യാത്രയുടെ സൗന്ദര്യമറിയാന്‍ ഒറ്റക്ക് തന്നെ് സഞ്ചരിക്കണം

യാത്രയുടെ സൗന്ദര്യമറിയാന്‍ ഒറ്റക്ക് തന്നെ് സഞ്ചരിക്കണം

നൗഫല്‍ കാരാട്ട്

‘പ്ലാനിങ് കൂടുമ്പോഴാണ് ഒരു കോപ്പും നടക്കാത്തത് ‘ അന്ന് വാട്‌സ്അപ്പ് സ്റ്റാറ്റസില്‍ ഈ വാചകം കുറിക്കുമ്പോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന ന്യൂ ഇയര്‍ ട്രിപ്പിന് ആറില്‍ അഞ്ച് പേരും ഓരോ കാരണങ്ങള്‍ പറഞ്ഞ് പിന്മാറിയപ്പോള്‍ തോന്നിയ ഒരു വാശിയായിരുന്നു ഈ യാത്ര. മാത്രമല്ല എന്നോ മനസ്സില്‍ കൂടിയ സോളോ യാത്ര പ്രതീക്ഷിക്കാതെ കിട്ടിയ ചെറിയ ഒരു സന്തോഷവും. പോയി വന്നാലുള്ള പരാതികള്‍ ഒഴിവാക്കാനായി യാത്രയ്ക്കുമുമ്പ് ഒരു സ്റ്റാറ്റസും കൂടി ഇട്ട് എറണാകുളത്തു നിന്നും ‘അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ’ തീവണ്ടികയറി.

സെന്‍മേരിസ് ഐലന്റ്

ഇതായിരുന്നു ആദ്യത്തെ ലക്ഷ്യസ്ഥാനം. രാവിലെ ആറുമണിക്ക് ഉഡുപ്പിയില്‍ ട്രെയിനിറങ്ങി 15 മിനിറ്റ് നടന്നപ്പോള്‍ മെയിന്‍ റോട്ടില്‍ എത്തി.. 10 രൂപയുടെ ടിക്കറ്റെടുത്ത് ബസ്റ്റാന്‍ഡ് ഇറങ്ങുന്നതിനു മുമ്പേ ബസ്സില്‍ നിന്നും 4 പേരെ പരിചയപ്പെട്ടു… ബസ്സില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ഒരുമിച്ച് യാത്ര വന്നപോലെ സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍…

9 മണിക്കാണ് ആദ്യ ബോട്ട് സര്‍വീസ്. 250 രൂപയില്‍ നിന്നും 300 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട് ഇപ്പോള്‍ ടിക്കറ്റിന്.
ആദ്യ ബോട്ടില്‍ തന്നെ 4 ചെറുദ്വീപുകള്‍ ചേര്‍ന്ന ആ കൊച്ചു ദ്വീപിലേക്ക് യാത്രയായി.. വലിയ ബോട്ടില്‍ നിന്നും തീരം അടുക്കുന്നതിന് മുമ്പ് ചെറിയ ബോട്ടിലേക്ക് ഇറങ്ങിവേണം ദ്വീപില്‍ പ്രവേശിക്കാന്‍. തെളിഞ്ഞ നീലക്കളര്‍ വെള്ളവും വെള്ളമണല്‍ വിരിച്ച കടല്‍ കരയും അഴകേകുന്ന ആ ദ്വീപിലേക്ക് നടന്നു…. തെങ്ങിന്‍തോപ്പുകളും ലാവ തണുത്ത് ഉയര്‍ന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങളും ആണ് മുന്നില്‍ കാണാനാവുക.
വളരെ മനോഹരമായി സംരക്ഷിച്ചുപോരുന്ന ഇവിടേക്ക് പ്ലാസ്റ്റിക് നിരോധനം ഉണ്ട്.

ബാഗും , ഷൂസും അവിടെ ഏല്‍പ്പിച്ചു 10 രൂപയുടെ ടിക്കറ്റ് വാങ്ങി ( സാധനങ്ങള്‍ സൂക്ഷിച്ചതിന് ) നഗ്‌നപാദനായി വെള്ളമണല്‍ നിറഞ്ഞ വഴികളിലൂടെ നടക്കാന്‍ തുടങ്ങി.. ഏകദേശം രണ്ടു മണിക്കൂറോളം അവിടെ നടന്നും വിശ്രമിച്ചും രാവിലെ പരിചയപ്പെട്ടവരോടും ദ്വീപിനോടും യാത്ര പറഞ്ഞ് 12 മണിക്ക് തിരിച്ച് ബോട്ടില്‍ കയറി മാല്‍പ്പേയില്‍ എത്തുമ്പോള്‍ ഒരു വലിയ ക്യൂ തന്നെ ദ്വീപിലേക്ക് പോകാനായി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു…

മുരുഡേശ്വര്‍ ക്ഷേത്രം

ഇനി യാത്ര ഫോട്ടോകളില്‍ മാത്രം കണ്ട് പോകണം എന്ന് മനസ്സില്‍ ആഗ്രഹിച്ചിരുന്ന മുരുടേശ്വറിലേക്കാണ്.സമയം നാലു മണിയോടടുക്കുമ്പോഴാണ് മുരുഡേശ്വരം എത്തുന്നത്. ആദ്യംതന്നെ അമ്പലവും പരിസരവും നടന്ന് കണ്ട് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയുടെ അകത്തേക്ക് പത്തുരൂപ കൊടുത്ത് കയറി അതിനുള്ളില്‍ വരച്ചുവെച്ച പെയിന്റിങ് കണ്ട് തിരിച്ചറിയുമ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരുന്നു.

അമ്പല ഗോപുരത്തിന്റെ പതിനെട്ടാം നിലയിലേക്ക് ലിഫ്റ്റില്‍ പോകാന്‍ 10 രൂപയാണ് ചാര്‍ജ്.
ടിക്കറ്റ് എടുത്ത് 18 നിലയുടെ മുകളില്‍ എത്തിയപ്പോള്‍ അസ്തമയസൂര്യന്റെ ചുമപ്പ് ശിവന്റെ നെറുകയില്‍ തെളിഞ്ഞുവന്നിരുന്നു… മനസ്സില്‍ ഏറെ സന്തോഷം നിറഞ്ഞ സമയങ്ങള്‍. അസ്തമയം പൂര്‍ത്തിയാക്കാന്‍ വേണ്ടി അവിടെ സമയം ചിലവഴിച്ചപ്പോയേക്കും പല രീതിയിലുള്ള ചിത്രങ്ങളും എന്റെ ഫോണില്‍ പതിഞ്ഞിരുന്നു.

നാല് ജനലുകളുള്ള ആ വലിയ ഗോപുരത്തിന്റെ ഓരോ ജനലിലൂടെയും കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമായിരുന്നു.. അസ്തമയ സൂര്യന്റെ ശോഭയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ശിവ പ്രതിമ , നോക്കത്താ ദൂരത്തേക്ക് നീണ്ട് കിടക്കുന്ന കടല്‍ , മുരുടേശ്വര്‍ ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങളുടെ നീണ്ടനിരയും ക്ഷേത്രപരിസരവും , ബോട്ട് പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ കടല്‍ തീരത്തേക്ക് ഇറക്കി പാര്‍ക്ക് ചെയ്തിരിക്കുന്ന മനോഹരമായ കാഴ്ച… ഓരോ ജനവാതിലൂടെ കാണുന്ന ചിത്രങ്ങള്‍ പകര്‍ത്തിയും അസ്തമയം കണ്ടും തിരിച്ചിറങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു.. ഇനി പോകാനുള്ളത് ഗോകര്‍ണ ബീച്ച് ടൂ ബീച്ച് ട്രെക്കിങ്ങാണ്. ന്യൂ ഇയറിന് ബീച്ചില്‍ കൂടണം എന്ന തീരുമാനം ഉള്ളതിനാല്‍ കുംട്ടയിലേക്ക് ബസ് കയറി റൂം എടുത്ത് അന്നത്തെ ദിവസം അവിടെ തങ്ങി.

ഗോകര്‍ണ ബീച്ച്

വിദേശികളും ഹിപ്പികളും നിറഞ്ഞ ഗോകര്‍ണ ബീച്ചില്‍ ഇറങ്ങുമ്പോള്‍ സമയം 11:30. ഇനി നാല് ബീച്ചുകള്‍ പിന്നിട്ട് അഞ്ചാമത്തെ ബീച്ചായ പാരഡൈസ് ബീച്ചില്‍ എത്തണം. കടല്‍ തീരത്തിലൂടെ നടത്തം തുടങ്ങി പടവുകളും , കല്ലിന്‍ കൂട്ടങ്ങളും കുന്നുകളും കയറി കുഡ്‌ലെ , ഓം , ഹാല്‍ഫ് മൂണ്‍ ബീച്ചുകളുടെ മനോഹരമായ ദൃശ്യങ്ങള്‍ മുകളില്‍ നിന്നും കണ്ട് 2.30 ആയപ്പോയേക്കും പാരഡൈസ് ബീച്ചില്‍ എത്തി.

അല്പനേരത്തെ വിശ്രമത്തിനുശേഷംചുറ്റുപാടും ശ്രദ്ധിച്ചപ്പോള്‍ അടുത്തായി ഫുട്‌ബോള്‍ കളിക്കുന്ന നമ്മുടെ നാട്ടുകാരെ കണ്ടു..
‘ കൂടുന്നോ..??? ‘ ഈ ഒരൊറ്റ ചോദ്യം വീണ്ടും പുതിയ സൗഹൃദങ്ങളിലേക്ക്. കളിക്കിടയില്‍ ആണ് ഓരോരുത്തരെയും പരിചയപ്പെടുന്നത്. ഇതില്‍ ഒറ്റക്കും , രണ്ടു പേരായും , മൂന്നുപേരെയും ഒക്കെ വന്നവരാണ്.. എല്ലാവരും ഇവിടെ നിന്ന് കുറച്ചു മുമ്പേ പരിചയപ്പെട്ടവര്‍.. 2018ലെ അവസാന അസ്തമയം കഴിഞ്ഞ് ടെന്റ് അടിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ടെന്റ് ഇല്ലാത്തതുകൊണ്ട് അവരിലൊരാളുടെ ടെന്റില്‍ സ്ഥാനം ലഭിച്ചു.

ബീച്ചില്‍ എങ്ങും പല തരത്തിലുള്ള പാട്ടുകളും മ്യൂസിക്കുകളും കേള്‍ക്കുന്നുണ്ട്. മിന്നാമിനുങ്ങിനെപ്പോലെ പലസ്ഥലത്തും കത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പ് ഫയര്‍. എല്ലാവരും അവരുടേതായ ലോകത്ത്. ആരാണെന്നോ എവിടെയാണെന്നോ എന്നറിയാതെ യാത്രയുടെ വിശേഷങ്ങള്‍ മാത്രം പറഞ്ഞു ചിലവഴിച്ച ആ രാത്രി ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മ്മ തന്നെ ആയിരിക്കും ഇത്.

ന്യൂ ഇയര്‍ രാവിന്റെ ആഘോഷങ്ങള്‍ക്ക് 12 മണിക്ക് തന്നെ തുടക്കമായി പാട്ടും പടക്കങ്ങളും വിശ്വാസികളുമായി പുതിയ സൗഹൃദങ്ങള്‍ കുറഞ്ഞ സമയത്ത് ആഘോഷപരിപാടികള്‍ ശാന്തമായി തുടങ്ങി തിരമാലകളുടെ പതിഞ്ഞ ശബ്ദം കേട്ടാണ് പുതുവര്‍ഷപുലരിയില്‍ വരവേറ്റത് യാത്ര യാത്ര തിരിച്ചുവരുമ്പോള്‍ ഇനി മടക്കയാത്രയാണ് ഒറ്റക്ക് തുടങ്ങിയ യാത്ര തിരിച്ചുവരുമ്പോള്‍ ഴീസമൃിമ യിലേക്കും അവിടെനിന്ന് ട്രെയിനില്‍ കോഴിക്കോട് വരെയും വഴിയില്‍ നിന്ന് കിട്ടിയ യാത്രക്കാരുണ്ടായിരുന്നു.
.

COMMENTS

WORDPRESS: 0
DISQUS: 0