ചില യാത്രകൾ എപ്പഴും വളരെ ആകസ്മികമായി സംഭവിക്കുന്നവയാണ്… മുൻകൂട്ടി നിർവചിക്കാൻ കഴിയാത്ത മുന്നൊരുക്കങ്ങൾ ചെയ്യപ്പെടാത്തവയും…അങ്ങനെയുള്ള യാത്രകൾ ഒരു പറ്റം സുഹൃത്തുക്കൾക്കൊപ്പം ആണെങ്കിൽ സംഗതി ഉഷാർ തന്നെ….
കൊല്ലം സഞ്ചാരി തന്നെ ഇപ്രാവശ്യവും… ഇപ്പോ ഓന്റെ കൂടെ കൂടിയേക്കുവാ… മറ്റൊന്നുമല്ല കിടു പിള്ളേർസ് അല്ലേ എല്ലാം… എല്ലാം ഒന്നിനൊന്നു മെച്ചം…പയലുകളെല്ലാം പൊളിക്കുന്ന കാരണം ചെല്ലക്കിളികൾ കൂടെ കൂടിട്ടുണ്ട്….വ്ലോഗെർ എന്നൊക്കെ ചിലർ പറഞ്ഞു വന്നെങ്കിലും കൂടെ കൂടി ചങ്കായി തിരിച്ചു പോയത് വേറെയും…
സമ്മർ ക്യാമ്പ് ആണ് ലക്ഷ്യം… ഈ ചൂടത്തു അല്പം തണുപ്പ് എവിടുന്നു കിട്ടും എന്നു പലർക്കും ആകാംഷ… സമ്മർ ല് എന്ത് തണുപ്പെന്നരീതിയിൽ ചിലർ… തെറ്റിയില്ല തണുപ്പ് തേടണമെങ്കിൽ അല്പം ദൂരം സഞ്ചരിക്കണം…. സഞ്ചാരം നമ്മുക്ക് പുത്തരിയല്ലല്ലോ…
അങ്ങനെ ഏപ്രിൽ 27 ന് എല്ലാരും പത്തനംതിട്ട ജില്ലയിലെ പ്രധാന ഭാഗമായ അടൂരിൽ പുലർച്ചെ ഒത്തുകൂടി… 7 മണിക്ക് അടൂരിൽ നിന്നെ വിടണം എന്ന രീതിയിൽ ആയിരുന്നു…. അതു പിന്നെ എട്ടരയോടെ തീരുമാനത്തിൽ ആക്കി…. പയ്യൻസ് മിക്കവാറും എല്ലാരും ബൈക്ക് ൽ തന്നെ…. റൈഡേഴ്‌സ് ചങ്കുകൾക്കു ബൈക്ക് ഇല്ലാതെന്താഘോഷം..പിന്നെ വേറെയും
ഷണ്മുഖവിലാസം….. അതെ കേട്ടിട്ടില്ല അല്ലേ… ഗൂഗിൾ പോലും ചതിക്കും….മൂന്നാർ ചിന്നക്കനാൽ സൂര്യനെല്ലി ഭാഗത്താണ്…ഇപ്പറഞ്ഞ സ്ഥലം…അങ്ങനെ തണുപ്പ് തേടിയുള്ള യാത്രയിൽ വണ്ടി നേരെ മുണ്ടക്കയം കുട്ടിക്കാനം കട്ടപ്പന റോഡ് പിടിച്ചു… പോകുന്നവഴികളെ മനോഹരമാക്കിത്തീർക്കേണ്ടത് ഓരോ സഞ്ചാരിയുടെയും ഗുണങ്ങളിൽ പെട്ടവയാണ്… അങ്ങനെ ആദ്യ ഡെസ്റ്റിനേഷൻ അയ്യപ്പൻ കോവിൽ തൂക്കുപാലം…. പല തൂക്കുപാലങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഓരോന്നും അതിന്റെ പണിത്തരത്തിലും കാഴ്ചകളിലും വ്യത്യസ്തമാണ്… ശെരിക്കും ഈ പാലവും അങ്ങനെ തന്നെ… പെരിയാറിനു കുറുകെയുള്ള ഈ പാലം കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ്, 2010 ൽ ആണ് ഇതു പണിപൂർത്തീകരിച്ചതു.. അടുത്തായി പുരാതനമായ ഏകദേശം 1500 വർഷം പഴക്കമുള്ള അയ്യപ്പൻ ക്ഷേത്രം ഉണ്ട്… അതുകൊണ്ടാവാം ഈ സ്ഥലം അയ്യപ്പൻകോവിൽ എന്നു അറിയപ്പെടുന്നതും…
അങ്ങനെ അവിടെകറങ്ങി പടം പിടുത്തം… അതിനുമാത്രം ഒരു പഞ്ഞോമില്ല… ബ്ലോഗർ എവിടെ…. ക്യാം ഓൺ സ്റ്റേജ്….Anupriya Raj കൂടെ കുറച്ചു വ്ലോഗും കുത്തിക്കേറ്റിയട്ട് വണ്ടി നേരെ അഞ്ചുരുളി ട്ടണ്ണൽ ലക്ഷ്യമാക്കി നീങ്ങി… ഇടുക്കി ജില്ലയിലെ മറ്റൊരു അത്ഭുതം എന്നുവേണെൽ പറയാം…. എന്തെന്നാൽ 1974 കാലത്തു ഒറ്റപ്പാറയിൽ 5.5 കിലോമീറ്റർ നീളത്തിൽ 24 അടി വ്യാസത്തിൽ മനുഷ്യനിർമ്മിതിയാണിത്… ഇരട്ടയാറിനെയും അഞ്ചുരുളിയെയും ബന്ധിപ്പിക്കുന്നതാണ് ഈ ട്ടണ്ണൽ.. എന്തായാലും സംഭവം കിടു… അകത്തോട്ടു കുറച്ചു കയറിയപ്പോൾ മനസ്സിലായി പന്തികേടാണെന്നു…. പിന്നെ പോയില്ല… വെള്ളം കുറവായതിനാൽ ആണ് ഇത്രെയെങ്കിലും കയറാൻ പറ്റിയത് അല്ലേൽ സീൻ മാറിയേനെ… ഇടയ്ക്കു ചെങ്ങായി Abhi Ram വെള്ളത്തിൽ ഡൈവ് ചെയ്യുന്നതായി കണ്ടു.. മൂപ്പര് കാലുവഴുതി വീണതാണ്… പക്ഷെ ഡൈവിങ് ആണെന്നാ പറച്ചിൽ…..
വിശപ്പിന്റെ വിളികൾ അലമുറയിടുന്നകാരണം മുന്നോട്ടുള്ള പോക്കിൽ പന്തികേടാണെന്നു മനസ്സിലാക്കിതുടങ്ങിയപ്പോൾ ദാ കാണുന്നു.. ഇരുപതേക്കർ ഫുഡ് ഷോപ്പ് കൂട്ടത്തിൽ കള്ള് എന്നു ബോർഡും മനസ്സിൽ ഒന്നല്ല മൂന്ന് ലഡ്ഡു ഒന്നിച്ചുപൊട്ടി…ഉടനെ കുട്ടനാട് ഷാപ്പിനെ ഒന്നു സ്മരിച്ചു….അറഞ്ചം പുറഞ്ചം കഴിച്ചു തള്ളി…കുട്ടനാടിന്റെ ഏഴയലത്തു വരില്ല… എന്നാലും വിശപ്പുണ്ടാരുന്ന സമയമായതിനാൽ ഒന്നും നോക്കിയില്ല…. പക്ഷെ ഒന്നു നോക്കി കണ്ണുതള്ളി ദാ ഇങ്ങനെ…. റേറ്റ് കണ്ടിട്ട്… എന്നാ ചേട്ടാ ലോകത്തില്ലാത്ത വിലയാണല്ലോ….. കൂട്ടത്തിൽ ഒരുത്തൻ എന്തോന്നടെ സ്വർണം കൊണ്ടാണോടെ കറി ഉണ്ടാക്കുന്നത് എന്നും…. ഉള്ള കാശു നുള്ളിപ്പെറുക്കിക്കൊടുത്തിട്ടു സ്ഥലം കാലിയാക്കി .നേരെ പൂപ്പാറ ലക്ഷ്യമാക്കി വണ്ടി നീങ്ങി…. ഇടയ്ക്കു ചതുരങ്കപ്പാറ ലിസ്റ്റിൽ ഉണ്ടെങ്കിലും സമയം നമ്മുക്ക് വേണ്ടി നിന്നുതന്നില്ല… റൂട്ടൊക്കെ ചെറിയ രീതിയിൽ കുണ്ടും കുഴികളുമല്ലേ… നുമ്മ റോഡ് അല്ലേ
പൂപ്പാറയിൽ നിന്നും വലതുതിരിഞ്ഞാണ് പോകേണ്ടത്, റോഡിന്റെ അവസ്ഥ കാരണം റൂട്ട് ചിന്നക്കനാൽ വഴി ഒന്നു മാറ്റിപിടിച്ചു… ഇത്തിരി ദൂരം കൂടുതൽ മാത്രമല്ല റോഡ് പണി നടക്കുകയാണ്…പണി കഴിഞ്ഞാൽ പൊളിക്കും അമ്മാതിരി പണികൾ ആണെന്ന് മനസ്സിലാകും.
അങ്ങനെ കുന്നും മലയും താണ്ടി ഒരു 7 മണിയായപ്പോൾ ഷണ്മുഖവിലാസം ക്യാമ്പ് സൈറ്റ് എത്തി….നമ്മൾ ഉദ്ദേശിച്ചതിനേക്കാൾ നല്ല തണുപ്പ്…. തണുപ്പത്തു കുളിയൊക്കെ പതിവില്ലാത്തതാണ്…. പിന്നെ ലോങ്ങ് യാത്രകാരണം എല്ലാരും കുളിക്കാൻ നിര്ബന്ധിതരായി… കുളിക്കാത്തവരും ഉണ്ട് കേട്ടോ….
പിന്നെഫ്രണ്ട്ഷിപ്പ് ആയി എല്ലാരും സൊറപറച്ചിൽ തള്ളൽ എന്നുവേണ്ട…. പിന്നെ പറയേണ്ടല്ലോ…..തള്ളിയങ്ങു മറിക്കുവല്ലേ…. ഇതെല്ലാം കേട്ടോണ്ട് കിളി പോയിരിക്കുന്ന ചെല്ലക്കിളികളുടെ മുഖഭാവം കണ്ടാൽ പെറ്റതള്ള കണ്ടാൽ സഹിക്കുകേല…. അമ്മാതിരി കിളിയല്ലേ പറക്കുന്നേ… എല്ലാരും അവരെ കൊണ്ട് പറ്റുന്ന രീതിയിൽ ഇൻട്രോ നടത്തി..
ശേഷം അധിസാഹസികമായ പോരാട്ടത്തിൽ തന്നെ…. ചപ്പാത്തി, ഇടിയപ്പം, ചിക്കൻ.. പിന്നെ പറയണോ… മൊത്തത്തിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു….
അങ്ങനെ ഇരുന്നപ്പോൾ തമിഴ് അണ്ണന്മാർ ജീപ്പുമായി വന്നു… രാത്രിയില്‍ ആനയിറങ്ങൽ ഡാം സൈഡ് ൽ പോയാൽ ആനയെ കാണാൻ പറ്റുമെന്നു… മുന്നേ അണ്ണന്മാരോടൊന്നു പറഞ്ഞിരുന്നു, അതുകണക്കാക്കി വന്നതാണ്… പോയാൽ കിടുവല്ലേ എന്നൊരു തോന്നലും…. പിന്നെ അതിന്റെ കൂടെ BBQ സ്പെഷ്യലും ആയാൽ പൊളിക്കും കൂടെ campfire ഉം… ആരെ വാ…. എവിടെ കിട്ടുമെടാ ഇതേപോലൊരു ഫീൽ…തീർന്നില്ല Anand K Chandran ബ്രോയുടെ കിടുക്കാച്ചി പാട്ടുകളും… എല്ലാം നടന്നു പക്ഷെ ആന മാത്രം വന്നില്ലാ…ഇനി ഞങ്ങളെ കണ്ടിട്ടാണോ… അതോ തമിഴ് അണ്ണൻമാർ തള്ളിയതാണോ ഒന്നുമേ പുരിയേല…. നിരാശയോടെ ക്യാമ്പ് സെറ്റിലേക്ക്….മണി 2…കർത്താവെ ഉറങ്ങണ്ടേ…. വീട്ടിൽ മട മടാന് കൂർക്കം വലിച്ചുറങ്ങേണ്ട സമയം എല്ലാരും ഓരോ ടെന്റിലേക്ക്
കയറി…വലിയ tend ൽ രണ്ടും മൂന്നുപേരുമായി അഡ്ജസ്റ്മെന്റ് ഉം നടത്തി…ഇടയ്ക്കു Syam Sankar ബ്രോ വന്നു ഒരുഅഡ്ജസ്റ്റ് മെന്റ്നടക്കുമോ..?? … ഞാനാരാ മൊതല് വിടർന്നു പന്തലിച്ചു ഒറ്റക്കിടപ്പിൽ ഇവിടെ സ്ഥലമില്ല ബ്രോ…. നിരാശനായി പുള്ളി പിൻവാങ്ങി…. tend stay ആദ്യമായിട്ടാ.. നല്ല തണുപ്പും ഉണ്ട്…കൊള്ളാം… സൂപ്പർ….
പിറ്റേദിവസം ഇത്തിരി നേരത്തെ എല്ലാരും എണീറ്റു കാരണം മറ്റൊന്നുമല്ല…പല tend കളിൽ നിന്നുമുള്ള കൂർക്കം വലിയുടെ അവസ്ഥ ഭയാനകരമായിരുന്നു… ശെരിക്കും ഞെട്ടിയത് പെൺകൊടികൾ കിടന്നിരുന്ന tend ൽ നിന്നും ഉയർന്ന ഘോര ശബ്ദം തന്നെ….പിന്നെ ചെക്കന്മാർ നല്ല ഉഷാറിൽ രാവിലെ കട്ടനടിച്ചിട്ടു ഉദയസൂര്യനെ ഫ്രെമിൽ ആക്കുവാൻ ഉള്ള തിടുക്കം…. ഹാ ബെസ്റ്റ്….😃😃 കൊല്ലം സഞ്ചാരിക്ക് പുള്ളി പണ്ടേ പണികൊടുത്ത ശീലമേ ഉള്ളൂ… പതിവിടെയും തെറ്റിച്ചില്ല… സൂര്യൻ വന്നില്ല റൂട്ട് മാറിപ്പോയി . എല്ലാരും റെഡി ആയി ഓരോ കട്ടനും വിട്ട് പാപ്പാത്തി ചോല മല ലക്ഷ്യമാക്കി ട്രെക്കിങ്ങ്…. ഈ പാപ്പാത്തിചോല നിങ്ങൾക്ക് അറിയുമോ…. നുമ്മ സർക്കാരിന്റെ prestige issue തന്നെയായിരുന്നു ഒരു സമയം… ആ വിവാദ സ്ഥലം തന്നെ നുമ്മ ലക്ഷ്യം…..അങ്ങനെ ട്രെക്കിങ്ങ് ആരംഭിച്ചു…. “ഏലക്കാടുകളും തേയിലത്തോട്ടങ്ങളെയും പിന്നിലാക്കി മലമടക്കുകൾ കീഴടക്കി ഞങ്ങളിതാ നിന്നെയും തേടി നിന്നരികിലേക്കു…. അല്ലയോ ഇടുക്കി നീ എത്ര സുന്ദരി.. നാൾക്കുനാൾ എന്തെ നിനക്കിത്ര തിളക്കം….”.
ഇത്തിരി കടുത്തിട്ടാണെങ്കിലും ഒടുവിൽ മുകളെത്തപ്പെട്ടു…. ഏകദേശം മുപ്പതോളം സുഹൃത്തുക്കൾ ഉള്ള ഒരു ടീം ആരുന്നു …. ട്രെക്കിങ്ങ് ൽ പലരും പലവഴിക്കായി പോയെങ്കിലും ഒരിടത്തുതന്നെ എത്തിപ്പെട്ടു… അങ്ങനെ പാപ്പാത്തിത്തിചോലയുടെ നെറുകയിൽ മേഘങ്ങളേ തലോടി….. ചുമ്മാ തള്ള്… ഈ ഒണക്കത്താ മേഘങ്ങൾ….. ആഹ്…. അങ്ങനെ തലോടി….അവിടെ കുറേനേരം പാട്ടും, ആഘോഷമാക്കി കൂടി….മണിക്കൂറുകൾക്കൊടുവിൽ തിരികെ മലയിറക്കം…ഇറങ്ങിയത് വേറെ വഴിയിൽക്കൂടെ…. ഇറക്കം അത്ര സുഖമുള്ള ഏർപ്പാടല്ല…..സ്ലിപ് ആവാതെ നോക്കിയില്ലെങ്കിൽ പണിപാളും…. കുത്തനെയുള്ള ഇറക്കം ആണേ…. പിന്നെ നടന്നു നടന്നു ഒരു കണക്കിൽ ക്യാമ്പ് സൈറ്റ് ൽ എത്തിപ്പെട്ടു…. രാവിലത്തെ പ്രാതൽ ഉച്ചക്കായാൽ കുഴപ്പമുണ്ടോ…..എങ്കിലും വേണ്ടിയില്ല…ഇഡലി സാമ്പാർ ചമ്മന്തി ഒരുപിടി അല്ല പിന്നെ….
ഏകദേശം 3മണിയോടെ സൂര്യനെല്ലി യോട് വിടപറഞ്ഞു ഇറങ്ങുമ്പോൾ വന്നവഴി തിരികെ പോകുവാൻ പലർക്കും താല്പര്യമില്ലായ്മ…. എങ്കിൽ ബോഡിമേഡ് വഴി തമിഴന്റെ മണ്ണിൽ കാൽചവുട്ടി മുന്തിരിവള്ളികൾക്കിടയിലൂടെ നടന്നു കമ്പം വഴി കുമളി ടച്ച് ചെയ്തുപോകാമെന്നായി തീരുമാനം….. എന്നാപ്പിന്നെ അങ്ങനെ ആവട്ടെ എല്ലാവരും….ബോഡിമേഡ് ചുരമെല്ലാം താണ്ടി ബോഡിനായ്ക്കന്നൂർ വഴി കമ്പം എത്തിയപ്പോൾ ഇഡ്ലിയുടെ പവർ കുറഞ്ഞെന്നു മനസ്സിലായി…പെട്ടന്ന് തന്നെ അടുത്തുള്ള ഹോട്ടലിൽ വണ്ടി നിർത്തി… നുമ്മ Shibu Muhammadali ബ്രോ ഉള്ളത്കൊണ്ട് ഈ ഹോട്ടൽ ആണ് ഇവിടത്തെ പോപ്പുലർ എന്നു ബോധ്യമായി…. ഓന് കമ്പത്തൊക്കെ നല്ല പിടിയല്ലേ….. അങ്ങനെ ആ ഭാഗം അങ്ങ് തീർത്തിട്ട് മുന്തിരിത്തോട്ടത്തിൽ കയറി കുറച്ചു ഫ്രെയിം വർക്ക്….. നേരം ഇരുട്ടായതോണ്ട് ഇനി വീട് പിടിക്കുന്നതാവും ഉചിതം എന്ന തീരുമാനത്തിൽ തമിഴ്‌നാടിനോട് വിടപറഞ്ഞു കുമളി, കുട്ടിക്കാനം വഴി…എവിടെ തുടങ്ങിയോ അവിടെ….അടൂരിൽ വന്നു ജോയിൻ ചെയ്തു…. കൂടെ ഉണ്ടായിരുന്നവരെ എല്ലാം യാത്രയാക്കി…. എല്ലാപ്രാവശ്യത്തെയും പോലെ തന്നെ…. വിട്ടുപിരിയുമ്പോൾ ഉള്ള സങ്കടങ്ങൾ….അതെപ്പോഴത്തെയും പോലെ ഇപ്പോഴും…. മറക്കാനാവാത്ത ഒരുപിടി യാത്രനുഭവങ്ങളും പേറി….. മനസ്സില്ലാമനസ്സോടെ ഞാനും ചങ്ക് ഷിബു മച്ചാനും വീട്ടിലേക്കു…..
COMMENTS