന്നില്‍ പൂരമൊരുക്കി അവ മടങ്ങി…..
ഞങ്ങളും യാത്ര തുടര്‍ന്നു….


Top Station അടുക്കും തോറും തണുപ്പും ഏറി വരുകയാണ്…. സമയം ഏതാണ്ട് 4 ആവുന്നേയുള്ളൂ…. സൂര്യോദയത്തിന് ഇനിയുമേറെനേരം കാത്തിരിക്കണമല്ലോ എന്നോര്‍ത്താണ് ടോപ്പ് സ്റ്റേഷനില്‍ ഇറങ്ങിയത്… ഇത്തവണ പൂരമൊരുക്കിയത് നക്ഷത്രങ്ങളാണ്….. നക്ഷത്രങ്ങള്‍ തമ്മില്‍ തമ്മില്‍ കിന്നാരം ചൊല്ലുന്നത് കണ്ടു നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ തോന്നും ഞങ്ങളേപ്പറ്റിയാണ് അവ സംസാരിക്കുന്നതെന്ന്….

അധിക സമയം കാത്തു നില്‌ക്കേണ്ടി വന്നില്ല, അങ്ങ് കിഴക്കൂന്ന് ഉദയകിരണങ്ങള്‍ പതിച്ചപ്പോള്‍ നക്ഷത്രങ്ങളൊക്കെ എവിടെ ഓടിയൊളിച്ചെന്നറിയില്ല, പകരം വെള്ളപൂശി പഞ്ഞിക്കെട്ടുകണക്കെ മേഘങ്ങള്‍ ഒഴുകി നടക്കയാണ്….

മേഘങ്ങള്‍ക്ക് മുകളില്‍ ദേവലോകത്തെത്തിയ പ്രതീതിയാണ് ഞങ്ങള്‍ക്കിപ്പോള്‍. അവിടുന്ന് മടങ്ങുമ്പോഴാണ് വട്ടവടയില്‍ തണുപ്പ് മൈനസ് കടന്നിരിക്കുന്നെന്നറിഞ്ഞത്.. എന്നാപ്പിന്നെ അതു കൂടെ കണ്ടിട്ടാവാം മടക്കമെന്ന് കരുതി. പോകും വഴി പാമ്പാടും ഷോലയില്‍ മഞ്ഞില്‍കുളിച്ച് നില്ക്കുന്ന പുല്‍തകിടിയെ കണ്ടപ്പോള്‍ ‘ സൂര്യംശുവോരോ വയല്‍പ്പൂവിലും വൈര്യം പതിക്കുന്നുവോ ‘ എന്ന കവിഭാവന എത്ര മഹത്തരമാണെന്ന് മനസിലായത്’..

നാഷണല്‍ പാര്‍ക്കായതുകൊണ്ട് വണ്ടിയൊതുക്കി ആ കാഴ്ച ആവോളം ആസ്വാദിക്കാനോ ഒപ്പിയെടുക്കാനോ കഴിഞ്ഞില്ല…. വട്ടവട വഴി നേരെ വീട്ടിലേക്ക് മടങ്ങി…

NB…വെറും 500 രുപക്ക് മൂന്നാറില്‍ ഒരു ദിവസം .എല്ലാവരുടെയും വിച്ചാരം യാത്ര വലിയ ചിലവ് ഉള്ളത് ആണ് എന്നാണ് . നമ്മള്‍ ചില അന്യാവശകാര്യങ്ങള്‍ മാറ്റി വച്ചാല്‍ .എല്ലാവര്‍ക്കും പോക്കാം എല്ലാ മാസവും പിന്ന മഞ്ഞ് കാണാന്‍ മുന്നാറില്‍ വന്നിട്ട് റൂമില്‍ കിടന്ന് ഉറങ്ങിയാല്‍ കാണാന്‍ പറ്റില്ല

COMMENTS

WORDPRESS: 0
DISQUS: 0