റസാഖ് അത്താണി
ഒരു യാത്രാവിവരണം എന്നതിലുമുപരി ഒരുപാട് പ്രതീക്ഷകളോടെ ഇല്ലായ്മയില്‍ നിന്നും മകനെ പട്ടണത്തിലെ നല്ല കോളേജില്‍വിട്ട് പഠിപ്പിക്കുന്നതിനോടൊപ്പം അവനിലൂടെ നല്ല നാളുകള്‍ സ്വപ്നംകണ്ട ഒരു അച്ഛന്റെയും അമ്മയുടെയും കണ്ണുനീരിന്റെ കഥകൂടിയാണ് ഈ വട്ടവട യാത്ര
എല്ലായാത്രകളും ഉണ്ടാകാറുള്ളതുപോലെ കൂട്ടുകാരന്റെ ഒരു ഫോണ്‍കോളില്‍ നിന്നും ഉടലെടുത്ത ഒരു മൂന്നാര്‍ ട്രിപ്പ് (ഡിഗ്രി ആണെന്നറിഞ്ഞപോലുള്ള ആഗ്രഹം )മാത്രമായിരുന്നു തുടക്കത്തില്‍ ഞങ്ങള്‍ക്കിയാത്ര. അതും രാത്രി 12മണിക്ക് തോന്നിയ ഒരുപൂതി. കേള്‍ക്കുന്നവര്‍ക്കിത് വട്ടായിത്തോന്നിയേക്കാം പക്ഷെ എനിക്ക് നല്ലഅനുഭവങ്ങള്‍ തന്ന യാത്രകളൊക്കയും ഒരുപ്ലാനിങ്ങുമില്ലാതെ നട്ടപാതിരാക്ക് തട്ടികൂട്ടിയ യാത്രകളായിരുന്നു. കൂട്ടിനുകിട്ടിയവരെ എല്ലാം ഉള്‍പ്പെടുത്തി പുലര്‍ച്ചെ മൂന്നാര്‍ ടോപ് സ്റ്റേഷന്‍ കയറിയതും ഇതുവരെ മുന്നാറിലാനുഭവിക്കാത്തവിധം തണുപ്പും കോടയും

കൂടെ വന്ന പലരും ജാക്കറ്റ് പോലുമെടുക്കാതെ വന്നതിന്റെ അമളിമനസിലാക്കി പുറത്തിറങ്ങാന്‍കഴിയാതെ വണ്ടിക്കുള്ളില്‍ ഹീറ്ററുമിട്ട് മൂടിപുതച് ഇരിക്കുന്നകാഴ്ച. പലവട്ടം മൂന്നാര്‍ കയറിയിട്ടുണ്ടെങ്കിലും തണുപ്പിനോടുപോലും വെറുപ്പുതോന്നുന്നരീതിയില്‍ തണുത്തിരുന്ന നിമിഷമിതാദ്യം
അരുവികളില്‍നിന്നുപോലും തണുപ്പിന്റെ നീരാവി ഉയര്‍ന്നുപൊങ്ങുന്നകാഴ്ച ഇത് ആദ്യമായിട്ടായിരുന്നു കാണുന്നത്
മൂന്നാറിന്റെ കാഴ്ചകള്‍ക്ക് വിരാമമിട്ട് നേരെ വട്ടവടയെന്ന ഗ്രാമഭംഗിതേടിപോയാലോയെന്ന കൂട്ടത്തിലുള്ളവന്റെ ചോദ്യത്തിന് യെസ് മൂളിയാണ് വട്ടവടയിലേക്ക് വണ്ടിതിരിച്ചത്. വട്ടവടയിലെ ഗ്രാമഭംഗി ആസ്വദിക്കണം തോട്ടങ്ങള്‍ കാണണം പിന്നെ എല്ലാപ്രാവിശ്യവും വീടിലേക്ക് ട്രിപ്പ് കഴിഞ്ഞുവരുമ്പോള്‍ ഉമ്മയുടെ ഒരു ചോദ്യമുണ്ട് ഒന്നും കൊണ്ടുവന്നില്ലേ നീ എന്ന് ആ ചോദ്യത്തിനുത്തരമായി കൃഷിയിടത്തില്‍നിന്നും നല്ല പച്ചക്കറികള്‍ വാങ്ങി ഉമ്മയെ സന്തോഷിപ്പിക്കണം എന്നുള്ള കൊച്ചുകൊച്ചു ആഗ്രഹത്തോടുകൂടി പുറപ്പെട്ട ഒരുയാത്ര അതായിരുന്നു വട്ടവട എത്തുന്നതിനുമുന്നെ വരെ മനസ്സില്‍ യാത്രകൊണ്ടുള്ള ഉദ്ദേശം.
വട്ടവടയിലേക്കുള്ള വഴിയേ ഒരു കുന്നില്‍ ചെരുവിലായി വെള്ള പൈന്റ്റടിച്ചൊരു വാര്‍പ്പ് വീടുകാണാനിടയായി. ആ ഗ്രാമത്തില്‍ അതുപോലൊരുവീട് വരുംവഴികളിലൊന്നും കാണാത്തതിനാല്‍ അല്‍പ്പം കൗതുകത്തോടെ നോക്കിയപ്പോഴാണ് ചുറ്റുമതിലിലില്‍ ചാരിവെച്ചിരിക്കുന്ന ഫ്‌ലെക്‌സിലേക്കു കണ്ണ് കൊണ്ടത്
ഈ യാത്രയുടെ വഴിത്തിരിവും ഈ യാത്രയെ ഇത്രമേല്‍ എന്റെ പ്രിയയാത്രയാവാന്‍ വഴിത്തിരിവായതും ആ ഫ്‌ലെക്‌സ് ബോര്‍ഡില്‍ കണ്ട നിറഞ്ഞപുചിരിയുള്ള ആ മുഖമായിരുന്നു. അതേ സഖാവ് അഭിമന്യു. സഖാവ് അഭിമന്യു എന്ന പേരിനേക്കാള്‍ ധീര രക്തസാക്ഷി സഖാവ് അഭിമന്യു എന്ന് വിളിക്കാനാണ് എനിക്കിഷ്ട്ടം

ഒരുപാട് സ്വപ്നങ്ങളാല്‍ കഴിഞ്ഞഒരുചെറുപ്പകാരന്‍ തന്റെ കഴിവിനാല്‍ തന്റെ ഗ്രാമത്തെ വിദ്യാഭ്യാസത്തിലായാലും മറ്റ് പുരോഗമനത്തിലായാലും മുന്നോട്എത്തിക്കണമെന്ന് സ്വപ്നം കണ്ട് അതിന് ഒരുപാടുപരിശ്രമിച്ച കൊച്ചു മിടുക്കന്‍ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും ചേച്ചിയുടെയും പ്രധീക്ഷയായി വളര്‍ന്നുവന്ന മിടുക്കന്‍
:കൊലപാതകത്തിന്റെ രാഷ്ട്രീയവശങ്ങളുടെ ശവക്കല്ലറയിലേക്ക് ഞാന്‍ എത്തിനോക്കുന്നില്ല: കലാലയരാഷ്ട്രീയത്തിന്റെ ഇര ?? അതായിരുന്നു അഭിമന്യു. അവന്റെ ഫാമിലിക് പാര്‍ട്ടി പണിതുനല്കുന്ന വീടായിരുന്നു ആ വെള്ള പൂശിയ വീട്
അതുകണ്ടപ്പോള്‍ കയറിനോക്കണമെന്ന കൗതുകത്തോടെ വീടിനകത്തേക്ക് കയറി ചുറ്റിലും പണിക്കരാണ് kseb ജീവനക്കാര്‍ സണ്‍ഡേ ആയിരുന്നിട്ടുപോലും വയറിംഗ് പണികളില്‍ മിഴുകിയിരിക്കുന്നു. ചിലര്‍ അവസാന മിനുക്കുപണികളിലും അവിടെവെച്ചുപരിചയപെട്ട ഒരു ചേട്ടനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഈ വരുന്ന 14ന് വീടുതാമസമാണെന്നും അതിനുമുന്നെ പണിതീക്കുകയാണെന്നും അറിഞ്ഞു
വീട് ചുറ്റിനടന്നുകണ്ടശേഷം മനസിലൊരു വല്ലാത്ത വേദന ?? അവനും ഉണ്ടായിരുന്നിരിക്കില്ലേ അവന്റെ അച്ഛനുമമ്മക്കും കൂടപ്പിറപ്പുകള്‍ക്കും ആ പഴയ ഇടുങ്ങിയ ഒറ്റമുറി കുടുസുവീടില്‍നിന്നും അവന്റെ അധ്വാനത്താല്‍ നല്ലൊരുവീടുവെച് അവരോടൊപ്പം കഴിയണമെന്ന ആഗ്രഹം ??

ചിന്തിച്ചുനോക്കിയപ്പോള്‍ ചങ്കുപൊട്ടി ഇന്നിപ്പോള്‍ അവന്റെമരണാനന്തരം അവന്റെ വീട്ടുകാര്‍ക്ക് നല്കുന്ന ഈ വീട്ടില്‍ ഒരു ആണിയില്‍ തൂങ്ങിയ ചുമര്ചിത്രമായി അവനും ഈ വീട്ടില്‍ ഉണ്ടാവും. കൂടെ വന്ന എല്ലാം സുഹൃത്തുക്കളുടെ മുഖത്തും കാണാമായിരുന്നു അവനെയോര്‍ത്തുള്ള സങ്കടം ആരും അവനെ നീരില്‍കണ്ടവരല്ല എന്നിരുന്നാലും അവന്റെ മരണവാര്‍ത്തഅറിഞ്ഞ് സങ്കടപെടാത്തവരായി ആരുംതന്നെ ഉണ്ടായിരുന്നില്ല ആ നിറപുചിരി നിറഞ്ഞ മുഖം ആരുടെമനസിലും ഒരുകനലായി നീറിയിരുന്നു ആ നാളുകളില്‍
അവനെയോര്‍ത് നീറിക്കരഞ്ഞിരുന്ന ആ അച്ഛനെയും അമ്മയെയും നേരില്കാണാനും ആ കൊച്ചുവീട്ടിലേക്ക് ഒന്ന് പോയിനോക്കാനും ആ നിമിഷമാണ് ഞങ്ങള്‍ തീരുമാനിക്കുന്നത്. കോവിലിന്റെ കവാടം കടന്ന് മുന്നില്കണ്ട ഒരു പ്രായമായ ആളോട് അഭിമാന്യു വിന്റെ വീടുചോദിച്ചതും അറിയില്ല എന്നമറുപടി
ചുറ്റിലെ ചുവരുകളില്‍ തമിഴില്‍ അഭിമന്യു വിന്റെ ഫോട്ടോ പദിച്ചുള്ള പോസ്റ്ററുകള്‍ കാണാമായിരുന്നു. അതിനിടയില്‍നിന്നും പൊക്കംകുറഞ്ഞ ഒരു പ്രായമായ ച്ചേട്ടന്‍വന്ന് തമിഴ്കലര്‍ന്നമലയാളത്തില്‍ എന്തുവേണമെന്നുചോദിച്ചു
അഭിമന്യു വിന്റെ വീടുകാണണമെന്നുപറഞ്ഞപ്പോള്‍ ‘നാന്‍ ദാ അഭിമന്യുവിന്റെ അച്ഛന്‍ എന്നുംപറഞ്ഞ് വീടിലേക്ക് സ്വീകരിച്ചു. കേട്ടറിഞ്ഞതിനേക്കാള്‍ പാരിതാപകരമായിരുന്നു ഞാന്‍ കണ്ട അവന്റെ ഒറ്റമുറിയാലുള്ള ആ കൊച്ചു വീട്
ഒരു മൂലയിലായി കൊച്ചുകട്ടില്‍ ചുറ്റിലും പാത്രങ്ങളും മറ്റുസാധനങ്ങളും നമ്മളെകൊണ്ട് ചിന്തിക്കാന്കഴിയുന്നതിലുമപ്പുറമാണ് ആ കൊച്ചുമുറി. ഇവിടെനിന്നാണ് അങ്ങ് കേരളത്തില്‍ അവന്‍ മഹാരാജാസിന്റെ മണ്ണിലേക്ക് വിദ്യതേടി വന്നത്

അവന് അതൊരു യുദ്ധമായിരുന്നു വറുതിയുടെ നാളുകളില്‍നിന്നും കൂടപിറപ്പുകളെ സംരക്ഷിക്കാന്‍ അച്ഛനമ്മയെ ഇനിയുള്ളകാലം നല്ലരീതിയില്‍ നോക്കുവാനും അവന് വേണ്ട ജോലി നേടിയെടുക്കാന്‍ അവന്‍ വിദ്യതേടി വന്നതാണ്
എല്ലാം സ്വപ്നങ്ങളും ഒരു കടാരയായി നെഞ്ജ്ജിലേക്ക് ആഴ്ന്നിറങ്ങി എല്ലാം അസ്തമിച്ചിരിക്കുന്നു
വീടിലേക്ക് കയറിയതും അച്ഛന്‍ അമ്മയെപരിചയപെടുത്തിത്തന്നു. ‘ഇത് അഭിമന്യുവിന്റെ ഫ്രണ്ട്‌സുകള്‍ കേരളത്തില്‍നിന്നും വരുന്നു’. നിറ ചിരിയോടെ അടുത്തിരുന്ന പായതറയില്‍ വിരിച് ഇരിക്കാന്‍ പറഞ്ഞു.
പിന്നീടങ്ങു അവനെകുറിച്ചുപറയാന്‍ 100നാക്കായിരുന്നു അച്ഛനുമമ്മക്കും കൊച്ചുകുട്ടിയായിരുന്നപ്പോള്‍ മുതല്‍ മരിക്കുന്നതിന് മുന്നേ വരെയുള്ള കഥകള്‍. ഇടക്കെപ്പഴോ അവരുടെ ഇരുകണ്ണുകളും നിറഞ്ഞൊഴുകി മകനെയോര്‍ത് തേങ്ങിക്കരഞ്ഞ നിമിഷങ്ങള്‍ കേട്ടിരുന്ന ഞങ്ങളുടെ കണ്ണുകള്‍ ഈറനണിയിച്ച ചങ്കുപൊട്ടുന്ന വാക്കുകളും.
ഒരമ്മക്കും അച്ഛനും സഹിക്കാന്‍കഴയാത്തനിമിഷങ്ങളിലൂടെ കടന്നുപോയ രണ്ട് ജന്മങ്ങള്‍ അതാണവര്‍. അവന്റെ പഴയ ഫോട്ടോകളുടെയും ചില അവനിഷ്ടപ്പെട്ട ബുക്കുകളുടെയും കളക്ഷനുകളുള്ള സജ്ജി ഞങ്ങള്‍ക്കുനേരെനീട്ടി തുറന്നുനോക്കിയപ്പോള്‍ രാഷ്ട്രീയപരമായി ഒരുപാട് വികസനങ്ങള്‍ അവന്റെവട്ടവടയില്‍ അവന്‍ പ്രതീഷിച്ചിരുന്നുഎന്നതിന്റെ തെളിവുകള്‍പലതും കാണാനിടയായി
അതെല്ലാത്തിനും അവന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു
അവനേറ്റവും ഇഷ്ട്ടപെട്ട ബുക്ക്എന്നുംപറഞ്ഞ് അച്ഛന്‍കാണിച്ചുതന്ന ബുക്കായിരുന്നു. ‘ Che Guevare യുടെ ഒരു ബൊളീവിയന്‍ ഡയറി ‘ അതിനേക്കാള്‍ ചങ്കുപിടഞ്ഞതു അവന്റെ മരണത്തിനുതൊട്ടുമുന്നെയായി അവന്‍ മേടിച്ചെന്നുംപറഞ്ഞു കാണിച്ചുതന്ന ബുക്ക് കണ്ടപ്പോള്‍ ആയിരുന്നു അതിന്റെ പേര് ഇങ്ങിനേയായിരുന്നു
‘റോബിന്‍ ശര്‍മയുടെ. ‘നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും ‘ എന്ന തലകെട്ടോടുകൂടിയുള്ള ബുക്ക് അവന്റെമരണത്തെ അവന്‍ മുന്നില്‍കണ്ടിരുന്നോയെന്നു തോന്നിപ്പോവും ?? ക്രിക്കറ്റ് ഇഷ്ടപെടുന്നവനാണെന്നും സച്ചിന്റെ ആരാധകനാണെന്നും മനസിലാക്കാന്‍ സഹായിച്ചത് അവന്റെ മറ്റൊരുനൊട്ടു ബുക്കിലെ താളുകള്‍ മറിച്ചപ്പോഴാണ്. സച്ചിന്റെ ആദ്യ സെഞ്ച്വറി മുതല്‍ വിരമിക്കുന്ന കളിയിലെ ഫോട്ടോവരെ ഹെഡ്‌ലൈന്‍ മാര്‍കര്‍ കൊണ്ടെഴുതി വെച്ചിരിക്കുന്നു.

പഴയ ഫോട്ടോയുള്ള കൊച്ച് ആല്‍ബം അതിലെ ഓരോ ഫോട്ടോക്കും ഒരുപാട് കഥകള്‍പറയാനുണ്ടായിരുന്നു അച്ഛനുമമ്മക്കും. എന്റെ മക്കന്‍പോയിട്ട് എനിക്ക് വീടുകിട്ടിയിട്ടെന്തിനാണെന്നുള്ള വാക്കുകളൊക്കെ മനസിനെ വല്ലാതെ വേദനിപ്പിച്ചു ??
കേരളത്തിലെ ആളുകളെക്കുറിച് നല്ലതേ ആ അച്ഛന്റെ നാവിലൊള്ളു അവനെ ഇല്ലാതാക്കിയവരെക്കുറിച്ചുപറയുമ്പോള്‍ കലങ്ങിയകണ്ണുകളില്‍ സങ്കടത്തിന്റെയും തീര്‍ത്താല്‍ തീരാത്ത പകയുടെയും കനലുകാണാമായിരുന്നു. സ്വന്തം മകന്‍ നഷ്ടപ്പെട്ടവര്‍ക്കല്ലേ അതിന്റെവേദനയറിയൂ.
പഴയതെല്ലാം ഓര്‍ത്തെടുത്ത്കരഞ്ഞപ്പോള്‍ സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാതെ ഞങ്ങളും വീര്‍പ്പുമുട്ടി. ജീവിതത്തിലാദ്യമായി ഒരുയാത്ര പരിപൂര്ണമായെന്നുതോന്നിയ നിമിഷങ്ങള്‍
ചിലപ്പോഴൊക്കെ അടുത്തുള്ളവര്‍ അവരെ ഒറ്റപെടുത്തുന്നതിന്റെ കഥകളും പറയാനുണ്ടായിരുന്നു അവര്‍ക്ക് നിങ്ങള്ക്ക് നല്ലവീടായില്ലേ മകന് ബാങ്കില്‍ ജോലിയായില്ലേയെന്നുള്ള കുത്തുവാക്കുകള്‍ വേദനിപ്പിക്കുന്നുണ്ടെന്നും പറയുകയുണ്ടായി അച്ഛന്‍. സ്വന്തം മകന്‍ മരിച്ചതിന്റെ പേരില്‍ കിട്ടുന്ന ഒന്നും ഒരച്ഛനുമമ്മക്കും സ്വഭാഗ്യമെല്ലാ എന്ന് പറയാതെ പറയുകയായിരുന്നു ആ ഇടറിയവക്കുകള്‍.
തന്റെ മകനെകൊല പെടുത്തിയവര്‍ നിയമത്തിന്റെ പരമാവതി ശിക്ഷ ലഭിക്കണമെന്ന ഉള്ളുരുകിയപ്രാര്‍ത്ഥന ആ അമ്മക്കും അച്ഛനുമുണ്ട്. ഒരുപാട് നൊമ്പരങ്ങള്‍ ബാക്കിയാക്കി അവന്റെവീട്ടില്‍നിന്നുംപടിയിറങ്ങി അവസാനമായി അവന്റെ അടക്കംചെയ്ത സ്ഥലം തിരഞ്ഞുപോയ ഞങ്ങള്‍ക്ക് പ്രളയംവന്ന് കൊണ്ടുപോയ ഒരു ഒഴിഞ്ഞപറമ്പ് മാത്രമാണ് കാണാനായത്
ഇനിയും ഒരു അഭിമന്യുവും കലാലയത്തില്‍ ജീവന്‍പൊലിയാതിരിക്കട്ടെ പ്രാര്‍ഥനയോടെ…???? ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച ഈ യാത്രയുടെ അവസാനം അവന് ഉണരാത്ത ഉറക്കമുറങ്ങുന്ന ആ ഒഴിഞ്ഞപറമ്പില്‍നിന്നും അവസാനിപ്പിച്ചു നേരെ ചുരമിറങ്ങി നാടുപിടിച്ചു
COMMENTS