നൂറ് രൂപയ്ക്ക് കുട്ടവഞ്ചിയില്‍ സാഹസിക സവാരി

നൂറ് രൂപയ്ക്ക് കുട്ടവഞ്ചിയില്‍ സാഹസിക സവാരി

അഖില്‍ സുരേന്ദ്രന്‍ അഞ്ചല്‍

കാനന ദൃശ്യ ഭംഗി ആസ്വദിച്ച് സഞ്ചാരിയുടെ കുട്ട വഞ്ചിയില്‍ ഉള്ള ഒരു പുതു പുത്തന്‍ യാത്ര അനുഭവം എന്റെ പ്രിയപ്പെട്ട സഞ്ചാരികളിലേക്ക് . മനസ്സിന്റെ തീരങ്ങള്‍ മഴവില്ല് പാടങ്ങള്‍ അനുരാക കാലത്തേക്ക് അലിയുന്ന നിമിഷവും സമയങ്ങളും ശലഭമായി അറിയാതെ വാനിലേക്ക് പറന്നുയര്‍ന്ന നേരം. സഞ്ചാരിയുടെ വേനല്‍ നൊമ്പരങ്ങളെ പാടേ മാറ്റിയ ഒരു യാത്രയായിരുന്നു കുട്ട വഞ്ചി സവാരി . അതെ തെന്മല ഇക്കോ ടൂറിസത്തിന്റെ പുതിയ ടുറിസം പദ്ധതി കുട്ട വഞ്ചി സാഹസിക യാത്ര . സൂര്യ നാളമേറ്റും , ഇളം കാറ്റിന്റെ സാമീപ്യവും ഇടകലര്‍ന്ന് പരപ്പാര്‍ തടാകത്തിലൂടെയുള്ള ഒരു മണിക്കൂര്‍ നീളുന്ന ഒരു സാഹസിക യാത്ര.

തനിച്ചുള്ള സഞ്ചാരം ഒരു സഞ്ചാരിയേ സംബന്ധിച്ചിടത്തോളം നല്ലതാണ് , സഞ്ചാരിയുടെ ഏകാന്തമായ യാത്ര അവനില്‍ മാത്രം ഒരിക്കലും ഒതുങ്ങുകയില്ല കാരണം അവനോടൊപ്പം , നമ്മുക്ക് വര്‍ണ്ണിക്കാന്‍ കഴിയാത്ത ഈ പ്രകൃതി മനോഹരമായ കാഴ്ചകള്‍ ഉണ്ട് അത് തന്നെയാണ് കാരണം കണ്ണുകള്‍ കൊണ്ട് നമ്മള്‍ കാണുന്ന എല്ലാം അവനൊപ്പം യാത്രയിലുണ്ടാവും . രണ്ട് വര്‍ഷം എന്‍ ജീവനായ സഞ്ചാരം അതാണ് ഇപ്പോഴത്തെ എന്റെ ശ്വാസം.

കാഴ്ചകളുടെബതേനൊഴുക്കുന്നബമലയാണ്തെന്മല ഇന്ത്യയിലെ തന്നെ ആദ്യത്ത ഇക്കോ ടൂറിസം പദ്ധതിയായ തെന്മല ഇക്കോ ടൂറിസം കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പഞ്ചിമഘട്ട മല നിരകളുടെ ത്വാഴവാരങ്ങളില്‍ സ്ഥിതി ചെയ്യുന്നത് . അതിന്റെ ഭാഗമാണ് സെന്തുരുണി ഇക്കോ ടൂറിസം പദ്ധതിയും . സെന്തുരുണി ഇക്കോ ടൂറിസം പദ്ധതിയിലാണ് ഇപ്പോള്‍ കുട്ട വഞ്ചി സാഹസിക യാത്ര ആരംഭിച്ചിരിക്കുന്നത് . സെന്തുരുണി വന്യ ജീവി സങ്കേതത്തിനു പരിസരത്തായിട്ടുള്ള പരപ്പാര്‍ ഡാമിലാണ് ഈ സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത് . നിരവധി യാത്രികരാണ് ദിവസവും ഇവിടെ സന്ദര്‍ശനം നടത്തുന്നത് .

സെന്തുരുണി ടൂറിസത്തിന് ഈ പേര് വരാന്‍ കാരണമുണ്ട് , ഇവിടുത്തെ വന്യ ജീവി സങ്കേതത്തിലെ ചെങ്കുറുഞ്ഞി മരങ്ങളുടെ സാന്നിദ്ധ്യമാണ് . ലോകത്തില്‍ തന്നെ ഈ വനത്തില്‍ മാത്രമേ ചെങ്കുറുഞ്ഞി മരങ്ങള്‍ കാണപ്പെടുന്നുള്ളുന്നതാണ് കാരണം .ഏകദേശം നൂറ്റി എഴുപത്തി രണ്ട് കിലോ മീറ്ററിലാണ് ഈ വന പ്രദേശം പരപ്പാര്‍ ഡാമിന് ചുറ്റുമായി കാണപ്പെടുന്നത് .വന്യ ജീവി വൈവിധ്യം വളരെ കൂടുതലുള്ള ഒരു പ്രദേശം കൂടിയാണ് സെന്തുരുണി ഇക്കോ ടൂറിസം. ഇനി സവാരി തുടങ്ങാം, ടൂറിസം കൗണ്ടറില്‍ നിന്ന് ?? രൂപ ടിക്കറ്റ് എടുത്ത് ഫോറെസ്റ്റ് ഉദ്യോഗസ്ഥരോട് കുട്ട വഞ്ചി സവാരി സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയതിന് ശേഷം തടാകത്തിന് അരികിലേക്ക് …….. നടന്ന് എത്താവുന്ന ദൂരമേ ഉള്ളു , അവിടെ യാത്രികരെ വരവേല്‍ക്കാനായി ഫോറസ്റ്റ് ജീവനക്കാര്‍ തയ്യാറായി നില്‍ക്കുന്നത് കാണാം . 4 പേര്‍ക്ക് മാത്രമേ കുട്ട വഞ്ചിയില്‍ സവാരി നടത്താന്‍ കഴിയുകയുള്ളു.

ആദ്യ സവാരി പുതിയ യാത്ര അനുഭവം ഒരു മണിക്കൂര്‍ നേരം ആണ് ഉള്ളത്. ചെറിയ തോതില്‍ ഒരു പേടി തോന്നി ആദ്യം പക്ഷേ ചെറിയ കുട്ടികള്‍ ഉള്‍പ്പടെ സവാരി നടത്താന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആ പേടി മനസ്സില്‍ നിന്ന് എടുത്ത് കളഞ്ഞു . കുട്ട വഞ്ചി തുഴയുന്നവര്‍ പരിശീലനം നേടിയവരാണ് , നീളത്തിലും വട്ടത്തിലും ഒക്കെ തുഴ എറിയാന്‍ ഇവര്‍ക്ക് വിദഗ്ധ പരിശീലനം കിട്ടിയിട്ടുണ്ട് എന്ന് അവര്‍ തന്നെ ആദ്യമേ നമ്മളോട് പറയുന്നുണ്ട് കാരണം വെള്ളമാണ് , കുട്ട വഞ്ചി മുങ്ങുമോ എന്നുള്ള ഭയം യാത്രികരില്‍ നിന്ന് മാറ്റിയേടുക്കാന്‍ വേണ്ടിയാണ് അവരുടെ ഈ ആമുഖം . ആദ്യമായി ചില മുന്‍ കരുതലുകള്‍ വഞ്ചി തുഴയുന്നവര്‍ പറഞ്ഞു തന്നു .

1 ലൈഫ് ജാക്കെറ്റ് നിര്‍ബന്ധമായും ധരിക്കണം. 2 . ദീര്‍ഘ സവാരിക്കായി പോകുമ്പോള്‍ ക്യാമറ , ഫോണ്‍ എന്നിവ വെള്ളം കയറാതെ സൂക്ഷിക്കണം. അങ്ങനെ സാഹസിക യാത്ര തുടങ്ങുകയായി ലൈഫ് ജാക്കറ്റ് ഇട്ട് വഞ്ചിയിലേക്ക് കയറി , വഞ്ചി പതുക്കെ തുഴഞ്ഞ് തുടങ്ങി , ഒപ്പം ഉള്ള മൂന്ന് പേരുമായി സൗഹൃദം കൂടി ഒരാളെ നേരത്തെ അറിയാവുന്നതാണ് സഞ്ചാരിയായ എബിന്‍ , ഇളം കാറ്റ് മുഖത്ത് വന്ന് വീശി അടിച്ചു കൊണ്ടേയിരുന്നു . ഡാമിലെ വെള്ളത്തിന് നല്ല തണുപ്പ് , കൈ കുമ്പിള്ളില്‍ വെള്ളം കോരിയെടുത്ത് വെണ്ണിലാ ചന്ദന കിണ്ണം പാട്ടും പാടി ആര്‍ത്തുല്ലസിച്ച നിമിഷങ്ങള്‍. എബിന്‍ സഞ്ചാരി ബ്ലോഗര്‍ ആയതിനാല്‍ അവന്‍ ക്യാമറയില്‍ ഓരോ ദൃശ്യ ഭംഗിയും ഒപ്പിയെടുക്കാന്‍ തുടങ്ങി , പെട്ടന്നാണ് സംഭവം നടന്നത് കുട്ട വഞ്ചി കറക്കി ഞങ്ങളുടെ തല കറക്കിയതിന്റെ അനുഭവത്തില്‍ ഉറപ്പിച്ചു തന്നെ പറയാന്‍ കഴിയും നമ്മുടെ കുട്ട വഞ്ചി തുഴച്ചിലുകാര്‍ പുലികള്‍ ആണ് കേട്ടോ . കുട്ടയുടെ ആകൃതിയിലുള്ള കുട്ട വഞ്ചി പരപ്പാര്‍ ഡാമിന്റെ ഓള പരപ്പുകളില്‍ ഇളകിയാടി വനത്തിന്റെ ദൃശ്യ ഭംഗി ആസ്വദിച്ച് കുട്ട വഞ്ചിയില്‍ ഉള്ള ഒരു പുത്തന്‍ യാത്ര അനുഭവം ആകും ഇവിടെ വരുന്ന ഓരോ സഞ്ചാരിക്കും ആസ്വദിക്കാന്‍ കഴിയുന്നത് , എത്രയും വേഗം പ്രിയപ്പെട്ട സ്‌നേഹിതര്‍ തെന്മല സെന്തുരിണി ഇക്കോ ടൂറിസം സന്ദര്‍ശിക്കുക . യാത്രകളോരോന്നും അടയാളപ്പെടുത്തലാവണം

ബാക്കിയാവുന്നത് മധുരിക്കുന്ന ഓര്‍മ്മകള്‍ മാത്രമാവണം. മുന്നറിയിപ്പ് :

1 ലൈഫ് ജാക്കെറ്റ് നിര്‍ബന്ധമായും ധരിക്കണം .

2 . ദീര്‍ഘ സവാരിക്കായി പോകുമ്പോള്‍ ക്യാമറ , ഫോണ്‍ എന്നിവ വെള്ളം കയറാതെ സൂക്ഷിക്കണം.

കുട്ടവഞ്ചി യാത്ര ടിക്കറ്റ് ഒരാള്‍ക്ക് 100 രൂപ. തെന്മല സെന്തുരുണി ഇക്കോ ടൂറിസത്തില്‍ എത്തിച്ചേരാന്‍ ?? അഞ്ചല്‍ നിന്നും തെന്മല സെന്തുരുണി ഇക്കോ ടുറിസത്തിലേത്തിച്ചേരാന്‍ 25 km ഉം , പുനലൂരില്‍ നിന്നും 21 km ഉം , തിരുവനന്തപുരത്ത് നിന്ന് 72 km ഉം ആണ് ദൂരം , സഞ്ചാരികള്‍ക്ക് KSRTC സൗകര്യം ലഭ്യമാണ് ഈ സ്ഥലങ്ങളില്‍ നിന്ന് . കുട്ട വഞ്ചി സാഹസിക സവാരി ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .

COMMENTS

WORDPRESS: 0
DISQUS: 0