അഖില്‍ സുരേന്ദ്രന്‍ അഞ്ചല്‍
കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് വട്ടക്കോട്ട സ്ഥിതി ചെയുന്നത്. ഏതൊരു യാത്രികനെ പോലെയും എനിലും ജിഞാസയോടെയാണ് വട്ടക്കോട്ടയുടെ കടന്ന് വരവ് , പോയ കാലത്തിന്റെയും , തീപ്പട്ട രാജക്കന്‍മാരുടെയും ചരിത്രം ഉറങ്ങുന്ന മണ്ണിലേക്ക് കൊല്ലം സഞ്ചാരി ഗ്രൂപ്പിന്റെ വിനോദയാത്രയോടൊപ്പം വട്ടക്കോട്ടയില്‍ . കൊഞ്ചം തമിഴ് പേസി കൊണ്ടേ നാന്‍ വന്തേന്‍ നിന്നേ പാര്‍ക്കാന്‍ ഉന്നോട് പേസാണ്‍. വട്ടക്കോട്ടയുടെ മണ്‍ മറഞ്ഞ ചരിത്രത്തെ പുതുമോടി പിടിപ്പിക്കാനും , അല്പനേരം ചരിത്രത്തിലേക്ക് ഇറങ്ങി പോകാനും പറ്റിയ ഒരിടമാണ്.

വട്ടക്കോട്ടക്കുള്ളിലേക്ക് അടിക്കുന്ന തണുത്ത കടല്‍ക്കാറ്റ് കോട്ടക്കുള്ളിലേക്ക് വീശുമ്പോള്‍ പഴമയുടെ മണം എങ്ങ് നിന്നോ വന്ന് യാത്രികരെ നൂറ്റാണ്ടകള്‍ക്ക് മുന്‍മ്പ് നിര്‍മ്മിച്ച കോട്ടയിലേക്കാണ് കൊണ്ടു പോക്കുന്നത് .പഴമയുടെ മണം ശ്വസിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍മ്പ് പണി കഴിപ്പിച്ച കോട്ടയുടെ കരിങ്കലില്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും വിയര്‍പ്പിന്റെ ഗന്ധം കരിങ്കലുകളില്‍ നിന്ന് ഒഴുക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു . ഒരു സംസ്‌കാരം കണ്‍മുന്‍ മ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിശയം തോന്നിയ നിമിഷങ്ങള്‍ . കോട്ട കാണാനുള്ള സഞ്ചാരികളുടെ സന്ദര്‍ശനം ദിനം പ്രതി കൂടി വരികയാണ് . പുരാവസ്തു പഠിതാക്കളുടെയും , സഞ്ചാരികളുടെയും , ഫോട്ടോഗ്രാഫര്‍മാരുടെയും ഈറ്റില്ലമാണ് ഇന്ന് വട്ടക്കോട്ട , വട്ടക്കോട്ടയിലെ കരിങ്കലുകളില്‍ ഓരോന്നിലും ഒന്ന് തൊടുമ്പോള്‍ പോലും എന്റെ കൈ വിരലുകളില്‍ ഭാരം അനുഭപ്പെട്ടു കൊണ്ടേയിരുന്നു . അപ്പോഴാണ് ഒരു കല്ല് എടുക്കാന്‍ എന്ത് പ്രയാസപ്പെട്ടു കാണും അന്നത്തെ ജോലിക്കാര്‍ എന്ന ചിന്ത മനസ്സില്‍ കടന്ന് കൂടിയത് അവരുടെ കഠിനാധ്വാനമാണ് ഇന്ന് നമ്മള്‍ കണ്ട് സായൂജ്യം അടയുന്നത് .

വട്ടക്കോട്ട നിര്‍മ്മാണത്തിലെ എല്ലാ തൊഴിലാളികള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ കോട്ടക്കുള്ളില്‍ നിന്ന് ഞാന്‍ വിളിച്ച് പറയുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷം . കടല്‍ക്കരയിലെ സഞ്ചാരികളുടെ ബഹളം ഒരു പക്ഷേ വേനല്‍ ചൂടിന് പോലും അസൂയ തോന്നിയ സമയം , കോട്ട മുകളില്‍ നിന്ന് പ്രകൃതിയുടെ ദൃശ്യ ഭംഗി മതിയാവോളം നുകരുമ്പോള്‍ , രണ്ട് കണ്ണുകളും അടച്ച് കാതുകളില്‍ എവിടെ നിന്നോ വരുന്ന ഒരു പായി കപ്പലിന്റെ ശബ്ദം കേള്‍ക്കുന്നതു പോലെ. പഴമയിലേക്ക് ഒരു കുതിച്ച് ചാട്ടം പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് വട്ടക്കോട്ട പണി കഴിപ്പിച്ചത് .കന്യാകുമാരിയുടെ വടക്ക് കിഴക്കായി ആറു കിലോ മീറ്റര്‍ അകലെയാണ് വട്ടക്കോട്ട സ്ഥിതി ചെയ്യുന്നത് .
മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍ദേശ പ്രകാരം ബ്രിട്ടീഷുകാരന്‍ ഡിലനോയിയാണ് കോട്ടയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. 1741 ല്‍ നടന്ന കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയെ തോല്‍പ്പിച്ച ഡച്ച് സൈന്യാധിപനായിരുന്നു സിലനോയി. സര്‍ക്കുലര്‍ ഫോര്‍ട്ട് എന്ന ഇംഗ്ലീഷില്‍ അറിയപ്പെടുന്നതെങ്കിലും കോട്ട പൂര്‍ണ്ണമായും വൃത്താകൃതിയിലല്ല എന്ന് നമ്മുക്ക് കാണാവുന്നതാണ് .കോട്ടയുടെ ഒരു ഭാഗം കടലിലേക്ക് തള്ളി നില്ക്കുന്നതിനാല്‍ ഇവിടെ കടല്‍ ഭിത്തികളുടെ ആവിശ്യകത ഇല്ല .കനത്ത കരിങ്കലുകള്‍ കൊണ്ടാണ് ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത് . ഇതിന് ബ്രിട്ടീഷുകാര്‍ക്ക് ഒരു അഭിനന്ദനം കൊടുത്തേ മതിയാവൂ .

ആയുധ വിന്യാസത്തിനും , പീരങ്കികള്‍ ഉരുട്ടി കയറ്റുന്നതിനുമുള്ള ക്രമീകരണങ്ങളും കോട്ടയിലുണ്ട് . ആക്രമണവും , പ്രതിരോധവും ഒരു പോലെ തീര്‍ത്ത ഒരു കോട്ടയാണിത് . പക്ഷേ എടുത്ത് പറയേണ്ട ഒന്ന് ഉണ്ട് യുദ്ധത്തിന്റെയും ,ചങ്കുറുപ്പിന്റെയും, നെടുങ്കോട്ടകള്‍ മാത്രമല്ല വട്ടക്കോട്ട . ഇപ്പോള്‍ കോട്ടയുടെ മേല്‍ നോട്ടം ആര്‍ക്കോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് കോട്ട ഇപ്പോള്‍ പരിപാലിക്കുന്നത് .ചരിത്രം തൊട്ടറിഞ്ഞ ഒരു യാത്രയായിരുന്നു . എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ കോട്ടയില്‍ പ്രവേശിക്കാം. പ്രവേശനഫീസില്ല. ഭക്ഷണം, വെള്ളം എന്നിവയൊന്നും കിട്ടുന്ന നല്ല ഹോട്ടലുകളൊന്നും അടുത്തെങ്ങുമില്ല. അതിനാല്‍ ഇതെല്ലാം കൂടെ കരുതുന്നതാണ് നല്ലത്.
വട്ടക്കോട്ടയില്‍ എത്തിച്ചേരാന്‍ : കന്യാകുമാരി പട്ടണത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന വട്ടക്കോട്ട ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത കേന്ദ്രമാണ്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായും വട്ടക്കോട്ട വളര്‍ന്നു കഴിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്‍ഗം ഇവിടെ എത്തിചേരാവുന്നതാണ്. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍ കന്യാകുമാരിയും വിമാനത്താവളം മധുരൈയുമാണ്.
COMMENTS