ജോലി, വീട്, ടെൻഷൻ, ജീവിതം ആവർത്തന വിരസമാകുമ്പോൾ ഒരു ട്രിപ്പ് പോകാൻ ആരാണ് കൊതിക്കാത്തത് ? വരൂ പോകാം.
അഖിൽ സുരേന്ദ്രൻ അഞ്ചൽ
കൊല്ലം സഞ്ചാരി യൂണിറ്റിനൊപ്പം വീണ്ടും യാത്രികൻ ഒരു യാത്രയിൽ കായക്കിങ് യാത്ര വേളയിൽ , ഹ്യദയസ്പർശമായ യാത്രയുടെ നിമിഷങ്ങളിൽ എന്റെ സഞ്ചാരി സ്നേഹിതരെ എല്ലാ യാത്രികരുടെയും മനസ്സിൽ ഒളിച്ചിരിക്കുന്ന ഒരു ആഗ്രഹം ആണ് ഇളം കാറ്റിനെ തഴുകി ചെറു തോണിയിൽ ഇരുന്ന് കൊല്ലം ടൗണിന്റെ ദൃശ്യ ഭംഗി നുകർന്ന് അഷ്ടമുടി കായലോളങ്ങളെ തഴുകി പ്രകൃതിയുടെ ഒരു ദൃശ്യ മനോഹരമായ യാത്ര ആരാണ് ആഗ്രഹിക്കിക്കാത്തത്, ആർക്കാണ് ഇഷ്ടമല്ലാത്തത് ?
മണ്ണിലെ ജന്മം പൊൻ ചിറകേറി മെയ് 12 തീയതി മാതൃ ദിനത്തിൽ ഞാൻ കയാക്കിങ് കൊണ്ട് ഇന്ദ്ര ജാലം സൃഷ്ടിക്കാനും , കൊല്ലം സഞ്ചാരി യുണിറ്റിലെ പുതിയ പഴയ മുഖങ്ങൾക്കൊപ്പം സഞ്ചാരിയുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പങ്ക് വെച്ചതും എന്റെ പ്രിയപ്പെട്ടവരിലേക്ക് . പ്രിയ സുഹൃത്ത് ഹരിക്കുട്ടനൊപ്പം രാവിലെ കൊല്ലത്ത് ആശ്രമം അഡ്വഞ്ചർ പാർക്കിൽ എത്തിച്ചേർന്നു അല്പം വൈകിയിരുന്നു മീറ്റ് അപ്പ്.
നമ്മുടെ സഞ്ചാരി സുഹൃത്തുക്കൾ പലരും അഷ്ടമുടി കായലോളങ്ങളിൽ കയാക്കിങ് നടത്തുന്ന ദൃശ്യ മനോഹരമായ കാഴ്ച എന്നെ അത്ഭുതപ്പെടുത്തി തുഴയെറിഞ്ഞ് കായലിലൂടെ അവരോടൊപ്പം കുതിച്ച് ഉയരാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ട നിമിഷവും , സമയവും പിന്നെ ഈ പാട്ടും ഹൃദയത്തിൽ കേറി കൂടി വെണ്ണിലാ ചന്ദന കിണ്ണം അപ്പോൾ നിങ്ങൾക്ക് തോന്നും പുന്നമട കായലിൽ അല്ല ഞാൻ അഷ്ടമുടി കായലിൽ അല്ലേ എന്ന് . കുഞ്ഞിളം കൈയ്യിൽ വെള്ളം കോരിയെടുത്തും .
സഹയാത്രിക അസ്ബറ ഉമ്മച്ചിയോടൊപ്പം കയാക്കിങ് ആരംഭിച്ചു . പെട്ടന്നാണ് അത്ഭുതപ്പെടുത്തിയ ഒരു രംഗം കണ്ടത് കയാക്കിങ് കഴിഞ്ഞ് വന്ന രണ്ട് പേർ ഞാൻ കാണണം എന്ന് ആഗ്രഹിച്ച രണ്ട് പേരെ യാത്രിക ഗീതു മോഹൻദാസ് ചേച്ചിയെയും ആദിഷ് ചേട്ടനെയും കാണാൻ കഴിഞ്ഞു . ഗീതു ചേച്ചി ആണ് ഫോട്ടം പിടിച്ചത് . അത് നിങ്ങൾക്ക് അറിയാമല്ലോ യാത്രയ്ക്ക് മുന്നേ ഫോട്ടം പിടിത്തക്കാരനാണല്ലോ ഞാൻ . കയാക്കിങ് യാത്രയുടെ ജലപാതയിലൂടെയുള്ള കയാക്കിങ് ആസ്വദിക്കുന്നതിനു പുറമേ രണ്ടു ലക്ഷ്യങ്ങൾ കൂടി ഞങ്ങളുടെ യാത്രയ്ക്ക് ഉണ്ടായിരുന്നു.
അനുദിനം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കായലുകളെയും നദികളെയും സംരക്ഷിക്കണമെന്ന് കുട്ടികളെയും പൊതുജനങ്ങളെയും , ബോധവൽക്കരിക്കുക. പിന്നെ, പഴയ തലമുറയിലെ അവശേഷിക്കുന്ന കടത്തുകാരെ ആദരിക്കുക. ഉമ്മച്ചിയെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല ഒരു പകൽ കൊണ്ട് ഞാൻ ഉമ്മ അറിഞ്ഞു , ആ മാതൃ സ്നേഹം ആവോളം നുകർന്നു . കയാക്കിങ് തോണിയുടെ മുന്നിലിരുന്ന് കായലോളങ്ങളിലൂടെ യാത്ര ….. ഉമ്മ ഇതിന് മുൻമ്പ് കയാക്കിങ് ചെയ്തിട്ടുണ്ട് . കയാക്കിങിന്റെ എ , ബി , സി , ഡി , അറിയില്ല എനിക്ക് . ഉമ്മച്ചി യാത്രയുടെ വിശേഷങ്ങൾ പങ്ക് വെച്ച് ഞങ്ങൾ മുന്നോട്ട് തുഴയെറിഞ്ഞു . ലെഫ്റ്റ് , റൈറ്റ് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് കളിയോടം മെലേ തുഴയാം ….
പരിശുദ്ധ റമ്ദാൻ ദിവസമായത്തിനാൽ നോമ്പ് ആയിരുന്നു ഉമ്മച്ചി . പക്ഷേ ആ മുഖത്തെ നിറ പുഞ്ചിരി എൻ തുഴ താളമായി മാറി . ഒരുപാട് മീൻപിടിത്തക്കാർ കായലിൽ ഉണ്ടായിരുന്നു. അവരോടൊക്കെ കുശലം പറഞ്ഞും ഫോട്ടോകളെടുത്തുമായിരുന്നു യാത്ര. ഒരുപാട് പക്ഷികൾ കൂട്ടമായി പറക്കുന്നു. കഠിനമായ ചൂടിലും ഇളം കാറ്റ് വീശി കൊണ്ടേയിരുന്നു . ജല ബോട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും യാത്രകൾ നടത്തി കൊണ്ടെയിരിക്കുന്നു . ബാക്കിയുള്ള യാത്രികരുടെ ഉല്ലാസവും ആനന്ദവും കൊണ്ട് അഷ്ടമുടി കായലിലെ ചെറു ഓളങ്ങൾക്ക് പോലും അസൂയ തോന്നിയിട്ടുണ്ടാവാം .
അഷ്ടമുടി കായലിൽ ഏഴ് വർണ്ണകൾ വാരി വിതറി കൊല്ലം സഞ്ചാരിയുടെ യാത്രികർ ഓരോത്തരും അവരുടെ അനുഭ സമ്പത്ത് കയാക്കിങിന് ശേഷം പങ്ക് വെച്ചപ്പോൾ അതിലേറെ സന്തോഷവും . ഈ യാത്ര ജീവിതം എത്ര അഴകാർന്നതാണ് . ഇനിയും പുതിയ യാത്രകൾക്കായി കൊല്ലം സഞ്ചാരിക്കൊപ്പം ഒരു കുഞ്ഞി പൂമ്പാറ്റയായി പറന്ന് ഉയരെ . നമ്മൾ കാണുന്ന കാഴ്ചകളിലൂടെ , നമ്മൾ കേൾക്കുന്ന ശബ്ദങ്ങളിലൂടെ സഞ്ചാരി യാത്ര ചെയ്യുമ്പോൾ കിട്ടുന്ന സമ്പത്താണ് ഓരോ യാത്രകളുടെയും എന്റെ പ്രതിഫലം . പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ഉള്ള യാത്രകളോടാണ് ഏറെ ഇഷ്ടം .നിങ്ങളുടെ സ്വന്തം സഞ്ചാരി യാത്രകൾ തുടരട്ടെ .
COMMENTS