ചിത്രങ്ങള്‍ : മുഹ്‌സിന്‍ പള്ളിക്കല്‍
ഷാര്‍ജ ഖോര്‍ഫക്കാന്‍ റോഡ്.. 5 ടണലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ പുതിയ റോഡ് ഇപ്പോള്‍ അടുത്താണ് തുറന്നത്. ഷാര്‍ജയില്‍ നിന്നും ഖോര്‍ഫക്കാനിലേക്ക് ഫുജൈറ വഴി രണ്ട് മണിക്കൂറിനടുത്ത് സമയമെടുത്തു വന്നിരുന്ന സ്ഥാനത്ത് ഇതിലൂടെ ഒരു മണിക്കൂറിനുള്ളില്‍ എത്താം.
സമയം മാത്രമല്ല ഈ റോഡിന്റെ പ്രത്യേകത.. തിരക്കൊഴിഞ്ഞ പുതിയ റോഡ് കടന്നുപോകുന്നത് അഞ്ച് വലിയ തുരങ്കങ്ങള്‍ക്കിടയിലൂടെയും മനോഹരമായ സ്ഥലങ്ങളിലൂടെയുമാണ്. ഹജര്‍ മലനിരകള്‍ തുരന്നുണ്ടാക്കിയ 89 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കമായ #നിദ്ര_ടണല്‍ ഉള്ളത് ഉള്ളത്. നിദ്ര തുരങ്കത്തില്‍ ദൂരം 2.7 കിലോമീറ്റര്‍ ആണ് . കൂടാതെ അല്‍ സഖാബ് ( 1.3 KM ) , അല്‍ റൂഗ് ( 1.3 KM ) , അല്‍ ഗസ്സര്‍ ( 900 M ) , അല്‍ സഹാ ( 300 M ) എന്നിവയാണ് മറ്റു തുരങ്കങ്ങള്‍.
തുരങ്കങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയും ഹജര്‍ മലനിരകള്‍ക്കിടയിലൂടെയുള്ള യാത്രയിലെ മനോഹര കാഴ്ചകളും ഈ വഴിയെ കൂടുതല്‍ മനോഹരമാക്കുന്നു. ഇതുവഴി പോകുമ്പോള്‍ ഖോര്‍ഫക്കാന്‍ എത്തുന്നതിന് കുറച്ചു മുമ്പാണ് അല്‍ റാഫിസ ഡാം ഉള്ളത്. വളരെ മനോഹരമായി അലങ്കരിച്ച വിശ്രമ സ്ഥലമാണ് ഇവിടം.. വളരെ വിശാലമായ ഇരിപ്പിട സൗകര്യങ്ങളും , കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്കും , റസ്റ്റോറന്റും , പള്ളിയും എല്ലാം അടങ്ങിയ ഇവിടം പ്രവേശന സൗജന്യമാണ്.
കയാക്കിങ് സൗകര്യമുള്ള ഇവിടെ 30 മിനിറ്റ് കയാക്കിങ് 30 / 45 AED ആണ് ചിലവ്. ഡാമിന്റെ പിറകിലൂടെ നീണ്ടുപോകുന്ന വലിയ നടപ്പാതയും , സൂര്യാസ്തമയവും പിന്നെ ഡാമിലെ ‘ വ്യത്യസ്തരായ ആളുകളെയും ‘ കണ്ടു ഒരുപാട് നേരം അവിടെ ചിലവഴിച്ച് ശേഷം സ്‌നൂപ്പി ഐലന്‍ഡ്‌ലേക്ക്. ഖോര്‍ഫക്കാന്‍ പട്ടണവും കഴിഞ്ഞ് കഴിഞ്ഞ യാത്രാ വിവരണത്തിലെ നായകന്‍ Siyadh Shahul Hameed ഇക്കാനെയും കണ്ട് snoopy_island എത്തുമ്പോള്‍ സമയം എട്ടു മണി കഴിഞ്ഞിരുന്നു.. നിലാവിന്റെ അരണ്ടവെളിച്ചത്തില്‍ ചെറിയ മൊട്ടുപോലെ സ്‌നൂപ്പി ഐലന്‍ഡും ബീച്ചില്‍ കടലിനെ തഴുകി വരുന്ന കാറ്റില്‍ ആടിയുലയുന്ന ടെന്റുകളും കുറച്ചുനേരത്തേക്ക് നോക്കിയിരുന്ന് തിരിച്ചു റൂമിലേക്ക്…
COMMENTS