ആണിന്റെയും പെണ്ണിന്റെയുമല്ല; ഇത് കഴിവിന്റെ ലോകമാണ്

ആണിന്റെയും പെണ്ണിന്റെയുമല്ല; ഇത് കഴിവിന്റെ ലോകമാണ്

ഓരോ ചിത്രം കഴിയുന്തോറും കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് പകർന്നാട്ടം നടത്തി നമ്മെ വിസ്മയിപ്പിക്കുന്ന ജയസൂര്യ എന്ന വേർസറ്റൈൽ ആക്ടർ…. ചില നോട്ടങ്ങൾ, കണ്ണിറുക്കലുകൾ, വിരലുകളുടെ ചലനങ്ങൾ, നടത്തവും ഓട്ടം തന്നെയും പുരുഷൻ്റെ സ്ത്രീയിലേക്കുള്ള പറിച്ചു നടലായിരുന്നു, ട്രാൻസ്ജെൻഡറായുള്ള ജയസൂര്യയുടെ മാറ്റം…. മേരിക്കുട്ടിയുടെ ആത്മസംഘർഷങ്ങൾ, നിസ്സഹായവസ്ഥ, ആത്മ നിർവൃതിയും നിശ്ചയദാർഢ്യവും, ആത്മവിശ്വാസവും അഹങ്കാരവും എല്ലാം ജയസൂര്യയിൽ ഭദ്രം….

വിനീത് എം ബാലകൃഷ്ണന്‍ എഴുതുന്നു

അത്ഭുതപ്പെടുത്തിയത് നെഗറ്റീവ് റോളിലെത്തിയ ജോജു, കുറെ നാളുകൾക്കു ശേഷം മുഴുനീള കഥാപാത്രമായി ഇന്നസെൻ്റ്, ക്യാടക്ടറിൻ്റെ ഒതുക്കവും മിതത്വവും പാലിച്ച് സുരാജ് വെഞ്ഞാറമ്മൂട്, ബോറടിപ്പിച്ച് അജു വർഗീസും ജുവൽ മേരിയും….

കഥയുടെ ഒഴുക്കും അതിൻ്റെ സഞ്ചാരവും എവിടെച്ചെന്നെത്തുമെന്ന് പ്രേക്ഷകന് ആദ്യമെ മനസ്സിലാക്കി തരുന്ന രീതിയിലാണ് മേരിക്കുട്ടിയെ രഞ്ജിത് ശങ്കർ വികസിപ്പിച്ചത്. ശക്തമായ പ്രമേയത്തിലൂടെ കഥയിൽ ഒരു പുതുമ ജനിപ്പിക്കാൻ ഈ ചിത്രത്തിനു സാധിക്കുന്നു…

ഇതേ കൂട്ടുകെട്ടിലുള്ള സുധീ വാത്മീകം എന്ന മുൻകാല ചിത്രത്തെ എവിടെയൊക്കെയോ ഓർമ്മിപ്പിക്കുന്നു മേരിക്കുട്ടിയും. പക്ഷേ അത്രത്തോളം ഒരു ക്ലാസ്, ഒരു പെർഫക്ഷൻ മേരിക്കുട്ടിയുടെ മേക്കിങ്ങിൽ കണ്ടില്ല എന്നുമാത്രം.എവിടെയൊക്കെയോ പടം ക്ലീഷേ ആയി മാറുന്നു…..

ചിലയിടങ്ങളിൽ പശ്ചാത്തല സംഗീതം ഗംഭീരമെന്നു തോന്നും, ചിലപ്പോൾ അതു മുഷുപ്പിക്കുകയും ചെയ്യുന്നു. ആനന്ദ് മദുസൂദനൻ്റെ സംഗീതവും സന്തോഷ് വർമ്മയുടെ വരികളും ബിജു നാരായണൻ്റെ ശബ്ദവും കൂടിച്ചേരുമ്പോൾ ‘ദൂരെ ദൂരെ …’എന്ന പാട്ട് ഇഷ്ടപ്പെടാതിരിക്കാനാവുന്നില്ല.

മറ്റൊന്നുമല്ല ഭയങ്കരമായ ഒരു പോസിറ്റീവ് എനർജിയാണ് മേരിക്കുട്ടി….

COMMENTS

WORDPRESS: 0
DISQUS: 1