ആയിരം സൂര്യന്റെ താപമുള്ള ഓര്‍മ്മകളില്‍ ഒരു അസ്തമന യാത്ര 

ആയിരം സൂര്യന്റെ താപമുള്ള ഓര്‍മ്മകളില്‍ ഒരു അസ്തമന യാത്ര 

അഖില്‍ സുരേന്ദ്രന്‍ അഞ്ചല്‍

കണ്ണുകള്‍ കൊണ്ട് കാണുന്ന ഇത്തിരി കാഴ്ചയല്ല ഈ ലോകം നമ്മള്‍ കാണുന്ന പകലും , രാവും ചേര്‍ന്നതല്ല കാലം പ്രകൃതിയിലെ ഓരോ വസ്തുവിനും അതിന്റെ ഉള്ളില്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. വിനോദ സഞ്ചാരത്തിനും , മീന്‍ പിടുത്തതിനും പ്രശസ്തമാണ് അഴീക്കല്‍ ബീച്ച് .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആണ് അഴീക്കല്‍ ബീച്ച് .രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൂടെപിറപ്പിനൊപ്പം ഉള്ള യാത്ര .യാത്രകള്‍ ചെറുതോ വലുതോ എന്നതില്‍ അല്ല കാര്യം . യാത്രയുടെ ലക്ഷ്യത്തിന് പ്രാധാന്യം ഉണ്ടെങ്കിലും, യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുക , സന്തോഷിക്കുക എന്നതിലാണ് കാര്യം.

ജീവിതം പോലെ നാളത്തെ ചെറിയ യാത്രയുടെ ഓര്‍മയ്ക്കായി .ആ ചെറിയ ഓര്‍മ്മ എന്റെ പ്രിയപ്പെട്ടവരിലേക്ക് . ഞാന്‍ രണ്ടര വര്‍ഷം എന്ന് പറഞ്ഞില്ലേ കാരണമുണ്ട് ഇദേഹം അങ്ങ് ദുബായി ല്‍ ആയിരുന്നു ഇപ്പോള്‍ ലീവിന് വന്നതാണ് ചങ്ക് ബ്രദര്‍ . അതെ രക്തബന്ധങ്ങളെക്കാള്‍ പ്രാധാന്യം ഞാന്‍ സ്‌നേഹ ബന്ധങ്ങള്‍ക്ക് കൊടുക്കുന്നുണ്ട് . അതെ കൂടെപിറപ്പശംഭു പിള്ളക്ക് ഒപ്പം അഴീക്കല്‍ ബീച്ചില്‍ ആയിരം സൂര്യന്റെ താപമുള്ള ഓര്‍മ്മകളില്‍ ചങ്ക് ബ്രോയ്‌ക്കൊപ്പം ഒരു അസ്തമന യാത്രയിലേക്ക് നമ്മുക്ക് ഒരുമിച്ച് പോയി വരാം .

ഉച്ച മയക്കത്തില്ലായിരുന്ന ശംഭുവിനെ വീട്ടില്‍ നിന്നും കുത്തി പൊക്കി സമയം ഏകദേശം മൂന്ന് മണി പുറത്ത് വേനല്‍ ചൂട് അതി കഠിനം . രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള കണ്ട് മുട്ടലുകള്‍ എന്റെ അമ്മ മരിച്ചപ്പോള്‍ എനിക്ക് താങ്ങായി നിന്ന ബ്രദര്‍ . ശംഭു നീ മറന്നുവോ ദുബായില്‍ പോക്കുന്നതിന് മുന്‍മ്പ് അന്ന് 2016 ല്‍ അഴീക്കല്‍ ബീച്ചില്‍ നമ്മള്‍ പോയത് . ആദ്യം ഞാന്‍ അവനെ ഉച്ച മയക്കത്തില്‍ നിന്ന് കുത്തിപ്പൊക്കിയേറ്റ ദേഷ്യം വേനല്‍ ചൂടില്‍ അലിഞ്ഞ് പോയത് ഭാഗ്യം . ചെറു പുഞ്ചരിയോടെ അവന്റ മറുപടി എടാ സഞ്ചാരി നമ്മുക്ക് യാത്ര പോകാം. അങ്ങനെ അവന്റെ ബജാജ്, പള്‍സര്‍ ആര്‍. എസ് 200 ബൈക്കില്‍ ഞങ്ങള്‍ പുത്തൂരില്‍ നിന്ന് യാത്ര ആരംഭിച്ചു . ഏകദേശം പുത്തൂര്‍ അഴീക്കല്‍ റോഡ് മാര്‍ഗ്ഗം എത്താന്‍ 40 കിലോമീറ്റര്‍ വേണം . വേനല്‍ ചൂട് സഹിക്കാന്‍ കഴിയിലെങ്കിലും .എന്റെ വര്‍ത്തമാനങ്ങളില്‍ താണ്ടിയ ദൂരം ഞങ്ങള്‍ ഇരുവരും ഓര്‍ക്കുന്നില്ല.

അങ്ങനെ അസ്തമന സുര്യനെ കാണാന്‍ ഞങ്ങള്‍ അഴീക്കല്‍ ബീച്ചില്‍ എത്തിച്ചേര്‍ന്നു . സഞ്ചാരികളുടെ തിരക്കേറിയ സന്ദര്‍ശനമാണ് ഇപ്പോള്‍ ബീച്ചില്‍ കാണാന്‍ സാധ്യമാക്കുന്നത് . സമുദ്രത്തിന് കുറുകെ ഗതാഗതത്തിനായി നിര്‍മ്മിക്കുന്ന പാലം , നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ബഹു ദൂരം പിന്നിട്ടിരിക്കുന്നു. എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ഒന്ന് അഴീക്കല്‍ ബീച്ചിന്റെ കടല്‍ ഭിത്തികളാണ് . ദൂരെ ആഴ കടലില്‍ നിന്നും മത്സൃ ബന്ധന ബോട്ടുകള്‍ മീനുകളുമായി പോക്കുന്ന ദ്യശ്യ മനോഹാരിതയും , കടല്‍ കാറ്റിന്റെ തണുത്ത ചില സമയങ്ങളിലെ വീശലും തലോടലുകളും ഏതൊരു സഞ്ചാരിയേയും അഴീക്കല്‍ ബീച്ച് വശീകരിക്കുന്നുമുണ്ട് . അതു പോലെ തന്നെയാണ് ഇവിടെ നിന്ന് കണ്ണോടിച്ചാല്‍ കാണുന്ന എല്ലാ കാഴ്ചകളും ആരുടെയും മനസ്സ് കുളിര്‍പ്പിക്കും. വൈകുന്നേരങ്ങളിലെ കാഴ്ചയ്ക്ക് ഭംഗിയേറും. അസ്തമയ സൂര്യന്റെ നിറഭംഗി. പുലിമുട്ടുകള്‍ക്കിടയിലൂടെ കടലില്‍ നിന്ന് നിരയായി പ്രവേശിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ എല്ലാം പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. പാറ കൂട്ടങ്ങളില്‍ തട്ടി ചന്നം ചിന്നം ചിതറുന്ന തിരമാലകള്‍ ഓരോ തവണയും ഓരോ കഥകള്‍ പറയാറുണ്ട് .

ശ്രദ്ധയോടെ നമ്മള്‍ കാതുകള്‍ കൂര്‍പ്പിച്ചിരുന്നാല്‍ അത് അറിയാന്‍ സാധ്യമാക്കും . കടലമ്മയുടെ തീരാത്ത കഥ അതെ കഥയ്ക്കുള്ളിലെ കഥ . അവധിക്കാലമായതിനാല്‍ ബീച്ചില്‍ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വര്‍ണ്ണാനാതീതമായ പ്രകൃതി ഭംഗി ആസ്വദിക്കുകയാണ് .കുതിര സവാരിയും , പട്ടം പറത്തലും തകതിമിര്‍തിയായി ബീച്ചില്‍ അരങ്ങേറുമ്പോള്‍ , പെട്ടന്നാണ് ആ മൂന്ന് വയസ്സുകാരിയെ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് . ഐസ് ക്രീം നുണഞ്ഞ് ആ കുരുന്ന് കുറുമ്പിയുടെ സന്തോഷ നിമിഷങ്ങള്‍ കണ്ട് നില്‍ക്കാന്‍ എന്ത് രസമായിരുന്നു എന്നോ . ബീച്ചില്‍ ഇപ്പോള്‍ ആകെ ബഹളം കൊണ്ട് നിറഞ്ഞിരിക്കുന്ന സമയം അസ്തമന സൂര്യനെ ക്യാമറ കണ്ണുകളില്‍ പകര്‍ത്താന്‍ ശംഭു നിന്ന സമയം , അവന്റെ കൈ കുമ്പിളിലേക്ക് ഞാന്‍ ആയിരം സൂര്യന്റെ താപമുള്ള ഓര്‍മ്മകളിലേക്ക് പോയ സമയവും, നിമിഷവും . കടല്‍ തിരമാലകള്‍ എന്നിലേക്ക് വന്ന് ആഞ്ഞ് അടിച്ച സമയം ചില ഓര്‍മ്മപ്പെടത്തലുകളിലേക്ക് എന്നെ കൊണ്ടു പോയി അമ്മ ഇല്ലാത്ത എനിക്ക് കടലമ്മ നല്കിയ സ്‌നേഹവും , പൊന്‍ മുത്തവും കടലമ്മയുടെ മകന്‍ ആക്കാന്‍ കഴിഞ്ഞ ഭാഗ്യം എനിക്ക് മറക്കാന്‍ കഴിയുന്നില്ല. അസ്തമന സൂര്യന്‍ മാനത്ത് ചെങ്കല്ല് വിതറി പക്ഷികള്‍ ചേക്കേറിയ ചില്ലകള്‍ ശൂന്യത വരിച്ചു.

ഓരോ ചെറിയ കാറ്റിലും തിരമാലകളുടെ ചെറിയ ഓളങ്ങളിലും സൂര്യന്‍ നിറം നല്‍കി. ജീവിത വീഥിയിലെ അനുഭവങ്ങളുമായി ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍ വാരിക്കൂട്ടി അസ്തമിക്കുന്നു. വീണ്ടും പ്രതീക്ഷയുടെ സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറി നിദ്ര മാടിവിളിക്കുന്നു വീണ്ടുമൊരു സൂര്യോദയം നാളെയുടെ പ്രതീക്ഷയിലേക്ക് . വീണ്ടും സഞ്ചാരിയുടെ മറ്റൊരു യാത്രയുടെ കാല്‍വെപ്പിനായി.

COMMENTS

WORDPRESS: 0
DISQUS: 0