ഭൂമിയിലെ പൂങ്കാവനങ്ങള്‍

ഭൂമിയിലെ പൂങ്കാവനങ്ങള്‍

നീലഗ്രഹമായ ഭൂമിയുടെ മുക്കാൽ ഭാഗവും ജലത്താൽ ആവരണം ചെയ്യപ്പെട്ട് കൊണ്ട് നീലിമയാം ഭൂമി അങ്ങനെ വിശാലമായി കിടക്കുകയല്ലേ !…. എന്നാൽ ഭൂമിയിലെ ജലത്തെ മാറ്റി നിറുത്തി ബാക്കിയുള്ള കര ഭാഗങ്ങളിലെ അത്ഭുതങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?.
പർവ്വതങ്ങളും, നിബിഡവനങ്ങളും, മരുഭൂമിയും സമതലങ്ങളും ഉൾകൊള്ളുന്ന ഭൂമിയുടെ ശിഷ്ട്ട ഭാഗം എത്ര മനോഹരമാണെന്നറിയോ?.

പച്ചപ്പ്‌ നിറഞ്ഞ പർവ്വതങ്ങൾക്കിടയിൽ വസന്തം പൂത്തുലയുന്ന നയന മനോഹര ദൃശ്യങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ടോ? ഇല്ലങ്കിൽ.. ഇനി മുതൽ പൂക്കളുടെ പൂങ്കാവനാമായ താഴ്വാരങ്ങൾ സ്വപ്നം കണ്ട് കിടന്നോ.

വികെ അബു

 

മഞ്ഞുരുകുന്ന മലനിരകളിൽ പൂവിടുന്ന ഓരോ പുഷ്പങ്ങളിലും തേൻ നുകരുവാനെത്തുന്ന വണ്ടുകളും, ചിത്ര ശലഭങ്ങളും പാറിപ്പറക്കുന്ന സുന്ദരമായ കാഴ്ചകൾ നിങ്ങളിൽ സഹാനുഭൂതിയണിയിക്കുന്ന പൂക്കളുടെ താഴ്വാരങ്ങളങ്ങിനെ സ്വപ്നങ്ങളിൽ ചലിച്ചുകൊണ്ടിരിക്കട്ടെ….!

മനുഷ്യരിലെന്ന പോലെ ചെടികളിലും ,പൂക്കളിലും വ്യത്യസ്ഥത പുലരുന്നുണ്ട്, ഓരോ ഇലകളിലും,ഓരോ പൂക്കളിലും പോലും ആ വൈവിധ്യം എത്ര വ്യക്തമാണ് .
ദേശവും, ഭാഷയും, കാലാവസ്ഥയും ,രുചിയും നിറവുമെല്ലാം വ്യത്യസ്തമാണെങ്കിൽ പോലും നമ്മളതിനെ അടുത്ത് ആസ്വൊദിക്കുമ്പോഴെല്ലാം അവക്കെല്ലാം ഒരു സ്വർഗീയ പരിവേഷമാണ് തോന്നാറുള്ളത്‌….. ഒരു തരത്തിൽ സ്വർഗീയ പൂങ്കാവനത്തിലെത്തപ്പെട്ട പ്രതീതി ഉളവാകും.

പച്ചപുത‌ച്ച് സുന്ദരമായികിടക്കുന്നതാണ് ‌പല മലനിരകളും, ആ മലനിരകളുടെ അടിത്തട്ടില് പരന്ന് കിടക്കുന്ന താഴ്വാരങ്ങളില്ഏതാണ് സുന്ദരമല്ലാത്തത്. ഒട്ടു മിക്ക താഴ്വാരങ്ങളുടേയും മധ്യ‌ത്തിലൂടെ ഒരു ‌നദി ഒഴുകുന്നുണ്ടാകണം അതിന്റെ ഇരുകരകളും സ്വര്‌ഗം പോലെ പൂങ്കാവനമായിരിക്കും, എത്ര സുന്ദരമായിരിക്കും അതെന്ന് അടുത്തറിയുമ്പഴേ മനസ്സിലാവൂ.

ജീവിതത്തിലെ മടുപ്പിക്കുന്ന അവസരങ്ങള്ക്ക് ഇടയ്ക്ക് മനസില്നവോന്മേഷം നിറക്കാനും നമ്മളെ പുതിയൊരു മനുഷ്യനായി മാറ്റുവാനും ഈ പ്രകൃതിയുടെ വരദാനമായ പൂക്കളുടെ താഴ്വാരങ്ങൾക്ക് സാധിക്കും..

ഇന്നലെകളിൽ വിരിഞ്ഞു നാളെയിൽ കൊഴിഞ്ഞു പോകുന്ന പൂക്കൾ പോലെ എത്രയോ ചെറുതല്ലേ നമ്മുടെ ജീവിതം…….ആ ജീവിതത്തെ നമ്മള് ഒരിക്കലും വേദനകളാല്
ബന്ധിച്ചിടാതെ സന്തോഷമെന്ന ഒരായിരം പൂക്കൾ വാരി വിതറും മുൻപ് ഒന്നാലോചിക്കുക,
മരിച്ച്‌ മണ്ണായിത്തീരുന്നതിന് മുന്പെ പ്രകൃതി നമുക്കായി ഒരുക്കിവെച്ച പൂങ്കാവനങ്ങൾ നാം കണ്ടിരിക്കണം. വർണ്ണങ്ങളുടെ ലോകത്ത് വിരിയുന്ന ഒരായിരം പൂക്കളെങ്കിലും.

അതിന് ഈ കാഴ്ചകളൊക്ക കാണുവാൻ കുറേ കാശ് ചിലവാക്കി വിദേശ രാജ്യങ്ങളിലേക്കൊന്നും ചേക്കേറണ്ട, കുറഞ്ഞ നാണയ തുട്ടുകൾ ഉണ്ടെങ്കിൽ വൈവിദ്ധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഭാരത്തിൽ തന്നെ പൂക്കളുടെ താഴ്വാരങ്ങൾ ഒത്തിരി കാണാനുണ്ട്.

🌷 ജമ്മു & കാശ്മീർ

പ്രകൃതി സൗന്ദര്യത്തിന്റെ പേരില് രാജ്യമെങ്ങും അറിയപ്പെടുന്ന ഒരു സ്ഥലം ഉണ്ട്
പർവ്വത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഭൂപ്രദേശം അതി മനോഹരമാണ്. ഹിമാലയത്തിന്റെ മടിത്തട്ടില് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇന്ത്യയുടെ പൂന്തോട്ടം എന്നാണ് അറിയപ്പെടുന്നത്. ട്യൂലിപ് പൂക്കളും കുങ്കുമവും കൃഷി ചെയ്യുന്ന ഭൂപ്രദേശവും പൂക്കളുടെ താഴ്വാരവും കൂടിയാണ് ജമ്മു & കാശ്മീർ .

🌷 യുംതങ് വാലി

സിക്കിമിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് യംതാങ്ങ് വാലി. പൂക്കളുടെ താഴ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്നിറഞ്ഞ് മനോഹരമായി കാണപ്പെടും. പ്രിമുല, റോഡോഡെന്ഡ്രോണ്സ് എന്നീയിനം പുഷ്പങ്ങള് സന്ദര്ശകരെ ഏറെ ആകര്ഷിക്കുന്നവയാണ്. ഇവ കൂടാതെ മറ്റ് പല കഴ്ചകളും യുംതങ് വാലിയിലുണ്ട്.

🌷 ഹേംകുണ്ട്

പൂക്കളുടെ താഴ്വാരം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഹേംകുണ്ടില് പലവര്ണങ്ങള് മലനിരകളില് ആരോ വാരിവിതറിയിട്ടതുപോലെ പലനിറത്തില് പൂക്കള് വിരിഞ്ഞ് നറുമണം തൂകിനില്ക്കാറുണ്ട് സഞ്ചാരികള്ക്ക് കാഴ്ചയുടെ പറിദീസയൊരുക്കി പ്രകൃതി ഹേംകുണ്ടില് ഹോളി തനിയെ ആഘോഷിക്കുന്നു.ഏപ്രിലില് മഞ്ഞ് ഉരുകുന്നതിനൊപ്പം ഇവിടെ പൂക്കള് വിടര്ന്നു തുടങ്ങുന്നു. ജൂലായ്-ആഗസ്ത് ആവുമ്പോള്പുഷ്പങ്ങളുടെ ഉത്സവമായി മാറും.

🌷 നുബ്ര വാലി

സമുദ്ര നിരപ്പില് നിന്ന് പതിനായിരം അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന നുബ്രാവാലി ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്, മംഗോളിയന്, അറബ് അധിനിവേശങ്ങള് കണ്ട ഈ ദേവ ഭൂമി ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

ലിസ്റ്റുകൾ ഒത്തിരിയുണ്ട് ഒന്നും അവസാനിക്കുന്നില്ല. ഇന്ത്യൻ ഓര്ക്കിഡിന്റെ വിവിധ ഇനങ്ങൾ സിക്കിം, ഡാര്ജലിംഗ്, ഹിമാചല്, വെസ്റ്റ് ബംഗാള്, കേരളം, കര്ണ്ണാടക, ആന്ധ്രയിലെ അറക്കു താഴ്‌വാരങ്ങള് എന്നിവടങ്ങളിൽ പൂത്തുലയുന്നുണ്ട്.

പല നിറങ്ങളില്, പല ഗന്ധങ്ങളില്….എന്തിനേറെ രാത്രിയില്പോലും പ്രകാശിക്കുന്ന ചെടികള് ഇക്കൂട്ടത്തിലുണ്ട്. ഗന്ധം വരുമ്പോള് തന്നെ മോഹാലസ്യപ്പെട്ടു പോകുന്ന ചില പുഷ്പങ്ങളും ഈ താഴവരയിലുണ്ട്…….അതാണ്‌…. വർണങ്ങളുടെ നിറവസന്തങ്ങളിൽ പ്രകൃതി ഒരുക്കിവെച്ച ഭൂമിയിലെ സ്വര്ഗം.
അതെ !. പൂക്കളുടെ താഴ്‌വാരം.

COMMENTS

WORDPRESS: 0
DISQUS: 0